apache

അപ്പാഷെയെ സ്വന്തമാക്കാന്‍ ഇന്ത്യ; ഇത് ചൈനയ്ക്കുള്ള മുന്നറിയിപ്പ്

ചൈന ഇനി നമ്മുടെ രാജ്യത്തെ അല്‍പം ഭയക്കേണ്ടി വരും. കാരണം മറ്റൊന്നുമല്ല, അപ്പാഷെയെന്ന അക്രമകാരിയായ ഹെലികോപ്റ്റര്‍ സ്വന്തമാക്കാനൊരുങ്ങുകയാണ് രാജ്യം. അതും ഒന്നും രണ്ടുമല്ല, ആറെണ്ണം.
അക്രമകാരിയായ ഹെലികോപ്ടര്‍ അടുത്ത ആറുമാസത്തിനുള്ളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകും.
4170 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ യുഎസ് നിര്‍മിതമായ അപ്പാഷെയുടെ ഏറ്റവും അത്യാധുനിക മോഡലായ എഎച്ച്–64ഇ ആറെണ്ണമാണ് ഇന്ത്യ സ്വന്തമാക്കുന്നത്.
വരുന്ന ആറ് മാസത്തിനുള്ളില്‍ ഇവ സേനയുടെ ഭാഗമാകുന്നതോടെ അതിര്‍ത്തിയില്‍ ചൈനക്ക് ഇന്ത്യന്‍ സൈന്യം പേടിസ്വപ്നമാകുമെന്നാണ് വിലയിരുത്തല്‍. അതിന്റെ പ്രധാന കാരണം ഈ ഹെലികോപ്ടറുകളുടെ പ്രത്യേകതകള്‍ തന്നെ. പൂര്‍ണമായും ആക്രമണങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുന്ന ഹെലികോപ്റ്ററാണിത്. നൂറിലധികം ചലിക്കുന്ന ലക്ഷ്യങ്ങളെ ഒരേസമയം ട്രാക്കുചെയ്യാനും അതില്‍ 16 എണ്ണത്തിനെ വരെ ഒരേ സമയം ആക്രമിക്കാനും ശേഷിയുള്ള അപ്പാഷെ ലോകത്തെ ഏറ്റവും മികച്ച ടാങ്ക് വേട്ടക്കാരനാണ്. 1986 മുതല്‍ അമേരിക്കന്‍ സേനയുടെ ഭാഗമായ ഈ അക്രമ വീരന്‍ ഒന്നാം ഗള്‍ഫ് യുദ്ധത്തില്‍ എതിരാളികള്‍ക്ക് കനത്ത നാശം വിതച്ചിരുന്നു. ഇത്തരത്തില്‍ എന്നും എതിരാളികളുടെ പേടി സ്വപ്‌നമായി മാറിയ അപ്പാഷെയെ ഇന്ത്യ സ്വന്തമാക്കുന്നതോടെ ചൈനയും പാക്കിസ്ഥാനും വളരെ ജാഗ്രതയോടെയാകും ഇന്ത്യ്‌ക്കെതിരെ നീങ്ങുക.കരയിലൂടെ നീങ്ങുന്ന കാലാള്‍ നിരകളെയും കവചിത കാലാള്‍ വാഹനങ്ങളെയും ആക്രമിക്കാന്‍ ഫലപ്രദമായ ലൈറ്റ് മെഷീന്‍ ഗണ്ണും അപ്പാഷെയുടെ മറ്റൊരു പ്രത്യേകതയാണ്. ഇവിടെയും തീരുന്നില്ല ഈ ചുണക്കുട്ടന്റെ പ്രത്യേകത.പതിനാറ് ഹെല്‍ഫയര്‍ ടാങ്ക് വേധ മിസൈലുകളും 76 റോക്കറ്റുകളും വഹിക്കാനുള്ള ശേഷിയുള്ള ഇവന്‍ ലോകത്തിലെ ഏറ്റവും മികച്ച മള്‍ട്ടി റോള്‍ ഹെവി അറ്റാക്ക് ഹെലികോപ്റ്ററാണ്.

Apache_British_army_-_main
1200 തവണ നിറയൊഴിക്കാവുന്ന 30 മില്ലിമീറ്റര്‍ ലൈറ്റ് മെഷീന്‍ ഗണും ലേസര്‍ ഗൈഡഡ് മിസൈലുകളും 70 എംഎം റോക്കറ്റുകളും ഇതിലുണ്ട്.ഏത് പ്രതികൂല കാലവസ്ഥയിലും കരയിലും കടലിലും വായുവിലുമുള്ള ശത്രുക്കളുടെ സാന്നിധ്യം മനസിലാക്കാന്‍ കഴിയുന്ന അത്യാധുനിക റെഡാര്‍ സംവിധാനം അപ്പാഷെയുടെ മറ്റൊരു പ്രത്യേകതയാണ്. വിഷ്വല്‍ റേഞ്ചിന് അപ്പുറത്തെ ശത്രുക്കള്‍ക്ക് നേരെയും മിസൈല്‍ തൊടുക്കാനുള്ള ശേഷിയും വീണ്ടും ഇന്ധനം നിറയ്ക്കാതെ ഒറ്റയടിക്ക് 611 കിലോമീറ്റര്‍ പറക്കാനുള്ള കഴിവും അപ്പാഷെയ്ക്ക് ഉണ്ട്.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*