maxresdefault

റിപ്പബ്ലിക് ദിനത്തില്‍ ചന്ദ്രനില്‍ ദേശീയ പതാക ഉയര്‍ത്താനൊരുങ്ങി ടീം ഇന്‍ഡസ്

@2018 ജനുവരി 26 ന്  ഇന്‍ഡസിന്റെ ‘മൂണ്‍-2’  ചന്ദ്രനിലെത്തും
സാബു ജോസ്
sabuന്ത്യയുടെ 68-ാം റിപ്പബ്ലിക് ദിനത്തില്‍ ചന്ദ്രനില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ടീം ഇന്‍ഡസ് എന്ന സ്വകാര്യ സംരംഭകര്‍ തയ്യാറെടുക്കുന്നു. 2018 ജനുവരി 26 ന് ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ടീം ഇന്‍ഡസ് എന്ന സ്വകാര്യ സ്‌പേസ് സംരംഭകരുടെ ‘മൂണ്‍-2’ എന്ന ദൗത്യം ചന്ദ്രനിലെത്തും. ഒരു ലാന്‍ഡറും റോവറുമാണ് ദൗത്യത്തിലുള്ളത്. ലാന്‍ഡറിലെ ഹൈ-ഡഫനിഷന്‍ ക്യാമറകള്‍ നിരവധി ചാന്ദ്രദൃശ്യങ്ങള്‍ പകര്‍ത്തും. റോവര്‍ ചന്ദ്രോപരിതലത്തില്‍ 500 മീറ്റര്‍ സഞ്ചരിക്കുകയും ദേശീയ പതാക ചന്ദ്രോപരിതലത്തില്‍ സ്ഥാപിക്കുകയും ചെയ്യും.
ഇസ്രോയുടെ പി. എസ്. എല്‍.വി – എക്‌സ്.എല്‍ റോക്കറ്റുപയോഗിച്ചാണ് മൂണ്‍-2 ദൗത്യം വിക്ഷേപിക്കുന്നത്. 2018 ല്‍ തന്നെയാണ് ഇസ്രോയുടെ ചാന്ദ്രയാന്‍-2 ദൗത്യവും വിക്ഷേപിക്കുന്നത്. ഈ ദൗത്യത്തിലും ഒരു ലാന്‍ഡറും റോവറും ഉണ്ടായിരിക്കും. എന്നാല്‍ ഇവ ‘മൂണ്‍-2’ ദൗത്യത്തിലുള്ള ലാന്‍ഡറിനെയും റോവറിനെയും അപേക്ഷിച്ച് വലുതും പ്രവര്‍ത്തന മികവേറിയതുമായിരിക്കും. അതിനാല്‍ ഇസ്രോയുടെ ക്രയോജനിക് റോക്കറ്റായ ജി. എസ്. എല്‍.വി. മാര്‍ക്ക് കക ഉപയോഗിച്ചാണ് ചന്ദ്രയാന്‍-2 വിക്ഷേപിക്കുന്നത്.
ഗൂഗിള്‍ ലൂണാര്‍ എക്‌സ്‌പ്രൈസ് മത്സരത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ടീമുകളിലൊന്നാണ് ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ടീം ഇന്‍ഡസ് . 33 ടീമുകളായിരുന്നു 2007 ല്‍ അനൗണ്‍സ് ചെയ്ത ഈ മത്സത്തില്‍ പങ്കെടുത്തത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പൂര്‍വ വിദ്യാര്‍ഥിയായ രാഹുല്‍ നാരായണിന്റെ നേതൃത്വത്തിലുള്ള ടീം ഇന്‍ഡസ് മത്സരത്തിലെ സമ്മാനത്തുകയായ 30 മില്യണ്‍ യു.എസ് ഡോളര്‍ കരസ്ഥമാക്കി.

