download

എവറസ്റ്റ് കൊടുമുടിയുടെ ഉയരം കൂടുന്നു?

വറസ്റ്റ് കൊടുമുടിയുടെ ഉയരം കൂടുന്നുണ്ടോ? സംശയത്തിന്റെ നിഴലിലാണ് ഇന്ന് പലരും.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ എവറസ്റ്റിന് ശാസ്ത്രജ്ഞര്‍ മുമ്പ് വിചാരിച്ചിരുന്നതിനെക്കാള്‍ ഉയരമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. അതിന്റെ ഉയരം കൂടിക്കൊണ്ടിരിക്കുകയാണെന്നു റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സിയുടെ ഒരു പുതിയ റിപ്പോര്‍ട്ട് പറയുന്നു. 1954ലെ ഔദ്യോഗിക കണക്കിന്‍പ്രകാരം എവറസ്റ്റിന്റെ ഉയരം 8,848 മീറ്ററാണെന്നു നിശ്ചയിച്ചിരുന്നു. എന്നാല്‍ അതിസങ്കീര്‍ണ ഉപഗ്രഹസംവിധാനങ്ങളുടെ സഹായത്താല്‍, ഇപ്പോള്‍ ഈ കൊടുമുടിയുടെ ഉയരം 8,850 മീറ്റര്‍ അതായത് ഏകദേശം 8.9 കിലോമീറ്റര്‍ ആണെന്നു പര്‍വതാരോഹകര്‍ കണക്കാക്കുന്നു. ഇത് മുമ്പത്തെക്കാള്‍ 2 മീറ്റര്‍ കൂടുതലാണ്.’ മഞ്ഞുമൂടിക്കിടക്കുന്ന കൊടുമുടിയുടെ ഉയരമാണ് ഇത്. മഞ്ഞു മാറ്റിയാല്‍ പര്‍വതത്തിന് എന്തുമാത്രം ഉയരം ഉണ്ടായിരിക്കും എന്നുള്ളത് ഇപ്പോഴും അജ്ഞാതമാണ്. നാഷണല്‍ ജിയോഗ്രഫിക് സൊസൈറ്റി അതിന്റെ ഭൂപടങ്ങളില്‍ ഈ പുതിയ കണക്കു സ്വീകരിച്ചിരിക്കുന്നു. ഉയരം കൂടുന്നതിനു പുറമേ കൊടുമുടി—ശരിക്കും പറഞ്ഞാല്‍ മുഴു ഹിമാലയഗിരിനിരയും—എല്ലാ വര്‍ഷവും വടക്കുകിഴക്കന്‍ ദിശയില്‍, ചൈനയുടെ ഭാഗത്തേക്ക് 1.5 മുതല്‍ 6 വരെ മില്ലിമീറ്റര്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*