two-side-of-moon

നിങ്ങള്‍ കണ്ടത് ചന്ദ്രന്റെ ഒരു മുഖം മാത്രം

ബൈജു രാജു
baijuന്ദ്രനെ കാണാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. എന്നാല്‍ ചന്ദ്രനെ ശരിക്കും കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍… ചന്ദ്രന്റെ പകുതിയേ കണ്ടിട്ടുള്ളൂ എന്ന് പറയേണ്ടി വരും. നമ്മള്‍ ഇവിടന്നു നോക്കിയാല്‍ ചന്ദ്രന്റെ ഒരു ഭാഗം മാത്രമേ കാണുവാന്‍ സാധിക്കൂ. ചന്ദ്രനെ വെറും കണ്ണുകൊണ്ടു നോക്കുമ്പോള്‍ നമുക്ക് വെളുത്ത പ്രകാശം അല്ലാതെ ചന്ദ്രന്റെ ഉപരിതലം ഒന്നും വ്യക്തമാകാറില്ല. അതുകൊണ്ടാണ് നാം അത് ശ്രദ്ധിക്കാതെ പോകുന്നത്. എന്നാല്‍ ബൈനോക്കുലറിലൂടെയോ, ദൂരദര്‍ശിനിയിലൂടെ ഒക്കെ ചന്ദ്രനെ നിരീക്ഷിച്ചിട്ടുള്ളവര്‍ അത് ശ്രദ്ധിച്ചിട്ടുണ്ടാവും .ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന അതേ സമയദൈര്‍ഘ്യം കൊണ്ടു തന്നെയാണ് ചന്ദ്രന്‍ അതിന്റെ അച്ചുതണ്ടില്‍ ഭ്രമണം ചെയ്യുന്നതും, അതിനാല്‍ തന്നെ ഭൂമിയില്‍ നിന്ന് നിരീക്ഷിക്കുമ്പോള്‍ എല്ലായ്‌പ്പോഴും ഒരുവശം മാത്രമേ ദൃഷ്ടിഗോചരമാകുന്നുള്ളൂ. ഈ പ്രതിഫാസത്തിനെ ടൈഡല്‍ ലോക്കിംഗ് എന്ന് പറയും. മുന്‍പ് കൂടിയ വേഗത്തില്‍ ഭ്രമണം ചെയ്തിരുന്ന ചന്ദ്രന്‍ ഭൂമിയുമായുള്ള ഘര്‍ഷണ പ്രഭാവങ്ങള്‍ നിമിത്തം ഭ്രമണവേഗം കുറഞ്ഞ് ഇന്നത്തെ അവസ്ഥയില്‍ സ്ഥിരപ്പെടുകയായിരുന്നു. ചന്ദ്രന്‍ ഒന്ന് തിരിഞ്ഞു നിവര്‍ന്നു വരുമ്പോള്‍ ചന്ദ്രന്റെ കുറച്ചു പിന്‍ ഭാഗം നമുക്ക് കാണുവാന്‍ സാധിക്കും. എന്നിരുന്നാലും ചന്ദ്രന്റെ 82 % മറുപുറവും നമുക്ക് കാണുവാന്‍ സാധിക്കില്ല.

1959 ഇല്‍ റഷ്യയുടെ ലൂണാ3 പേടകം ആണു ചന്ദ്രന്റെ മറുപുറം ആദ്യമായി ഫോട്ടോ എടുക്കുന്നത്. ഭൂമിയില്‍ നിന്ന് ദൃശ്യമാകുന്ന ചന്ദ്രമുഖത്തെ സമീപപക്ഷവശം എന്നും മറുഭാഗത്തെ ദൂരപക്ഷവശം എന്നും പറയുന്നു. നമുക്ക് ദര്‍ശിക്കാനാവാത്ത ഭാഗത്തെ ചന്ദ്രന്റെ ഇരുണ്ട ഭാഗം എന്നും പറയാറുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഭൂമിയില്‍ നിന്നും കാണാവുന്ന ഭാഗത്ത് ലഭിക്കുന്ന അത്ര തന്നെ സൂര്യപ്രകാശം ഈ ഭാഗത്തും ലഭിക്കുന്നുണ്ട്.
ദൂരവശത്തിന്റെ എടുത്തു പറയേണ്ട ഒരു പ്രത്യേകത അവിടെ സാധാരണ ചന്ദ്രബിംബത്തില്‍ കണ്ടു വരുന്ന കറുത്ത അടയാളങ്ങള്‍ വളരെക്കുറവേ കാണപ്പെടുന്നുള്ളൂ എന്നതാണ്. ഈ കറുത്ത അടയാളങ്ങള്‍ വളരെ പണ്ടുകാലത്തുണ്ടായ ഉല്‍ക്കാപതനങ്ങള്‍ നിമിത്തം ബഹിര്‍ഗമിക്കപ്പെട്ട ബസാള്‍ട്ട് മൂലം രൂപം കൊണ്ട ബസാള്‍ട്ട് സമതലങ്ങള്‍ ആണ്.

email- baijuraj@hotmail.com

Facebook Comments

About sv admin 2

Leave a Reply

Your email address will not be published. Required fields are marked *

*