അമേരിക്ക, ഇസ്രയേല്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളും മത്സരത്തിലുണ്ടായിരുന്നു. ചെലവ് കുറഞ്ഞ ബഹിരാകാശ പേടകങ്ങളുടെ നിര്‍മാണത്തിന് എഞ്ചിനിയര്‍മാരെയും ശാസ്ത്രവിദ്യാര്‍ഥികളെയും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് ഇത്തരമൊരു മത്സരം സംഘടിപ്പിക്കപ്പെട്ടത്. ചന്ദ്രോപരിതലത്തിലൂടെ 500 മീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു ‘ലൈറ്റ് വെയ്റ്റ്’ റോവര്‍ നിര്‍മിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ഇന്ത്യയില്‍ നിന്നുള്ള ടീമിന് മത്സരത്തില്‍ വിജയിക്കാനായത്. 15 കിലോഗ്രാമാണ് റോവറിന്റെ ഭാരം ലാന്‍ഡറും റോവറുമുള്‍പ്പടെ പേടകത്തിന്റെ ആകെ ഭാരം 600 കിലോഗ്രാമാണ്.
ചന്ദ്രനിലേക്ക് ഒരു റോബോട്ടിനെ അയക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ സ്വകാര്യ സംരംഭകരാണ് ടീം ഇന്‍ഡസ്. ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരി രംഗന്‍, ഇന്‍ഫോസിസ് സഹസ്ഥാപകനായ നന്ദന്‍ നിലേകനി എന്നിവര്‍ ചേര്‍ന്നാണ് ടീം ഇന്‍ഡസിന്റെ ഫണ്ടിംഗ് നടത്തിയിരിക്കുന്നത്. ടീം ഇന്‍ഡസിന്റെ റോബോട്ടിക് ദൗത്യത്തിനു പുറമെ യു. എസിലെ സ്വകാര്യ സംരംഭകരുടെ മൂണ്‍ എക്‌സ്പ്രസ് ദൗത്യവും, ഇസ്രയേലില്‍ നിന്നുള്ള സ്‌പേസ് ഐ.എല്‍ ദൗത്യവും മറ്റൊരു അന്താരാഷ്ട്ര സംരംഭമായ സിനര്‍ജി മൂണ്‍ ദൗത്യവും 2018 ല്‍ ചാന്ദ്രപര്യവേഷണം നടത്തുന്നുണ്ട്. ഇവയുടെ വിക്ഷേപണവും ഇസ്രോയുടെ റോക്കറ്റുകള്‍ ഉപയോഗിച്ചുതന്നെയാണ് നടത്തുന്നത്.

Team-Indus-Moon-Mission

ടീം ഇന്‍ഡസ് മൂണ്‍ – 2 ദൗത്യം
ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭകരാണ് ടീം ഇന്‍ഡസ്. രാഹുല്‍ നാരായണന്‍ ആണ് സംരംഭത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ശാസ്ത്ര സാങ്കേതിക മേഖലയില്‍ കഴിവുതെളിയിച്ച നിരവധി പ്രഗല്‍ഭര്‍ ടീം ഇന്‍ഡസിന് പിന്‍തുണയായി പ്രവര്‍ത്തിക്കുന്നുണ്ട്. 2007 ല്‍ അനൗണ്‍സ് ചെയ്ത ഗൂഗിള്‍ ലൂണാര്‍ എക്‌സ്‌പ്രൈസ് വിന്നറാണ് ടീം ഇന്‍ഡസ്. ‘മൂണ്‍-2’ എന്ന പേരിട്ടിരിക്കുന്ന ചാന്ദ്ര ദൗത്യമാണ് ടീം ഇന്‍ഡസ് ആദ്യമായി നടത്തുന്നത്. ഇതൊരു റോവര്‍ ദൗത്യമാണ്. 15 കിലോഗ്രാം ഭാരമുള്ള റോവര്‍ ചന്ദ്രോപരിതലത്തില്‍ 500 മീറ്റര്‍ സഞ്ചരിക്കുകയും ജനുവരി 26 ന് ചന്ദ്രോപരിതലത്തില്‍ ഇന്ത്യയുടെ ദേശീയ പതാക സ്ഥാപിക്കുകയും ചെയ്യും. ഇസ്രോയുടെ പി.എസ്. എല്‍.വി – എക്‌സ്.എല്‍ റോക്കറ്റാണ് വിക്ഷേപണ വാഹനം. ഒഒഗ1 എന്ന് നാമകരണം ചെയ്തിരിക്കുന്ന ലാന്‍ഡറും രണ്ട് റോവറുകളുമാണ് ദൗത്യത്തിലുള്ളത്. ലാന്‍ഡറില്‍ നിന്ന് ഭൂമിയിലെ ഗ്രൗണ്ട് സ്റ്റേഷനിലേക്ക് ചിത്രങ്ങളും സന്ദേശങ്ങളും കൈമാറും. 21 ദിവസമാണ് മൂണ്‍-2 ദൗത്യം ചന്ദ്രോപരിതലത്തില്‍ എത്താന്‍ എടുക്കുന്ന സമയം.
