chandrayaan2

ചന്ദ്രയാന്‍-2 വിഷേപണം അടുത്ത വര്‍ഷം

സാബു ജോസ്
sabuഭാരതത്തിന്റെ രണ്ടാമത്തെ ചാന്ദ്രദൗത്യം, ചന്ദ്രയാന്‍ 2 വിക്ഷേപണം 2018 ല്‍.ഐ.എസ്.ആര്‍.ഒ യുടെ ക്രയോജനിക് വിജയം ചാന്ദ്ര ദൗത്യത്തിന് പുത്തനുണര്‍വാണ് നല്‍കിയിരിക്കുന്നത്. ഒരു ഓര്‍ബിറ്റും ലാന്‍ഡറും റോവറുമുള്‍പ്പെടെയുള്ള ചാന്ദ്രയാന്‍-2ന്റെ നിര്‍മാണവും നിയന്ത്രണവും പൂര്‍ണമായും ഐഎസ്ആര്‍ഒക്ക് കീഴിലാണ്. 2016ല്‍ ജി.എസ്.എല്‍.വി. മാര്‍ക്ക് 2 റോക്കറ്റുപയോഗിച്ച് ചാന്ദ്രയാന്‍ -2 വിക്ഷേപിക്കാന്‍ കഴിയുമെന്നാണ് ഐഎസ്ആര്‍ഒ പ്രതീക്ഷിക്കുന്നത്. ചാന്ദ്രയാന്‍-1 ദൗത്യത്തില്‍ നിന്ന് വിഭിന്നമായി പേടകത്തിലെ ലൂണാര്‍ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ‘സേഫ്റ്റ് ലാന്‍ഡിങ്’ആണ് നടത്തുന്നത്. ഇടിച്ചിറങ്ങുകയല്ല. ലൂണാര്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് ചാന്ദ്രധൂളികളും കല്ലുകളും ശേഖരിക്കുകയും വിവിധ പരീക്ഷണങ്ങള്‍ നടത്തുകയും ചെയും. പരീക്ഷണ ഫലങ്ങളും ശേഖരിച്ച വിവരങ്ങളും ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഓര്‍ബിറ്ററിലേക്കും തുടര്‍ന്ന് ഐഎസ്ആര്‍ഒയുടെ ഗ്രൗണ്ട് സ്‌റ്റേഷനിലേക്കും അയക്കുന്ന തരത്തിലാണ് ചാന്ദ്രയാന്‍ 2 ദൗത്യം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

lunnar

ഐ.എസ്.ആര്‍.ഒ യുടെയും റഷ്യന്‍ െഫഡറേഷന്‍ സ്‌പേസ്ഏജന്‍സിയുടെയും (റോസ്‌കോസ്‌മോസ്) സംയുക്ത സംരംഭമായാണ് ചാന്ദ്രയാന്‍ 2 പദ്ധതി ആരംഭിച്ചതെങ്കിലും പിന്നീട് റോസ്‌കോസ്‌മോസ് പിന്‍മാറുകയായിരുന്നു. 2015ന് മുമ്പ് ലൂണാര്‍ ലാന്‍ഡര്‍ നിര്‍മിച്ചുനല്‍കുന്നതിന് കഴിയില്ലെന്ന് റോസ്‌കോസ്‌മോസ് അറിയിച്ചതിനെ തുടര്‍ന്നാണ് പിന്‍മാറ്റമുണ്ടായത്. റഷ്യയുടെ ഫോബോസ് ഗ്രണ്ട് ദൗത്യം പരാജയപ്പെട്ടതിനെ തുടര്‍ന്ന് അവരുടെ ലാന്‍ഡറിന്റെ സാങ്കേതിക വിദ്യയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുകൊണ്ടാണ് യഥാസമയം ലൂണാര്‍ ലാന്‍ഡര്‍ നിര്‍മിച്ചുനല്‍കാന്‍ കഴിയാതെ വന്നത്. അതേ തുടര്‍ന്ന് ഐഎസ്ആര്‍ഒയുടെ കീഴിലുള്ള അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷന്‍സ് സെന്ററില്‍ നിര്‍മിക്കുന്ന ലാന്‍ഡറാണ് ദൗത്യത്തിന് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെയാണ് പേടകത്തിന്റെ വിക്ഷേപണം 2018 ലേക്ക് മാറ്റിവെച്ചത്.

സ്‌പേസ്‌ക്രാഫ്റ്റ്:

ജിഎസ്എല്‍വി മാര്‍ക്ക്2 റോക്കറ്റുപയോഗിച്ച് വിക്ഷേപിക്കുന്ന ചാന്ദ്രയാന്‍-2 പേടകത്തിന് 2650 കിലോഗ്രാം ഭാരമുണ്ടാകും. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നാണ് പേടകം വിക്ഷേപിക്കുന്നത്.

ഓര്‍ബിറ്റര്‍:
ഐഎസ്ആര്‍ഒ സ്വന്തമായി രൂപകല്‍പ്പന നിര്‍വഹിച്ച് നിര്‍മിക്കുന്ന ലൂണാര്‍ ഓര്‍ബിറ്റര്‍, ഉപരിതലത്തില്‍ നിന്നും 200 കിലോമീറ്റര്‍ ഉയരത്തില്‍ ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ടിരിക്കും. അഞ്ച് ശാസ്ത്രീയ ഉപകരണങ്ങളാണ് ഓര്‍ബിറ്റിലുള്ളത്. ഇവയില്‍ മൂന്നെണ്ണം പുതിയവയാണ്. രണ്ടെണ്ണം ചാന്ദ്രയാന്‍-1ന്റെ ദൗത്യത്തില്‍ ഉപയോഗിച്ചവയുടെ നവീകരിച്ച മാതൃകയാണ്. ഓര്‍ബിറ്ററിനും അനുബന്ധ ഉപകരണങ്ങള്‍ക്കും കൂടി ഏകദേശം 1400 കിലോഗ്രാം ഭാരമുണ്ടാകും.

