skin cancer

ആ മുഴ ക്യാന്‍സറിന്റേയോ….

വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗതി കൈവരിച്ചാലും ക്യാന്‍സറിനെ ഭീതിയോടെയാണ് പലരും നോക്കിക്കാണുന്നത്. പലപ്പോഴും നമ്മളറിയാതെ നമ്മെ കടന്നാക്രിക്കുന്ന ഒന്നാണ് ചര്‍മ്മത്തെ ബാധിക്കുന്ന ക്യാന്‍സര്‍. സ്‌കിന്‍ ക്യാന്‍സര്‍ അതിന്റെ അവസാന ഘട്ടത്തിലെത്തുമ്പോഴായിരിക്കും പലപ്പോഴും രോഗി അതെ കുറിച്ച് ബോധവാനാകുന്നത്. എന്നാല്‍ സ്‌കിന്‍ ക്യാന്‍സര്‍ തുടക്കത്തില്‍ തന്നെ ചില ലക്ഷണങ്ങള്‍ നല്‍കുന്നു. അവയെ ശ്രദ്ധിച്ചാല്‍ ക്യാന്‍സര്‍ എന്ന ഈ വിപത്തിനെ മുളയിലെ നുള്ളി കളയാന്‍ സാധിക്കും.

എഴുപത്തിയഞ്ച് ശതമാനത്തോളം ശരീരത്തിലെ കാന്‍സര്‍ മുഴകള്‍ കണ്ടുപിടിക്കുന്നത് രോഗികള്‍ തന്നെയാണ്. ആളുകള്‍ക്കിടയില്‍ അവബോധം വളര്‍ത്തി കാന്‍സറിനെ അതിന്റെ ആരംഭത്തില്‍ തന്നെ കരിച്ചു കളയാനുള്ള മാര്‍ഗ്ഗവുമായി എത്തിയിരിക്കുകയാണ് ആധുനിക ശാസ്ത്ര ഗവേഷകര്‍.
ഇതിനായി എ,ബി,സി,ഡി,ഇ എന്ന രീതിയാണ് ശാസ്ത്രജ്ഞര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. തൊലിപ്പുറത്തെ അസ്വാഭാവികത, ഘടന, നിറം, വലുപ്പം, പുതുയായി ഉണ്ടായിട്ടുള്ള ഘടനകള്‍ എന്നിവയെ ആസ്പദമാക്കിയാണ് ഈ മുഴകള്‍ ക്യാന്‍സറിന്റെയോ എന്നു കണ്ടു പിടിക്കുന്നത്. ഉറക്കമില്ലായ്മയെ ക്യാന്‍സറിന്റെ ഒന്നാമത്തെ ലക്ഷണമായി നമുക്ക് കണക്കാക്കാം. അതുപോലെ നിങ്ങളുടെ ശരീരത്തിലെ ഏതെങ്കിലുമൊരു മുഴ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്ഥമാണെങ്കില്‍ അവ ഒരു പക്ഷെ ക്യാന്‍സറിന്റെ ആരംഭമാകാം. അല്‍പ സമയം സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ തന്നെ ചര്‍മ്മത്തില്‍ തടിപ്പുകളോ നിറം മാറ്റമോ കാണപ്പെടുന്നുണ്ടെങ്കില്‍ സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണമായി അതിനെ കണക്കാക്കാം. ഇത്തരത്തില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ കാണുകയാണെങ്കില്‍ സ്വയം ചികിത്സക്ക് മുതിരാതെ ഉടന്‍ തന്നെ വിദഗ്ദനായ ഡോക്ടറുടെ സേവനം തേടുകയെന്നതാണ് ക്യാന്‍സറിനെ തുരത്താനുള്ള പോംവഴി.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*