mphone

എംഫോണ്‍ 7എസിന് തുല്യം എംഫോണ്‍ 7എസ് മാത്രം

നിങ്ങളുടെ ഫോണ്‍ എംഫോണ്‍7 എസ് ആണോ?…. ഇനിയുള്ള കാലം പരസ്പരം കാണുമ്പോള്‍ എല്ലാവരും ചോദിക്കുന്ന ആദ്യ ചോദ്യം ഒരുപക്ഷേ ഇതാവും. കാരണം മറ്റൊന്നുമല്ല, പുതിയതായി ലോക വിപണിയിലേക്കെത്തുന്ന എംഫോണ്‍ 7എസിന്റെ പ്രത്യേകത തന്നെയാണ് അതിന് കാരണം.
8 ജിബി റാം ഡെകാകോര്‍ പ്രോസസ്സര്‍, ഡ്യുവല്‍ റിയര്‍ കാമറ (16+16 എംപി), 13 എംപി ഫ്രണ്ട് കാമറ, 32, 64, 128, 256 ജിബി സ്റ്റോറേജ് എന്നിവയുള്ള സ്മാര്‍ട് ഫോണ്‍ വേണമെന്നുണ്ടെങ്കില്‍ ഇനി നി്ങ്ങള്‍ എംഫോണ്‍ 7 എസ് സ്വന്തമാക്കിയേ പറ്റൂ. ഇവിടെ തീരുന്നില്ല എംഫോണ്‍ 7എസിന്റെ പ്രത്യേകത. 6 ജിബി റാം, ഡ്യുവല്‍ റിയര്‍ ക്യാമറ (13+13 എംപി), 13 എംപി ഫ്രണ്ട് ക്യാമറ എന്നീ സവിശേഷതകളുള്ളതും, 4 ജിബി റാം, വൈഡ് ആംഗിള്‍ ഡ്യുവല്‍ റിയര്‍ ക്യാമറ (13 +5 എംപി), 13 എംപി ഫ്രണ്ട് ക്യാമറ, എന്നീ സവിശേഷതകളുള്ളതും 3 ജിബി റാം വൈഡ് ആംഗിള്‍ ഡ്യൂവല്‍ റിയര്‍ ക്യാമറ (13 +5 എംപി), 8 എം പി ഫ്രണ്ട് ക്യാമറ തുടങ്ങിയ സവിശേഷതകള്‍ ഉള്ളതുമായ നാലു വേരിയന്റുകളിലായാണ് എംഫോണ്‍ 7s അവതരിപ്പിക്കുന്നത്. ഇനി പറയ് എംഫോണ്‍ സ്വന്തമാക്കിയില്ലെങ്കില്‍ ആര്‍ക്കാ നഷ്ടം. അതുകൊണ്ട് തന്നെ എംഫോണ്‍ 7എസ് സ്വന്തമാക്കാന്‍ കാത്തിരിക്കുകയാണ് എല്ലാവരും. കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴഞ്ചൊല്ലു പോലെ എങ്ങനെയും ഫോണ്‍ സ്വന്തമാക്കാനുള്ള തയാറെടുപ്പിലാണ് ഫോണ്‍ പ്രേമികള്‍.

ഇത്രയധികം വ്യത്യസ്ത സവിശേഷതകളുള്ള ഒരു സ്മാര്‍ട്ട് ഫോണ്‍ മോഡല്‍ ലോകവിപണിയില്‍ തന്നെ ആദ്യമാണെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഫുള്ളി ലോഡഡ് എയര്‍ ക്രാഫ്റ്റ് മെറ്റല്‍ ബോഡി കൊണ്ട് നിര്‍മിച്ച എംഫോണ്‍ 7s രൂപകല്‍പനയില്‍ ഐഫോണ്‍ 7 പ്ലസിനെ വെല്ലുന്നു. 3000 mAh ലിഥിയം പോളിമേര്‍ ബാറ്ററിയാണ് ഈ മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്. മിനിറ്റുകള്‍ക്കകം ചാര്‍ജാവുന്ന സി ടൈപ്പ് ഫാസ്റ്റ് എക്‌സ്പ്രസ ചാര്‍ജിങ് സൗകര്യമുള്ള എംഫോണ്‍7sനു 5.5 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടെങ്കിലും ഭാരം കേവലം 154 ഗ്രാം മാത്രമാണ്. സ്‌ക്രീന്‍ ഷോട്ട് സെലക്ഷന് സൗകര്യമുള്ള ഫ്രണ്ട് ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ആണ് മറ്റൊരു പ്രത്യേകത. വ്യത്യസ്ത തലത്തിലുള്ള സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ഹരമായി മാറുന്ന രീതിയിലാണ് എംഫോണ്‍ 7s അവതരിപ്പിക്കപ്പെടുന്നത്.

