google

ഗൂഗിള്‍ കൃത്യമായ ഉത്തരം നല്‍കുന്നില്ലെ? എങ്കില്‍ ഇത് പരീക്ഷിച്ചുനോക്കൂ

ബൈജു രാജു
baijuനമ്മള്‍ എല്ലാവരും നിത്യവും കംപ്യൂട്ടര്‍,അല്ലെങ്കില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരാണ്. അതിനാല്‍ തന്നെ ഇക്കാലത്ത് എന്ത് സംശയം വന്നാലും നാം ആദ്യം ആശ്രയിക്കുക ഗൂഗിളിനെ തന്നെയാണ്. അതിന് കാരണവുമുണ്ട്. എന്തിനുമുള്ള ഉത്തരം അവിടെ നിന്ന് ലഭിക്കുമെന്നതാണ്. പക്ഷെ, ചിലപ്പോള്‍ നാം തിരയുന്നതാകില്ല ഗൂഗിളില്‍ നമുക്ക് നല്‍കുന്നത്. ഇത്തരം സാഹചര്യത്തില്‍ കൃത്യമായ ഫലം ലഭിക്കാന്‍ ഉപയോഗിക്കാവുന്ന ചില സൂത്രവിദ്യകളുണ്ട്. അവയെ നമുക്ക് പരിചയപ്പെടാം.

1. കൃത്യമായ ഫ്രെയ്‌സുകള്‍ കണ്ടെത്താന്‍ ക്വട്ടേഷന്‍ മാര്‍ക്ക്:

ക്വട്ടേഷന്‍ മാര്‍ക്ക് (‘….’) ഉപയോഗിച്ച് തെരയുന്നതിലൂടെ ഫ്രെയ്‌സുകള്‍ അനായാസം കണ്ടെത്താനാകും. ക്വട്ടേഷന്‍ മാര്‍ക്ക് ഉപയോഗിച്ചു തെരയുമ്പോള്‍ നമ്മള്‍ തെരയുന്ന ഫ്രെയ്‌സുകള്‍ മാത്രമാണ് നമുക്കു ലഭിയ്ക്കുക. അതിനാല്‍ ഈ മാര്‍ഗം ഫ്രെയ്‌സുകള്‍ തെരയുമ്പോള്‍ വളരെ ഉപയോഗപ്രദമാണ്.

2. അറിയാത്ത വാക്കിന് പകരം ആസ്റ്ററിക് ചിഹ്നം (*)

ഫ്രെയ്‌സുകള്‍ തെരയുമ്പോള്‍ ക്വട്ടേഷന്‍ മാര്‍ക്ക് പോലെ ഉപയോഗിക്കാവുന്നതാണ് ആസ്റ്ററിക് ചിഹ്നം. പ്രത്യേകിച്ചും ഫ്രെയ്‌സുകള്‍ പൂര്‍ണമായി അറിയാത്ത സാഹചര്യത്തില്‍. ഫ്രെയ്‌സ് തെരയുമ്പോള്‍ അറിയാത്ത വാക്കിനു പകരം ആസ്റ്ററിക് ചിഹ്നം () ഉപയോഗിച്ചാല്‍ നാം തെരയുന്ന ഫ്രെയ്‌സ് കൃത്യമായി കണ്ടെത്താം. ഉദാഹരണത്തിന് ‘ is thicker than water’ എന്ന് ഗൂഗിളില്‍ തെരയുമ്പോള്‍ ആസ്റ്ററിക് ചിഹ്നത്തിനു പകരം യഥാര്‍ഥ വാക്ക് ചേര്‍ത്ത് ഗൂഗിള്‍ ഉത്തരം നല്‍കുന്നതു കാണാം.

3. അനാവശ്യ വാക്കുകള്‍ ഒഴിവാക്കാന്‍ മൈനസ് ചിഹ്നം:

സെര്‍ച്ചില്‍ ലഭിക്കുന്ന അനാവശ്യ വാക്കുകള്‍ ഒഴിവാക്കാന്‍ മൈനസ് ചിഹ്നം () ഉപയോഗിക്കുക. ഉദാഹരണത്തിന് ജാഗുവര്‍ കാര്‍ എന്ന് സെര്‍ച് ചെയ്താല്‍ ജാഗുവര്‍ ലഭിക്കുന്ന റിസള്‍ട്ട് എന്തൊക്കെയെന്നു നോക്കൂ. ജാഗുവര്‍ കാറിനെക്കുറിച്ചുള്ള റിസള്‍ട്ടില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നതു കാണാം.

