download

നാളികേരത്തില്‍ വെള്ളം എങ്ങനെയാണ് ഉണ്ടാവുന്നത് എന്നറിയാമോ?

നാളികേരത്തില്‍ വെള്ളമുണ്ടാകുന്നതെങ്ങനെ എന്ന ചോദ്യത്തിന് മാഷും കുട്ട്യോളും പംക്തിയില്‍ വൈശാഖ് മറുപടി നല്‍കുന്നു

അപ്പു: മാഷേ.. എനിക്ക് ഒരു സംശയം
മാഷ്: ങ്ഹാ ചോദിക്കൂ.. എന്താ ഇന്ന് ആരും സംശയം ചോദിക്കാത്തെന്ന് കരുതി ഇരിക്കുകയായിരുന്നു ഞാന്‍.അപ്പുവിന്റെ സംശയം എന്തായാലും എനിക്ക് അറിയാവുന്നപോലെ  മറുപടി പറയാന്‍ ശ്രമിക്കാം.എന്താ അപ്പുവിന്റെ സംശയം?
അപ്പു: മാഷേ ശെരിക്കും ഈ തേങ്ങാവെള്ളം എങ്ങനെയാ ഉണ്ടാകുന്നത്? ഒന്നു പറഞ്ഞു തരുമോ?
മാഷ്: നല്ലത്, ഇത്തരത്തിലുള്ള സംശയങ്ങള്‍ നിങ്ങള്‍ കുട്ടികളില്‍ ഉണ്ടാകണം. എങ്കില്‍ മാത്രമേ ശാസ്ത്ര അവബോധം കുട്ടികളില്‍ ഉണ്ടാകൂ.. ഞാന്‍ പറയാം ശ്രദ്ധിച്ച് കേള്‍ക്കുക
തേങ്ങയിലെ വെള്ളം യഥാര്‍ത്ഥത്തില്‍ ഒരു ടിഷ്യൂ (കല) ആണ്. കേരവൃക്ഷത്തിന്റെ കായയിലെ എന്‍ഡോസ്‌പേം ആണ് ഈ ടിഷ്യൂ. നെല്ലിലെ അരിയും ഇതുപോലെ എന്‍ഡോസ്‌പേം ആണുള്ളത്.
സസ്യങ്ങളില്‍ വിത്തുണ്ടാവുമ്പോള്‍ ആ വിത്തിലെ ബീജം വളരാന്‍ വേണ്ട ഭക്ഷണം എന്‍ഡോസ്‌പേം ആണ് നല്‍കുന്നത്. ഈ ടിഷ്യൂ ഉണ്ടാവുന്നത് ബീജസങ്കലനസമയത്ത് നടക്കുന്ന മറ്റൊരു ന്യൂക്ലിയസങ്കലനം മൂലമാണ്. തെങ്ങില്‍ ഈ എന്‍ഡോസ്‌പേം കാണപ്പെടുന്നത് ദ്രവരൂപത്തിലാണ്. നെല്‍ച്ചെടിയിലും ഒരു ഘട്ടത്തില്‍ ദ്രവരൂപത്തിലാണ്. അതിനെയാണ് നാം പാല്‍പ്രായം എന്ന് പറയുന്നത്.
നാളികേരത്തിലെ ഈ ദ്രാവക എന്‍ഡോസ്‌പേമില്‍ നിരവധി കോശമര്‍മ്മങ്ങള്‍ ഉണ്ടാവും. കോശസ്തരമോ, കോശദ്രവ്യമോ ഇല്ലാത്തവയാണ് ഈ കോശമര്‍മ്മങ്ങള്‍. ഇവക്ക് പുറമേ മൈറ്റോകോണ്‍്ഡ്രിയ,പ്രോട്ടീന്‍ തുടങ്ങി സാധാരണകോശങ്ങളില്‍ കണ്ടുവരാറുള്ള വസ്തുക്കളെല്ലാം ഈ ദ്രാവകത്തില്‍ ഉണ്ട്. മച്ചിങ്ങക്ക് ഏതാണ്ട് 150 എം.എംനീളം വക്കുമ്പോള്‍ ഭ്രൂണസഞ്ചിയുടെ ഒരറ്റത്തായി ഈ സ്വതന്ത്ര ന്യൂക്ലിയസുകള്‍ അടിഞ്ഞുകൂടുന്നു. തുടര്‍ന്ന് ഇവ ജെല്ലി രൂപത്തിലാവുകയും ന്യൂക്ലിയസുകള്‍ വിഭജിക്കപ്പെടുകയും ചെയ്യുന്നു. പിന്നീട് കോശഭിത്തികള്‍ നിര്‍മ്മിക്കപ്പെടുന്നു. ഇതാണ് തേങ്ങയിലെ കഴമ്പ് അഥവാ കാമ്പ് ആയിമാറുന്നത്. ബാക്കിയുള്ളത് ദ്രാവകമായിത്തന്നെ നിലനില്‍ക്കുന്നു. അതാണ് തേങ്ങാവെള്ളം.അപ്പുവിന് ഇപ്പോള്‍ കാര്യം മനസിലായോ?

അപ്പു: മനസിലായി മാഷേ… എനിക്ക് കാര്യം പിടികിട്ടി.

കൂടുതല്‍ ചോദ്യങ്ങളും ഉ്ത്തരങ്ങളുമായി ഇനി മറ്റൊരു ദിവസം കാണാം.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*