maglev-train_maxresdefault

ചീറിപ്പായും കാന്തികട്രെയിന്‍; ചൈന സാങ്കേതികതയിലെന്നും ഒരുപടി മുന്‍പില്‍

ലോകത്തിലെ ഏറ്റവും വലിയ ട്രെയിന്‍ നിര്‍മാതാക്കളായ ചൈന റെയില്‍വെ റോളിംഗ് സ്റ്റോക്ക് കോപ്പറേഷന്‍ പുത്തന്‍ രീതിയിലുള്ള മാഗ്‌നെറ്റിക് ലെവിറ്റേഷന്‍ ട്രെയിനിനു രൂപം നല്‍കുന്നു. മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗതയില്‍ ചീറിപ്പായുന്ന കാന്തിക ട്രെയാനിയിരിക്കുമിത്. വേഗതയുടെ കാര്യത്തില്‍ നിലവിലുള്ള ഒരു ട്രെയിനിനും ഇതിനെ മറികടക്കാന്‍ സാധിക്കില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
മാഗ്‌നറ്റിക് ലെവിറ്റേഷന്‍ എന്ന പ്രയോഗത്തില്‍ നിന്ന് ഉരുതിരിഞ്ഞിട്ടുള്ള മാഗ്ലേവ് എന്ന പേരിലായിരിക്കും ഈ കാന്തിക ട്രെയിനുകള്‍ അറിയപ്പെടുക. ഒരു പ്രത്യേക കാന്തികവലയം തീര്‍ത്ത് അതിനുമുകളിലൂടെ ചക്രങ്ങള്‍ ഇല്ലാതെ ഒഴുകി സഞ്ചരിക്കുന്നു എന്നതാണ് മാഗ്ലേവ് ട്രെയിനിന്റെ പ്രത്യേകത.
വൈദ്യുതകാന്തികത അടിസ്ഥാനമാക്കിയായിരിക്കും ഇവ പ്രവര്‍ത്തിക്കുക. വളരെ ശക്തി കൂടിയ വൈദ്യുത കാന്തങ്ങളാണ് ഈ ട്രെയിനിനെ ചലിപ്പിക്കുന്നത്. കാന്തത്തിന്റെ ഒരേ മണ്ഡലങ്ങള്‍ വികര്‍ഷിക്കപെടുന്നു എന്ന വസ്തുതയാണ് ഇതിന്റെ പ്രവര്‍ത്തനത്തിന് അടിസ്ഥാനം.
മാഗ്ലേവ് ട്രെയിനിന് എന്‍ജിനില്ല. ഒരു വലിയ വൈദ്യുത ഊര്‍ജ്ജ കേന്ദ്രം,ലോഹ കമ്പികള്‍ പാകിയ ട്രാക്ക്, ട്രെയിനിന്റെ അടിയില്‍ പിടിപ്പിച്ചിരിക്കുന്ന വലിയ കാന്തങ്ങള്‍ ഇവയാണ് പ്രധാന ഭാഗങ്ങള്‍.
ട്രാക്കിലെ കാന്തിക മണ്ഡലമാണ് ട്രെയിനിനെ ചലിപ്പിക്കുന്നത്. വേഗതയെടുത്തു കഴിയുമ്പോള്‍ ട്രെയിന്‍ ട്രാക്കില്‍ നിന്ന് ഒരു സെന്റീമീറ്റര്‍ ഉയരും അങ്ങനെ മാഗ്‌നെറ്റിക് ഫീല്‍ഡിന്റെ പുഷ്പുള്‍ എന്ന് ട്രെയിനിന്റെ സഞ്ചാരത്തെ വിശേഷിപ്പിക്കാം.
ഈ ട്രെയിനിനായി പ്രത്യേക കാന്തിക ട്രാക്കുകള്‍ നിര്‍മിക്കേണ്ടതായിട്ടുണ്ട്. മൂന്ന് മൈല്‍ ദൈര്‍ഘ്യമുള്ള ട്രാക്കുകളുടെ നിര്‍മാണവും ഇതിനകം തന്നെ കമ്പനിയാരംഭിച്ചുക്കഴിഞ്ഞു.
കാന്തികവലയത്തിനു മുകളില്‍ പൊങ്ങി നിന്ന് സഞ്ചരിക്കുന്ന ഈ ട്രെയിനിന് ചക്രങ്ങളില്ല എന്ന പ്രത്യേകതയാണുള്ളത്. ട്രെയിനും ട്രാക്കും തമ്മില്‍ വളരെ ചെറിയൊരു വിടവ് മാത്രമേ ഉള്ളൂ. ഈ വിടവ് തീര്‍ക്കുന്നത് അതിശക്തമായ കാന്തികതയാണ്.
ട്രെയിനിനെ നിലത്തുനിന്ന് ഉയര്‍ത്തി നിര്‍ത്തുന്നതും മുമ്പോട്ട് പായിക്കുന്നതും കാന്തികമണ്ഡലമാണ്. ചക്രങ്ങള്‍ക്കുള്ള ദൗര്‍ബല്യമായ ഫ്രിക്ഷന്‍ അഥവാ ഘര്‍ഷണം ഈ ട്രെയിനില്‍ സംഭഴിക്കുന്നില്ല. ഇക്കാരണത്താല്‍ തന്നെ കൂടുതല്‍ സ്മൂത്തായും വേഗത്തിലും പായുവാന്‍ കഴിയുന്നു.
മാത്രമല്ല പരമ്പരാഗത ട്രെയിനുകള്‍ അതിവേഗത്തില്‍ ഓടിക്കുമ്പോള്‍ ഉണ്ടാകുന്ന ഘര്‍ഷണം മൂലം വരുന്ന തേയ്മാനവും മറ്റു അറ്റകുറ്റപ്പണികളും മാഗ്ലേവ് ട്രെയിനുകളുടെ കാര്യത്തില്‍ സംഭവിക്കില്ല.

