ozone 2

അറിയാം ഓസോണിന്റെ വിശേഷങ്ങള്‍

സാബു ജോസ്
sabuഭൗമാന്തരീക്ഷത്തില്‍ ആപേക്ഷികമായി ഉയര്‍ന്ന സാന്ദ്രതയില്‍ ഓസോണ്‍ വാതകം കാണപ്പെടുന്ന മേഖലയാണ് ഓസോണ്‍ പാളിയെന്ന ഓസോണോസ്ഫിയര്‍.
ആപേക്ഷികമായി ഉയര്‍ന്നതെന്നു പറയുമ്പോള്‍ ഇതത്ര അധികമൊന്നുമുണ്ടെന്നു കണക്കാക്കേണ്ടതില്ല. ഭൌമാന്തരീക്ഷത്തിലെ മറ്റു വാതകങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ ഓസോണിന്റെ അളവ് കേവലം 0.6 ുുാ (പാര്‍ട്‌സ് പെര്‍ മില്യണ്‍) മാത്രമാണ്. അന്തരീക്ഷ പാളിയായ സ്ട്രാറ്റോസ്ഫിയറിലാണ് ഓസോണ്‍വാതകത്തിന്റെ 90 ശതമാനവുമുള്ളത്. ഭൌമാന്തരീക്ഷത്തിന്റെ ഘടന വിവരിക്കുമ്പോള്‍ ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്ന അളവുകോലാണ് അന്തരീക്ഷപാളികളെന്നു പറയാം. കൃത്യമായി നിര്‍ണയിക്കാന്‍കഴിയുന്ന അതിരുകളില്ലെങ്കിലും താപനിലയിലും, വാതക വിതരണത്തിലും വ്യത്യസ്തത പുലര്‍ത്തുന്നവയാണ് ഈ പാളികള്‍. ഭൌമാന്തരീക്ഷത്തിന്റെ ആകെ ‘ഭാരം 5ഃ10 ഫ18 കിലോഗ്രാമാണ്. ഇതിന്റെ മുക്കാല്‍ഭാഗവും ‘ഭൌമോപരിതലത്തില്‍നിന്ന് 11 കിലോമീറ്റര്‍വരെ വ്യാപിച്ചുകിടക്കുന്ന ട്രോപ്പോസ്ഫിയര്‍ എന്ന അന്തരീക്ഷപാളിയാണെന്നു പറയുമ്പോള്‍ ബാക്കി ഭാഗത്തെ വാതകസാന്ദ്രത ഊഹിക്കാവുന്നതേയുള്ളൂ. ഉയരം കൂടുന്നതിനനുസരിച്ച് ‘ഭൌമാന്തരീക്ഷം നേര്‍ത്തുവരും. ഭൌമാന്തരീക്ഷവും ബഹിരാകാശവും തമ്മില്‍ കൃത്യമായ അതിര്‍വരമ്പുകളൊന്നുമില്ല. ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്കു തിരിച്ചുവരുന്ന സ്‌പേസ്‌ക്രാഫ്റ്റുകള്‍ക്ക് റിഎന്‍ട്രി സമയത്ത് അന്തരീക്ഷത്തിന്റെ പ്രകടമായ സ്വാധീനം അനുഭവപ്പെടുന്ന മേഖലയെ വേണമെങ്കില്‍ അന്തരീക്ഷത്തിന്റെ അതിര്‍ത്തിയായി കണക്കാക്കാന്‍കഴിയും. ഇത് ഭൌമോപരിതലത്തില്‍നിന്ന് ഏകദേശം 120 കിലോമീറ്റര്‍ ഉയരത്തിലാണ്.

ഭൌമോപരിതലത്തിനു സമീപം മറ്റു രീതികളിലും ഓസോണ്‍ ഉണ്ടാകുന്നുണ്ട്. ഇടിമിന്നലും മറ്റു വൈദ്യുത സ്പാര്‍ക്കുകളുമാണ് ഇതിന്റെ കാരണം. ലിഫ്റ്റുകളിലും മറ്റും ഉപയോഗിക്കുന്ന വലിയ മോട്ടോറുകളും, ഫോട്ടോകോപ്പിയര്‍, ടെലിവിഷന്‍ സെറ്റുകള്‍, ലേസര്‍ പ്രിന്ററുകള്‍ തുടങ്ങി ഉയര്‍ന്ന വോള്‍ട്ടേജില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുത ഉപകരണങ്ങളും ഓസോണ്‍ ഉല്‍പ്പാദനത്തിന് കാരണമാകുന്നുണ്ട്. നൈട്രജന്റെ ഓക്‌സൈഡുകള്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, മീഥൈന്‍പോലെ എളുപ്പത്തില്‍ ബാഷ്പീകരിക്കുന്ന രാസവസ്തുക്കള്‍ എന്നിവ സൂര്യപ്രകാശവുമായി പ്രതിപ്രവര്‍ത്തിക്കുമ്പോഴും ഓസോണ്‍ ഉണ്ടാകുന്നുണ്ട്. പ്രധാനമായും നഗരപ്രദേശങ്ങളിലാണ് ഇത്തരം രാസവസ്തുക്കള്‍ ഉണ്ടാകുന്നത്. എങ്കിലും കിലോമീറ്ററുകള്‍ ദൂരെവരെ ഇവ എത്താറുണ്ട്. ഇങ്ങനെയുണ്ടാകുന്ന ഓസോണ്‍, ഫോട്ടോകെമിക്കല്‍ സ്‌മോഗ് എന്നറിയപ്പെടുന്ന വായുമലിനീകരണത്തിനു കാരണമാകാറുണ്ട്.