4. സൈറ്റ് സെര്‍ച്:

ഒരു നിര്‍ധിഷ്ഠ സൈറ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്തകള്‍, ചിത്രങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനും ഗൂഗിളിന്റെ കൈയില്‍ പൊടിക്കൈയുണ്ട്. തെരയേണ്ട വാക്കിനു ശേഷം ‘site:സൈറ്റ്അഡ്രസ്’ നല്‍കിയാല്‍ നിങ്ങള്‍ക്ക് നിര്‍ദിഷ്ഠ സൈറ്റില്‍ ആ വാക്കിനെക്കുറിച്ചു നല്‍കിയിരിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും ലഭിയ്ക്കും. ഉദാഹരണത്തിന് ഗൂഗിള്‍ site:manoramaonline.com പരീക്ഷിച്ചു നോക്കൂ. ഗൂഗിളുമായി ബന്ധപ്പെട്ട് ഈ സൈറ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്തകള്‍ മാത്രമായിരിക്കും നിങ്ങള്‍ക്കു ലഭിയ്ക്കുക.

5. പഴയ വാര്‍ത്തകള്‍ ആര്‍ക്കൈവില്‍ ലഭിക്കുന്നതിന്

ഏകദേശം നൂറു വര്‍ഷം പഴക്കമുള്ള വാര്‍ത്തകള്‍ വരെ ഗൂഗിള്‍ ശേഖരിച്ചു വയ്ക്കുന്നുണ്ട്. അതുകൊണ്ട് പഴയ വാര്‍ത്തയല്ലേ, ലഭിയ്ക്കില്ലെന്നു കരുതേണ്ട. ഗൂഗിള്‍ ന്യൂസ് ആര്‍ക്കൈവില്‍ സേര്‍ച്ച് ചെയ്യുന്ന വിധം:

ആദ്യം news.google.com സന്ദര്‍ശിക്കുക.അതിനുശേഷം തിരയേണ്ട വാക്ക്/വാര്‍ത്ത ടൈപ്പ് ചെയ്യുക. പിന്നീട് എന്ററടിയ്ക്കുക. സേര്‍ച്ച് റിസള്‍ട്ടിന് അടിയിലായി കാണുന്ന സേര്‍ച്ച് ടൂള്‍സില്‍ ആര്‍ക്കൈവ്‌സ് ടിക്ക് ചെയ്യുക. എന്ററടിയ്ക്കുക.

6. താരതമ്യപഠനത്തിന് ‘vs’

രണ്ടു ഭക്ഷ്യവസ്തുക്കള്‍ തമ്മില്‍ താരതമ്യ പഠനം നടത്തുന്നതിന് ഇവയ്ക്കു നടുവിലായി ‘vs’ എന്നു ചേര്‍ത്താല്‍ മതി. ഉദാഹരണത്തിന് ‘rice vs quinoa.’ ഇരു ഭക്ഷ്യവസ്തുക്കളുടെയും ഗുണഗണങ്ങള്‍, ഇവ തമ്മിലുള്ള സാമ്യങ്ങളും വ്യത്യസ്തതയും അടക്കം എല്ലാം രണ്ടു ബോക്‌സുകളിലായി ലഭിയ്ക്കും.

7. പാചകവിധികള്‍ കണ്ടെത്തുന്നതിന്:

നിങ്ങളുടെ ഇഷ്ടപ്പെട്ട ഭക്ഷണത്തിന്റെ പാചകവിധി കണ്ടെത്താനും എളുപ്പവഴിയുണ്ട്. ചെയ്യേണ്ടത് ഇത്രമാത്രം. ഇഷ്ടപ്പെട്ട ഭക്ഷണത്തിന്റെ പേരു ടൈപ്പു ചെയ്യുക. റിസള്‍ട്ടിനു താഴെയായി കാണുന്ന സെര്‍ച് ടൂള്‍ ഉപയോഗിച്ച് ഇന്‍ഗ്രേഡിയന്റ്‌സ്, പാചകം ചെയ്യാനെടുക്കുന്ന സമയം, കലോറി എന്നിവയെ അടിസ്ഥാനമാക്കി പാചകം തിരഞ്ഞെടുക്കാനാകും. ഡയറ്റുള്ളവര്‍ക്ക് ഏറെ ഉപകാരപ്രദമാണ് ഈ ടൂള്‍.