maglave-2
ചക്രങ്ങള്‍ ഇല്ലാത്തതുകൊണ്ടുതന്നെ ഘര്‍ഷണം മൂലമുണ്ടാകുന്ന മെയിന്റനന്‍സ് വേണ്ടി വരില്ല. കൂടാതെ ശബ്ദം ഉണ്ടാകില്ല, അന്തരീക്ഷ മലിനീകരണം ഇല്ലേയില്ല എന്നതാണ് പ്രധാന സവിശേഷത.
നിലവിലുള്ള 12,400മൈല്‍ ദൈര്‍ഘ്യമുള്ള ട്രാക്കുകളടക്കം ചൈനയുടെ അതിവേഗ റെയില്‍ ശൃംഖലയാണ് ഇന്ന് ലോകത്തില്‍ ഏറ്റവും വലുപ്പമേറിയത്.
12 വര്‍ഷമായി നിലനിന്നിരുന്ന റിക്കോര്‍ഡ് തകര്‍ത്ത് കഴിഞ്ഞവര്‍ഷമായിരുന്നു ജപ്പാന്‍ മാഗ്ലേവ് ട്രെയിനിന്റെ പരീക്ഷണയോട്ടം നടത്തിയത്. മണിക്കൂറില്‍ 603 കിലോമീറ്റര്‍ വേഗതയിലായിരുന്നു മാഗ്ലേവിന്റെ റെക്കോര്‍ഡ് തീര്‍ത്ത സഞ്ചാരം.
നീളമേറിയ ട്രാക്ക് നിര്‍മാണവും അതിനായുള്ള ഭാരിച്ച ചിലവുംകാരണം ജപ്പാനില്‍ ഇതുവരെയായി മാഗ്ലേവ് ട്രെയിന്‍ യാഥാര്‍ത്ഥ്യമായില്ല. ജപ്പാന്‍ക്കാര്‍ക്ക് 2027 വരെ കാന്തിക ട്രെയിന്‍ സര്‍വീസിനായി കാക്കേണ്ടതായിട്ടുണ്ട്.
നിലവില്‍ ചൈനയുടേതുതന്നെയായ ഷാങ്ഹായ് മാഗ്ലേവ് ട്രെയിനാണ് സര്‍വീസിലുള്ളതും ലോകത്തില്‍ വച്ചേറ്റവും വേഗമേറിയതുമായ കാന്തിക ട്രെയിന്‍. 429സാ/വ ആണ് ഈ ട്രെയിനിന്റെ വേഗത.
ലോകത്തിലെ ആദ്യത്തെ മാഗ്ലേവ് ട്രെയിനുമായിരുന്നു ഷാങ്ഹായ് മാഗ്ലേവ്. 2001 മാര്‍ച്ചില്‍ ഈ ട്രെയിനിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 2004ലായിരുന്നു സര്‍വീസ് തുടങ്ങിയത്.
മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗതയുള്ള പുത്തന്‍ മാഗ്ലേവ് ട്രെയിന്‍ നിര്‍മാണമാണിപ്പോള്‍ ചൈനയില്‍ ആരംഭിക്കുന്നത്. വേഗതയില്‍ ചൈനീസ് മാഗ്ലേവ് ട്രെയിനുകളെ വെല്ലാന്‍ മാത്രമുള്ള എതിരാളികള്‍ ഇന്ന് ലോകത്തില്ലെന്ന് തന്നെ പറയാം.
കാന്തിക ട്രെയിന്‍ നിര്‍മാണം എന്ന പദ്ധതി മാത്രമല്ല ചൈനയ്ക്കുള്ളത്. ഈ സാങ്കേതികത അന്താരാഷ്ട്ര വിപണിയില്‍ വില്‍ക്കുവാനും ചൈന തയ്യാറെടുക്കുന്നു. യുകെ, ഓസ്‌ട്രേലിയ, സൗത്ത് ഏഷ്യ, ഇറാന്‍, മെക്‌സികോ, തായിലാന്റ്, റഷ്യ, ഇന്തേനേഷ്യ എന്നിവടങ്ങിലേക്കും പദ്ധതി വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് ചൈന.
അമേരിക്കയ്ക്ക് ഇതുവരെ അതിവേഗ റെയില്‍ ശൃംഖലയാരംഭിക്കാന്‍ സാധിച്ചിട്ടില്ല എന്നതിനാല്‍ അമേരിക്കന്‍ വിപണിയെയാണ് ചൈനയിപ്പോള്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.
മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗതയുള്ള കാന്തികട്രെയിനുകളുടെ പരീക്ഷണം ഇതിനകം ജപ്പാനില്‍ നടന്നുവെങ്കിലും നിര്‍മാണ ചിലവ് തടസം സൃഷ്ടിച്ചതിനാല്‍ പദ്ധതി പുരോഗമിച്ചില്ല. എന്നും സാങ്കേതികതയില്‍ ഒരുപടി മുന്‍പെ നില്‍ക്കുന്ന ചൈന 600km/h വേഗതയുള്ള മാഗ്ലേവ് ട്രെയിന്‍ ജപ്പാനിനുമുന്‍പെ യാഥാര്‍ത്ഥ്യമാക്കുവാനുള്ള തിടുക്കത്തിലാണ്.

കടപ്പാട്: ജിജ്ഞാസ

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*