ഓസോണ്‍ പാളി കണ്ടെത്തല്‍
അന്തരീക്ഷ പാളികളെക്കുറിച്ച് പഠനം നടത്തുന്ന ഫ്രഞ്ച് ശാസ്ത്രജ്ഞരായ ചാള്‍സ് ഫാബ്രി, ഹെന്റി ബ്യുസണ്‍ എന്നിവരാണ് ഓസോണ്‍ പാളി ആദ്യമായി കണ്ടെത്തുന്നത്. 1913ലായിരുന്നു ഇത്.

പിന്നീട് ബ്രിട്ടീഷ് കാലാവസ്ഥാ ശാസ്ത്രജ്ഞനായ ജി എം ബി ഡോബ്‌സണ്‍ ഓസോണ്‍പാളിയുടെ സവിശേഷതകള്‍ ഓരോന്നായി അനാവരണംചെയ്തു. അന്തരീക്ഷ ഓസോണിന്റെ അളവ് ഭൂമിയില്‍നിന്നുകൊണ്ടുതന്നെ കണക്കുകൂട്ടുന്നതിനുള്ള ഒരു ഉപകരണവും അദ്ദേഹം വികസിപ്പിച്ചു. ഡോബ്‌സണ്‍ മീറ്റര്‍ എന്നാണ് ഈ ഉപകരണം അറിയപ്പെടുന്നത്. 1928നും 1958നും ഇടയിലുള്ള 30 വര്‍ഷങ്ങളില്‍ ഓസോണ്‍പാളിയെക്കുറിച്ചുള്ള പഠനത്തിനുള്ള നിരവധി കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് ഡോബ്‌സണ്‍ മുന്‍കൈയെടുത്തു. അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനുവേണ്ടി അന്തരീക്ഷ ഓസോണ്‍സാന്ദ്രതയുടെ ഏകകത്തെ ഡോബ്‌സണ്‍ യൂണിറ്റ് എന്നാണ് വിളിക്കുന്നത്.
ഓസോണ്‍പാളിയുടെ ഘടനയെക്കുറിച്ചും അതിന്റെ ധര്‍മത്തെക്കുറിച്ചും നിരവധി പഠനങ്ങള്‍ പിന്നീടും നടന്നിട്ടുണ്ട്. നൊബേല്‍ സമ്മാനാര്‍ഹരായ പോള്‍ ക്രൂറ്റ്‌സണ്‍, മരിയോ മോളിനോ, ഫ്രാങ്ക് എസ് റോള് എന്നീ രസതന്ത്രജ്ഞരുടെ സംഭാവനകള്‍ എടുത്തുപറയേണ്ടതാണ്.

സൂര്യപ്രകാശത്തോടൊപ്പമുള്ള അള്‍ട്രാവയലറ്റ് വികിരണങ്ങളെ മൂന്നായി തരംതിരിച്ചിരിക്കുന്നു. യുവിഅ, യുവിആ, യുവിഇ എന്നിങ്ങനെ. 315 മുതല്‍ 400 നാനോമീറ്റര്‍വരെ തരംഗദൈര്‍ഘ്യമുള്ള ഭാഗമാണ് യുവിഅ. യുവിആ എന്നത് 280 ിാ മുതല്‍ 315 ിാ വരെയും യുവിഇ എന്നത് 100 ിാ മുതല്‍ 280 ിാ വരെയുമാണ്. ഇവയില്‍ യുവിഇ ഓക്‌സിജന്‍ തന്മാത്രകളില്‍ പതിക്കുമ്പോള്‍ അവ വിഘടിച്ച് ഓക്‌സിജന്‍ ആറ്റങ്ങളായി മാറും. എന്നാല്‍ വായുവിലെ മിക്ക മൂലകങ്ങളുടെയും പരമാണുക്കള്‍ക്ക് ഒറ്റയ്ക്കു നില്‍ക്കാനാവില്ല. ഓക്‌സിജന്റെ കാര്യത്തില്‍ സ്വതന്ത്രമാക്കപ്പെടുന്ന ആറ്റങ്ങള്‍ മറ്റൊരു ഓക്‌സിജന്‍ തന്മാത്രയുമായി ചേര്‍ന്ന് ഓസോണ്‍ തന്മാത്രയായി മാറും. സിഡ്‌നി ചാപ്മാന്‍ (18881970) എന്ന ഗണിതശാസ്ത്രജ്ഞനാണ് ഈ പ്രക്രിയ കണ്ടുപിടിച്ചത്.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*