ലാന്‍ഡര്‍:
ഏകദേശം 1250 കിലോഗ്രാം ഭാരമുള്ള ലൂണാര്‍ ലാന്‍ഡര്‍ ചന്ദ്രേപരിതലത്തില്‍ ‘സോഫ്റ്റ് ലാന്‍ഡിങ്’ നടത്തുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ്. അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷന്‍സ് സെന്ററിലാണ് ലാന്‍ഡര്‍ നിര്‍മിക്കുന്നത്.

റോവര്‍:
സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആറ് ചക്രങ്ങളുള്ള ലൂണാര്‍ റോവറിന് 30 കിലോഗ്രാം ഭാരമുണ്ട്. റോവറിലുള്ള പത്ത് ഇലക്ട്രിക് മോട്ടോറുകള്‍ ചക്രങ്ങളുടെ സ്വതന്ത്രസഞ്ചാരത്തിന് സഹായിക്കും. ചന്ദ്രോപരിതലത്തിന്റെ ത്രിമാന ചിത്രങ്ങളെടുക്കുന്നതിന് ഒരു സ്്റ്റിരിയോ ഫോണിക് ക്യാമറയും റോവറിലുണ്ട്.

ഓര്‍ബിറ്ററില്‍ അഞ്ചും റോവറില്‍ രണ്ടും ശാസ്ത്രീയ ഉപകരണങ്ങളുമായാണ് (ുമ്യഹീമറ)െ ചാന്ദ്രയാന്‍ 2 യാത്ര തിരിക്കുന്നത്. ഇതിനൊപ്പം നാസയുടെയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെയും ഏതാനും പെലോഡുകളും ഓര്‍ബിറ്ററില്‍ കൊണ്ടുപോകുന്നതിന് ഐ.എസ്.ആര്‍.ഒ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ ഉപകരണങ്ങളുടെ ഭാരക്കൂടുതല്‍ കാരണം അത് പിന്നീട് ഒഴിവാക്കുകയായിരുന്നു.

TH26_VSS_ISRO2_JPG_9584g

ഓര്‍ബിറ്റര്‍ പെലോഡുകള്‍:
. ലാര്‍ജ് ഏരിയാ സോഫ്റ്റ് എക്‌സ്-റേ സ്‌പെക്‌ട്രോമീറ്റര്‍
.സോളാര്‍ എക്‌സ്-റേ മോണിറ്റര്‍ ചാന്ദ്രധൂളിയിലെ രാസമൂലകങ്ങള്‍ തിരയുന്നതിന്.
.സിന്തറ്റിക് അപെര്‍ച്ചര്‍ റഡാര്‍ ചാന്ദ്രധൂളിയിലെ ജലസാന്നിദ്ധ്യം കണ്ടെത്തുന്നതിനാണ് ഈ എല്‍-ബാന്‍ഡ്, എസ്ബാന്‍ഡ് റഡാറുകള്‍ ഉപയോഗിക്കുന്നത്.
.ഇമേജിങ് ഇന്‍ഫ്രാറെഡ് സ്‌പെക്‌ട്രോമീറ്റര്‍ ചന്ദ്രോപരിതലത്തിന്റെ മാപിങും ധാതുക്കളെ കുറിച്ചും ജലതന്മാത്രകളെ കുറിച്ചുമുള്ള പഠനം നടത്തുന്നതിനും.
.ന്യൂട്രല്‍ മാസ് സ്‌പെക്‌ട്രോമീറ്റര്‍ തിരുവനന്തപുരത്തെ സ്‌പേസ് ഫിസിക്‌സ് ലബോറട്ടറിയില്‍ നിര്‍മിച്ച ഈ ഉപകരണം ചന്ദ്രന്റെ അന്തരീക്ഷത്തെ കുറിച്ച് പഠിക്കാനുള്ളതാണ്.

.ടെറെ മാപ്പിങ് ക്യാമറ ധാതുക്കളെ കുറിച്ചും മണ്ണിന്റെ അന്തരഘടനയെ കുറിച്ചു പഠിക്കുന്നതിനുള്ള ഉപകരണം. ചന്ദ്രേപരിതലത്തിന്റെ ത്രിമാന മാപിങും നടത്തും.

റോവര്‍ പെലോഡുകള്‍:

-ബംഗളൂരുവിലെ ലബോറട്ടറി ഓഫ് ഇലക്‌ട്രോ ഓപ്ടിക് സിസ്റ്റംസില്‍ നിര്‍മിച്ച ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്‌പെക്‌ട്രോസ്‌കോപ്
-അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ നിര്‍മിച്ച അല്‍ഫാ പാര്‍ട്ടിക്കള്‍ ഇന്‍ഡ്യൂസ്ഡ് എക്‌സ്-റേ സ്‌പെക്‌ട്രോസ്‌കോപ്

ഇതുകൂടാതെ ചാന്ദ്രകമ്പനങ്ങളെ കുറിച്ചും പഠിക്കുന്നതിനുള്ള ഒരു സീസ്‌മോമീറ്റും റോവറില്‍ ഘടിപ്പിക്കുന്നതിന് ഐ.എസ്.ആര്‍.ഒ ഉദ്ദേശിക്കുന്നുണ്ട്.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*