Indian Rock Python

ഉഷ്ണരക്തമുള്ള ജീവികള്‍ കക്ഷിക്ക് ഏറെ പ്രിയമാണ്…

 

തേ പറഞ്ഞു വരുന്നത് പാമ്പുകളുടെ കാര്യം തന്നെയാണ്. നമ്മുടെ നാട്ടില്‍ നിരവധി പാമ്പുകള്‍ ഉണ്ട്. വിഷമുള്ളതും ഇല്ലാത്തതും. ഇത്തരത്തില്‍ നിരവധി പാമ്പുകള്‍ ഉള്ള നാട്ടില്‍ ഇവയെ കുറിച്ചുള്ള അന്ധവിശ്വാസവും അനേകമാണ്.എന്നാല്‍ ഇവയൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന രീതിയിലാണ് കക്ഷികളുടെ ജീവിതം.ഇന്നത്തെ ലക്കം നമ്മള്‍ പരിചയപ്പെടാന്‍ പോകുന്നത് പെരുമ്പാമ്പിനെ കുറിച്ചാണ്.
മലകളിലും തീരപ്രദേശങ്ങളിലെ കണ്ടല്‍ക്കാടുകളിലും ചതുപ്പുകളിലും കാണപ്പെടുന്ന ഇവയ്ക്ക് ഏകദേശം മൂന്നു മീറ്റര്‍ വരെയാണ് നീളം. ഏഴു മീറ്റര്‍വരെ നീളമുള്ളതും നമ്മുടെ നാട്ടിലുണ്ട്്. ഒറ്റത്തവണ നൂറിലധികം മുട്ടകളിടും. പെണ്‍പാമ്പ് മുട്ടകളെ ചുറ്റിയിരുന്ന് ചൂടും ഈര്‍പ്പവും നഷ്ടപ്പെടാതെ സംരക്ഷിക്കും. 6080 ദിവസങ്ങള്‍ കൊണ്ട് മുട്ട വിരിയും. അതോടെ അമ്മപ്പാമ്പ് സ്ഥലം വിടുകയാണ് പതിവ്.
ശരീരത്തിലെ തവിട്ടുനിറമുള്ള പുള്ളികള്‍ക്ക് വിളര്‍ത്ത നിറമാണ്. ഏതാണ്ട് അറ്റം മുറിച്ച ത്രികോണം പോലെയുള്ള തലയും പെരുമ്പാമ്പിന്റെ പ്രത്യേകതയാണ്. ശരീരത്തിന്റെ അടിവശം മുഷിഞ്ഞ വെള്ളയും. ഭക്ഷണകാര്യം പറയുകയാണെങ്കില്‍ ഉഷ്ണരക്തമുള്ള ജീവികളാണ് മുഖ്യ ആഹാരം.എലികള്‍ മുതല്‍ മാനിനെ വരെ ഇവ വിഴുങ്ങുകയാണ് പതിവ്.  കാട്ടുപന്നിയും കക്ഷിയുടെ ആഹാരമാണെന്ന് പറയാതെ വയ്യ. കൂടാതെ എലികള്‍, ചെറുപക്ഷികള്‍ മറ്റു ചെറുമൃഗങ്ങള്‍ എന്നിവയെയും. തീരെ വിഷമില്ലാത്ത ഇവ ഇരയെ ചുറ്റിവരിഞ്ഞാണ് കൊല്ലുക. പലപ്പോഴും ഇരകള്‍ ജീവനോടെതന്നെ വയറ്റിലെത്തും.
പെരുമ്പാമ്പിന്റെ നെയ്യും മാംസവും ഔഷധഗുണമുള്ളതാണെന്ന് വിശ്വാസമുണ്ട്. അതിനാല്‍ ഇന്നും അവ നിര്‍ദാക്ഷിണ്യം കൊലചെയ്യപ്പെടുന്നു. എന്നാല്‍ ഒരു ജീവിയുടെയും കൊഴുപ്പിനോ മാംസത്തിനോ ഔഷധഗുണമുള്ളതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. 1972ലെ ഇന്ത്യന്‍ വന്യജീവി സംരക്ഷണനിയമം ഒന്നാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിച്ചിരിക്കുന്ന ജീവിയാണ് പെരുമ്പാമ്പ്. നിയമലംഘനം നടത്തുന്നവര്‍ക്ക് ഏഴുവര്‍ഷംവരെ തടവുശിക്ഷയും പിഴയും ലഭിക്കാം.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*