isro

രാജ്യം കാത്തിരിക്കുന്നു ആ ശുഭ മുഹൂര്‍ത്തത്തിനായി

ഉപഗ്രഹ വിക്ഷേപണത്തില്‍ പുതിയ ചരിത്രമെഴുതാന്‍ ഒരുങ്ങുകയാണ് ഇന്ത്യ.സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും പിഎസ്എല്‍വിസി37 പറന്നുയരുമ്പോള്‍ ലോക ചരിത്രം തന്നെ ഇന്ത്യ മാറ്റി മറിക്കും. പതിവില്‍ നിന്നും വ്യത്യസ്തമായി മറ്റാരും ഏറ്റെടുക്കാത്ത ദൗത്യവുമായാണ് ഇത്തവണ ഐ.എസ്.ആര്‍.ഓ ഉപഗ്രഹ വിക്ഷേപണത്തിന് ഒരുങ്ങുന്നത്. 104 ഉപഗ്രഹങ്ങളാണ് ഒറ്റയടിക്ക് വിക്ഷേപിക്കുക .ഈമാസം 15 നാണ് വിക്ഷേപണം. ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളും ബാക്കി വിദേശ ഉപഗ്രഹങ്ങളുമാണ് ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കുക.അമേരിക്ക, സ്വിറ്റ്‌സര്‍ലാന്‍ഡ് നെതര്‍ലാന്‍ഡ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 500 കിലോ ഗ്രാം ഭാരമുള്ള ചെറിയ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുക.
പിഎസ്എല്‍വിയുടെ വിക്ഷേപണം ആദ്യം തീരുമാനിച്ചിരുന്നത് ജനുവരി അവസാന വാരം ആയിരുന്നു. 80 വിദേശ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ 83 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് തീരുമാനിച്ചിരുന്നത്. പിന്നീട് 21 വിദേശ ഉപഗ്രഹങ്ങള്‍ കൂടെ ഉള്‍പ്പെടുത്തുകയായിരുന്നു. അതിനാലാണ് വിക്ഷേപണ തിയതി 15ലേക്ക് മാറ്റി നിശ്ചയിച്ചത്.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*