ഹൈബ്രിഡ് വോള്‍ട്ടി സിം സ്ലോട്ടോടുകൂടി മാറ്റ് ആന്‍ഡ് ഗ്ലോസി ഫിനിഷിങ്ങിലുള്ള സ്മാര്‍ട്ട് റെഡ്, ബ്ലാക്ക്, ഗോള്‍ഡ്, സില്‍വര്‍, റോസ് ഗോള്‍ഡ് തുടങ്ങിയ 5 വ്യത്യസ്ത നിറങ്ങളിലാണ് എംഫോണ്‍ 7s ഇറങ്ങുന്നത്. പേരിലുള്ള 7S (ഏഴു എസുകള്‍) സൂചിപ്പിക്കുന്നത് ഫോണിന്റെ പ്രത്യേകതകളെത്തന്നെയാണ്. ത്രസിപ്പിക്കുന്ന (STUNNING LOOK), ഉറപ്പുള്ള (SOLID METAL BODY) മനോഹരമായ (STYLISH COLOURS) വേഗതയുള്ള (SPEEDY PROCESSOR) ഏറ്റവും കനം കുറഞ്ഞ (SLIMMEST ), സമര്‍ഥമായ (SMARTEST GESTURES), സുരക്ഷയോടു കൂടിയ (SECURED ACCESS) സ്മാര്‍ട്‌ഫോണ്‍ എന്ന് എംഫോണ്‍ 7sനെ ചുരുക്കത്തില്‍ വിശേഷിപ്പിക്കാം. എംഫോണ്‍ സ്വയം വികസിപ്പിച്ചെടുത്ത, മള്‍ട്ടി യൂസര്‍ മോഡിലുളള MUOS എന്ന പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം എംഫോണ്‍ 7sന്റെ പ്രൗഢി കൂട്ടുന്നു.
എംഫോണ്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത MUOSനു വേള്‍ഡ് മൊബൈല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചതോടെ സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റമുള്ള അഞ്ചാമത്തെ സ്മാര്‍ട്‌ഫോണ്‍ കമ്പനിയായി മാറിയിരിക്കുകയാണ് എംഫോണ്‍. ഇനിമുതല്‍ ആന്‍ഡ്രോയിഡ്, IOS എന്നിവയെപ്പോലെ എംഫോണിനും സ്വന്തമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതാണ് പുതിയ സവിശേഷത. MUOS ALPHONSO version 2 MUOS BEVERELY version 3 MUOS CARRY version 4 MUOS DUNCAN version 5 MUOS EDWARD എന്നീ പതിപ്പുകളാണ് മൂന്നാം പാദത്തില്‍ എംഫോണ്‍ അവതരിപ്പിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഓരോന്നിലും ഏഴു വീതം എന്ന കണക്കില്‍ 2020 എത്തുമ്പോള്‍ മൊത്തം 26 പതിപ്പുകള്‍ കമ്പനി അവതരിപ്പിക്കും. 8GB വരെ വേഗത നല്‍കുന്നതും 512 ജിബി വരെയുള്ള സ്റ്റോറേജ് സപ്പോര്‍ട്ടു നല്‍കുന്നതും 26 എംപി ക്യാമറ വരെ ഉപയോഗിക്കാവുന്നതുമാണ് ഈ വര്‍ഷത്തെ പതിപ്പുകള്‍. കൂടാതെ മുന്നിലും പിന്നിലും ഇരട്ടക്യാമറകളും ഈ പതിപ്പുകളില്‍ ലഭ്യമാണ്. കൂടാതെ ആന്‍ഡ്രോയ്ഡുമായി പ്രവര്‍ത്തിക്കുന്ന യൂസര്‍ ഇന്റര്‍ഫേസും എംഫോണ്‍ ഇതോടൊപ്പം അവതരിപ്പിക്കുന്നുണ്ട്.

സാംസങ് ടച്ച്‌വിസ്, എച്ച്ടിസി സെന്‍സ്, സോണി എക്‌സ്പീരിയ എന്നീ യൂസര്‍ ഇന്റര്‍ഫേസുകളെപ്പോലെ എംഫോണും MU OS യൂസര്‍ ഇന്റര്‍ഫേസ് വഴി നിയന്ത്രിക്കാം. ഇന്ത്യയില്‍ നിലവില്‍ കണ്ടുവരുന്ന ചൈനീസ് ബ്രാന്‍ഡുകളുടെ ലോഞ്ചര്‍ അപ്ലിക്കേഷനില്‍ നിന്നും വളരെ വ്യത്യസ്തമാണ് MU OS യൂസര്‍ ഇന്റര്‍ഫേസുകളുടെ പ്രവര്‍ത്തനം. നിലവില്‍ ലഭ്യമായ ലോഞ്ചര്‍ അപ്ലിക്കേഷനുകള്‍ മറ്റു ആപ്ലിക്കേഷനുകളിലോ റൂട്ടിലോ ഒരു വ്യത്യാസവും വരുത്തുന്നില്ല. എന്നാല്‍ MU OS യൂസര്‍ ഇന്റര്‍ഫേസ് ഒരു ഫോണിന്റെ മുഴുവന്‍ ഭാഗങ്ങളും മാറ്റി മറിക്കും. തികച്ചും വ്യത്യസ്തവും അതുപോലെ തന്നെ മികച്ചതുമായ ഇന്റര്‍ഫേസ് ആണ് എംഫോണ്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