വിക്ഷേപണത്തേത്തുടര്‍ന്ന് ടീം ഇന്‍ഡസ് പേടകം ഭൂമിയില്‍ നിന്ന് 880 കിലോമീറ്റര്‍ ഉയരമുള്ള ഒരു ഭ്രമണപഥം തെരഞ്ഞെടുക്കും. രണ്ടരവട്ടം ഈ ഭ്രമപഥത്തിലൂടെ ഭൂമിയെ പ്രദക്ഷിണം ചെയ്തതിനുശേഷം ഭ്രമണപഥത്തിന്റെ ഉയരവും വ്യാസവും ക്രമേണ വര്‍ധപ്പിക്കും. 10,000 കിലോമീറ്റര്‍ ഉയരത്തിലെത്തിക്കഴിയുമ്പോള്‍ ടി.എല്‍.ഐ എന്ന സങ്കേതം പ്രവര്‍ത്തനക്ഷമമാകും. ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍ നിന്ന് മോചിതമാകുന്ന പേടകം സെക്കന്റില്‍ 10.3 കിലോമീറ്റര്‍ വേഗതയില്‍ സ്‌പേസിലൂടെ സഞ്ചരിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. ചന്ദ്രോപരിതലത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ ഉയര്‍ത്തിലെത്തുന്നതോടെ പേടകത്തിന്റെ വേഗത ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരും മറെ ഇംബ്രിയം എന്ന ലാവാ സമതലത്തിലാണ് പേടകത്തിലെ ലാന്‍ഡര്‍ ഇറങ്ങുന്നത്.

website-cover-ECA
ഫ്രാന്‍സിന്റെ ബഹിരാകാശ ഏജന്‍സിയായ സി.എന്‍.ഇ.എസ് നിര്‍മിച്ചു നല്‍കുന്ന ക്യാമറകളാണ് ടീം ഇന്‍ഡസ് ലാന്‍ഡറില്‍ ഉപയോഗിക്കുന്നത്. പുതിയ തരംലൂണാര്‍ ക്യാമറകളുടെ പരീക്ഷണം കൂടിയാവുമത് ടീം ഇന്‍ഡസിന്റെ ലൂണാര്‍ റോവറിന് ‘ഒരു കൊച്ചുസ്വപ്നം’ എന്നര്‍ഥം വരുന്ന ഇ.സി.എ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. പൂര്‍ണമായും അലുമിനിയത്തില്‍ നിര്‍മിച്ച നാല് ചക്ര ‘ഓള്‍ വീല്‍ ഡ്രൈവ്’ വാഹനമാണ് ഇ.സി.എ. ചന്ദ്രോപരിതലത്തില്‍ 500 മീറ്റര്‍ സഞ്ചരിച്ച് നിരവധി ഹൈ-ഡഫനിഷന്‍ ചിത്രങ്ങളുടുക്കും ഈ റോവര്‍. സോളാര്‍ പാനലുകളാണ് റോവറിന് സഞ്ചരിക്കാനാവശ്യമായ ഊര്‍ജം പ്രദാനം ചെയ്യുന്നത്. ചന്ദ്രോപരിതലത്തിലെത്തുന്ന ഏറ്റവും ഭാരം കുറഞ്ഞ റോവറുകളിലൊന്നാണ് ഇ.സി.എ. ടാറ്റാ കമ്മ്യൂണിക്കേഷന്‍സ് ആണ് റോവറിലെ വാര്‍ത്താവിനിമയ സംവിധാനം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഗൂഗിള്‍ ലൂണാര്‍ എക്‌സ്‌പ്രൈസ് മത്സരാര്‍ത്ഥി കൂടിയായ ടീം ഹകുടോ, ഇന്ത്യന്‍ സെന്റര്‍ ഫോര്‍ സ്‌പേസ് സയന്‍സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ആസ്‌ട്രോഫിസിക്‌സ് എന്നി സ്ഥാപനങ്ങളാണ് ടീം ഇന്‍ഡസിന് ആവശ്യമായ സാങ്കേതിക സഹായവും അനുബന്ധ ഉപകരണങ്ങളും നിര്‍മിച്ച് നല്‍കിയിരിക്കുന്നത്.
