star

വുള്‍ഫ് റിയത്ത് എന്ന അതി ഭീമന്‍ നക്ഷത്രങ്ങള്‍

റിഷി ദാസ്
1003342_320001061470772_1966928680_nനക്ഷത്രങ്ങള്‍ വിചിത്രമായ ഒരു നിയമം പാലിക്കുന്നവയാണ് .വലിപ്പം കൂടുംതോറും ആയുസു കുറയും എന്നാണ് ആ നിയമം .നക്ഷത്രങ്ങള്‍ പല വിധമുണ്ട് . വ്യാഴത്തിന്റെ ഏതാനും മടങ്ങുമാത്രം ദ്രവ്യമാനമുള്ള തവിട്ടു കുള്ളന്മാര്‍മുതല്‍ (Brown Dwarfs ) സൂര്യന്റെ നൂറ്റി അന്‍പതോളം മടങ്ങു ദ്രവ്യമാനം വരുന്ന വുള്‍ഫ് റിയത്ത് നക്ഷത്രങ്ങള്‍ വരെയുണ്ട് നക്ഷത്രങ്ങളുടെ കൂട്ടത്തില്‍ .നമ്മുടെ സൂര്യന്‍ ഒരിടത്തരക്കാരനാണ് .
.ഒരു നക്ഷത്രം നിലനില്‍ക്കുന്നത് രണ്ടു മഹാ ബലങ്ങളുടെ സന്തുലനത്തിലാണ് .അവയെ ചുരുക്കി ചെറുതാക്കാന്‍ ശ്രമിക്കുന്ന ഗുരുത്വ ബലത്തിന്റെയും .അവയുടെ പുറം പാളികളെ അടര്‍ത്തി മാറ്റി നക്ഷത്രത്തിന്റെ വ്യാപ്തം കൂട്ടാന്‍ ശ്രമിക്കുന്ന വികിരണ ബലവുമാണ്(RADIATION PRESSURE) ആ ബലങ്ങള്‍ .സന്തുലനത്തിലുള്ള ഒരു നക്ഷത്രത്തില്‍ ഈ രണ്ടു ബലങ്ങളും തുല്യമായിരിക്കും .നക്ഷത്രം അതിന്റെ ആകാരം നിലനിര്‍ത്തുകയും ചെയ്യും .ഈ സന്തുലനതത്വം പ്രകാരം സൂര്യനെക്കാള്‍ നൂറുമടങ്ങില്‍ കൂടുതല്‍ വലിപ്പമുള്ള നക്ഷത്രങ്ങള്‍ നിലനില്‍ക്കാന്‍ പാടില്ല .ഈ പൊതു തത്വത്തിന് അപവാദമാണ് വുള്‍ഫ് റിയത്ത് നക്ഷത്രങ്ങള്‍. സൂര്യന് നൂറ്റി അമ്പതു മടങ്ങു വരെ വലിപ്പമുള്ള വുള്‍ഫ് റിയാത് നക്ഷത്രങ്ങളെ കണ്ടെത്തിയിട്ടുണ്ട് . .വളരെ അസ്ഥിരവും അല്‍പായുസ്സുമാണ് ഇവ ..സൂര്യന്റെ ദശലക്ഷക്കണക്കിനു മടങ്ങു ഊര്‍ജമാണ് ഇവ പുറപ്പെടുവിക്കുന്നത് .ഇവ തുടര്‍ച്ചയായി ബാഹ്യ പാളികളെ അതിവേഗതയില്‍ പുറന്തള്ളുകയും ചെയ്യും .ഫ്രഞ്ച് ശാസ്ത്രഞ്ജന്മാരായിരുന്ന ചാള്‍സ് വൂള്‍ഫും ,ജോര്‍ജ് റിയാറ്റുമാണ് ഇത്തരം നക്ഷത്രങ്ങളെ കണ്ടുപിടിക്കുന്നത് . ഏതാനും ദശലക്ഷം വര്ഷം മാത്രമാ ണ് വുള്‍ഫ് റിയത്ത് നക്ഷത്രങ്ങ ളുടെ ആയുസ്സ് ..അതിഭീഷണമായ ഒരു ഒരു സൂപ്പര്‍നോവ വിസ്‌ഫോടനത്തിലാണ് അവ എരിഞ്ഞടങ്ങുന്നത് . ആ എരിഞ്ഞടങ്ങളില്‍ ആണ് എല്ലാ സങ്കീര്‍ണമായ മൂലകങ്ങളും സൃഷ്ടിക്കപ്പെടുന്നത്.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*