MU OS വളരെ കസ്റ്റമൈസിങ് ഓപ്ഷനുകളുള്ള ഒരു യൂസര്‍ ഇന്റര്‍ഫേസ് ആണ്. നിലവില്‍ ലഭ്യമാകുന്ന മറ്റു യൂസര്‍ ഇന്റര്‍ഫേസ് ഒന്നുകില്‍ ക്ലാസിക് ഹോം അല്ലെങ്കില്‍ മോഡല്‍ ഹോം എന്നീ വിധത്തിലാണ് ഹോം സ്‌ക്രീന്‍ ക്രമീകരിച്ചിരിക്കുന്നത്. പക്ഷെ എംഫോണിലുള്ള യൂസര്‍ ഇന്റര്‍ഫേസ് ഉപഭോകതാവിനു ഇഷ്ടമുള്ള രീതിയില്‍ ഹോം സ്‌ക്രീന്‍ സെറ്റ് ചെയ്യുവാന്‍ സാധിക്കുന്ന ഷേക്ക് ടു ചേഞ്ച് എന്ന ഓപ്ഷനോടുകൂടി ഉള്ളതാണ്.

ആപ്ലിക്കേഷനുകള്‍ വേണ്ടി മൂന്നു ഓപ്ഷനുകളാണ് എംഫോണ്‍ നിലവില്‍ കൊണ്ടുവരുന്നത്. ആദ്യത്തെ ഫീച്ചര്‍ ഐഫോണിലെ പോലെ താഴെ നിന്നും മുകളിലേക്ക് വലിച്ചാല്‍ ഉണ്ടാകുന്ന ആപ്ലിക്കേഷന്‍ ഡോക്ക്. സാധാരണയായി എല്ലാ സ്‌ക്രീനും കാണിക്കുക ആപ്ലിക്കേഷനുകള്‍ക്കൊപ്പം അതിനു താഴെയായി നിങ്ങള്‍ക്ക് വേണ്ടുന്ന മറ്റു ആപ്ലിക്കേഷനുകള്‍ ക്രമീകരിക്കാന്‍ കഴിയും.

രണ്ടാമത്തെ ഫീച്ചര്‍, ഫോണിന്റെ വലത്തേ സൈഡില്‍ നിന്നും ഇടത്തോട്ടു സ്ലൈഡ് ചെയ്താല്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ട 6 പേരുടെ ക്വിക്ക് കാള്‍ സെറ്റ് അപ്പ് ചെയ്യാന്‍ സാധിക്കും. റീസെന്റ് ആപ്ലിക്കേഷന്‍ ഡ്രൈവില്‍ താഴെ നിന്നും ഇടത്തെ വശത്തേക്ക് സ്ലൈഡ് ചെയ്താല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ ആപ്പുകളും കാണുവാന്‍ സാധിക്കും. കൂടാതെ ക്വിക്ക് ടച്ച് എന്നീ ഫീച്ചര്‍ കൂടി ഉള്ളതിനാല്‍ നിരന്തരം ആവശ്യമുള്ള 5 6 ആപ്ലിക്കേഷനുകള്‍ ഒരു ബട്ടനില്‍ ലഭിക്കുന്നതാണ്.

5.5 ഡിസ്‌പ്ലേയില്‍ വരുന്ന മോഡലുകളില്‍ സ്‌ക്രീനില്‍ ഇടതു സിഡിയില്‍ നിന്നും Z എന്ന് സ്ലൈഡ് ചെയ്താല്‍ ഫോണിന്റെ ഡിസ്‌പ്ലേ ചേര്‍ത്താവുന്ന മാജിക് ഡ്രോപ്പ് എന്ന ഫീച്ചറും MU OS ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ മറ്റു ഫോണുകളില്‍ ലഭ്യമല്ലാത്ത ലോങ്ങ് സ്‌ക്രീന്‍ ഷോട്ട് ഫീച്ചര്‍ MU OSല്‍ ലഭ്യമാണ്. ഈ ഫീച്ചര്‍ വഴി ഒരു വെബ് സൈറ്റിന്റെ ഫുള്‍ പേജ് വരെ സ്‌ക്രീന്‍ ഷോട്ടായി ലഭിക്കും. നിലവില്‍ സ്റ്റോക്ക് ആന്‍ഡ്രോയിഡില്‍ നിന്ന് വ്യത്യസ്തമായ ആപ്ലിക്കേഷന്‍ സ്‌റ്റൈല്‍ ആണ് MU OS ലഭ്യമാക്കുക. ഫോണ്‍ അപ്ലിക്കേഷന്‍, റേഡിയോ റെക്കോര്‍ഡിങ്, ഫ്‌ലാഷ് ലീഗ് SOS, കാല്‍ക്കുലേറ്റര്‍ വിത്ത് കണ്‍വെര്‍ട്ടര്‍, കലണ്ടര്‍, വെതര്‍, മാപ് തുടങ്ങിയവ മറ്റു ഫോണുകളില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*