ചന്ദ്രനില്‍ സന്ദര്‍ശനം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും സ്വന്തം പേര് ചന്ദ്രനില്‍ എത്തിത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ടീം ഇന്‍ഡസ് അവസരമൊരുക്കുന്നുണ്ട്. 500 രൂപകൊടുത്ത് പേര് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 10,000 ആളുകളുടെ പേര് ഒരു അലുമിനിയം തകിടില്‍ മുദ്രണം ചെയ്യുകയും ഈ തകിട് ചന്ദ്രനില്‍ സ്ഥാപിക്കുകയും ചെയ്യും. വിദ്യാഭ്യാസ രംഗത്തും ടീം ഇന്‍ഡസ് കടന്നുവരുന്നുണ്ട്. ടാറ്റാ ഗ്രൂപ്പിന്റെ സഹായത്തോടെ ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ചാന്ദ്രയാത്രകളെക്കുറിച്ചും ചന്ദ്രന്റെ ഘടനയും പരിസ്ഥിതിയുമെല്ലാം പഠിപ്പിക്കുന്നതിനു വേണ്ടിയും ‘മൂണ്‍ഷോട്ട് വീല്‍സ്’ എന്ന പേരില്‍ സഞ്ചരിക്കുന്ന ഒരു മിനി പ്ലാനറ്റേറിയവും ടീം ഇന്‍ഡസ് തയ്യാറാക്കിയിട്ടുണ്ട്. 2017 ഫെബ്രുവരി മുതലാണ് ഈ വാഹനം ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കാനാരംഭിച്ചത്. ഇതിനാവശ്യമായ ബസ് നല്‍കിയിരിക്കുന്നത് ടാറ്റാ മോട്ടോര്‍സ് ആണ്. 12,500 കിലോമീറ്ററാണ് ഒരു വര്‍ഷം കൊണ്ട് ഈ ബസ് പിന്നിടുക. ഗ്രാമങ്ങളിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ 36,000 വിദ്യാര്‍ഥികള്‍ക്ക് ബഹിരാകാശ പര്യവേഷണങ്ങളേക്കുറിച്ച് ധാരണയുണ്ടാകുന്നതിന് ഈ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കും. ശാസ്ത്രജ്ഞരുമായി നേരിട്ട് സംവദിക്കുന്നതിനും വാഹനത്തില്‍ സൗകര്യം ഒരുകിയിട്ടുണ്ട്. സാറ്റലൈറ്റ് ട്രാക്കിംഗ് ഉള്‍പ്പടെ 16 പരീക്ഷണങ്ങള്‍ ചെയ്തു നോക്കാനുള്ള അവസരവും ലഭിക്കും.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*