8. വാക്കുകളുടെ അര്‍ഥം അനായാസമറിയാന്‍ ‘DEFINE:’

വാക്കുകളുടെ അര്‍ഥമറിയാന്‍ ‘DEFINE:’ എന്ന വാക്കിനു ശേഷം അറിയേണ്ട വാക്കു ടൈപ്പു ചെയ്താല്‍ മതിയാകും. വാക്കിന്റെ ഉത്ഭവം (എത്തിമോളജി), പലതരം പ്രയോഗശൈലികള്‍, മറ്റ് അര്‍ഥങ്ങള്‍ എന്നിവയെല്ലാം അറിയാന്‍ ഈ സെര്‍ച് സഹായിക്കും. സംക്ഷേപ പദങ്ങളുടെ (ആക്രോണിംസ്) പൂര്‍ണരൂപം മനസിലാക്കുന്നതിനും ഈ സെര്‍ച് രീതി സഹായകമാണ്.

9. ഗൂഗിള്‍ ഗെയിമുകള്‍: കണ്ടെത്തുന്നതിന് അടാരി ബ്രേക്കൗട്ട് (Atari Breakout) പോലുള്ള പ്രശസ്ത ബ്രിക്‌ബ്രേക്കിങ് ഗെയിമുകള്‍ ഗൂഗിള്‍ ഇമേജില്‍ നേരിട്ട് സെര്‍ച് ചെയ്ത് കണ്ടെത്താനാകും. ഗൂഗിള്‍ ഇമേജില്‍ ഗെയിമിന്റെ പേര് ടൈപ്പ് ചെയ്ത് എന്ററടിക്കുമ്പോള്‍ ഗെയിം പ്രത്യക്ഷപ്പെടും.

10. ഇമേജ് സെര്‍ച്ച്, വോയിസ് സെര്‍ച്ച്:

ചിത്രങ്ങളുപയോഗിച്ചും ഗൂഗിളില്‍ തെരയാനാകും. ലഭ്യമായ ചിത്രം നല്‍കി തെരയുമ്പോള്‍ സമാന ചിത്രങ്ങള്‍ ലഭിയ്ക്കും. അതു പോലെ തന്നെ മറ്റൊരു ഓപ്ഷനാണ് വോയിസ് സെര്‍ച്ച്. ടൈപ്പ് ചെയ്യുന്നതിനു പകരം തെരയേണ്ടത് ഗൂഗിളിനോടു പറഞ്ഞാല്‍ മതിയാകും.

11. ഫ്‌ലിപ് എ കോയിന്‍:
കൈയില്‍ നാണയം ഇല്ലെന്നു കരുതി ഇനി ടോസ് വേണ്ടെന്നു വയ്‌ക്കേണ്ടി വരില്ല. കാരണം ഗൂഗിള്‍ ഇതിനും ഒരു മറുമരുന്ന് കണ്ടെത്തിയിട്ടുണ്ട്. ‘flip a coin’ എന്നോ ‘heads or tails.’ എന്നോ ടൈപ്പ് ചെയ്തു നോക്കു. ഗൂഗിള്‍ നിങ്ങള്‍ക്കായി കോയിന്‍ ഫ്‌ലിപ് ചെയ്യുന്നതു കാണാം.
12. ലവ് കോട്ട്‌സ് :

ഈ സെര്‍ച് ട്രിക്ക് അല്‍പസ്വല്‍പം റൊമാന്‍സ് മനസില്‍ സൂക്ഷിക്കുന്നവര്‍ക്കു വേണ്ടി മാത്രമുള്ളതാണ്. ഗൂഗിളില്‍ വെറുതെ ഒന്നു ലവ് കോട്ട്‌സ് എന്ന് സെര്‍ച് ചെയ്തു നോക്കൂ. നിങ്ങള്‍ക്ക് നല്ല നല്ല പ്രണയ ശകലങ്ങള്‍ ലഭിയ്ക്കും. വേറൊരു കോട്ട്‌സ് ലഭി്ക്കുന്നതിന് റിഫ്രഷ് ചെയ്താല്‍ മതി.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*