student

ഇനി വൈദ്യുതി കമ്പികളില്‍ തകരാറുണ്ടെങ്കില്‍ ഫോണില്‍ സന്ദേശം ലഭിക്കും;ടെക്‌നോളജിയുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ഥി

വൈദ്യുതി കമ്പികളിലെ തകരാര്‍മൂലം വൈദ്യുതി നിലച്ചാല്‍ കെ.എസ്.ഇ.ബി ജീവനക്കാരുടെ ഫോണില്‍ മെസേജ് ലഭിക്കും. ഇതിനുള്ള സാങ്കേതിക വിദ്യയ്ക്ക് രൂപം നല്‍കി എന്‍ജീനീയറിംഗ് വിദ്യാര്‍ഥി രംഗത്തെത്തി. പാലാ സെന്റ് ജോസഫ് കോളജിലെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി സാന്‍ജോ സിബിയാണ് ഗവേഷണത്തിലുടെ ഇത്തരമൊരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. ഐഎസ് ആര്‍ ഒയും കെ എസ് ഇ ബി ചേര്‍ന്ന് നടത്തിയ പ്രോജക്ട് മത്സരത്തില്‍ സാന്‍ജോ സിബിയുടെ സാങ്കേതിക വിദ്യക്ക് ഒന്നാംസമ്മാനം ലഭിച്ചിരുന്നു. അലേര്‍ട്ട് കണ്‍ട്രോള്‍ സംവിധാനമാണ് വികസിപ്പിച്ചെടുത്തിരുക്കുന്നത്.

ട്രാന്‍സ്‌ഫോമറുകളില്‍ ഘടിപ്പിക്കുന്ന മൈക്രോ കണ്‍ട്രോളറിലൂടെയാണ് സന്ദേശം വൈദ്യുതി ഓഫീസില്‍ അറിയുക. ഒരു ട്രാന്‍സ്‌ഫോമറില്‍ നിന്നുള്ള ഏതെങ്കിലും കമ്പികളില്‍ വൈദ്യുതി തകരാറുണ്ടായാല്‍ ഉടനടി സന്ദേശം ബന്ധപ്പെട്ട അധികാരികള്‍ക്ക് ഫോണില്‍ ലഭിക്കും. അപ്പോള്‍ തന്നെ ഫോണിലുടെ സന്ദേശം നല്‍കിയാല്‍ പ്രസ്തുത ട്രാന്‍സ്‌ഫോമറില്‍ നിന്നുള്ള വൈദ്യുതി ലൈനില്‍ പ്രവാഹം നിര്‍ത്തിവയ്ക്കുവാനും സാധിക്കും ഈ സാങ്കേതിക വിദ്യയിലൂടെ. ആയിരം രൂപയില്‍ താഴെയേ ചിലവുള്ളു പുതിയ സാങ്കേതിക വിദ്യക്ക്. ഇതോടൊപ്പം ഫോണിലൂടെ സന്ദേശം നല്‍കി വീടിനുള്ളിലെ ബള്‍ബുകള്‍ പ്രകാശിപ്പിക്കുവാനും സാധിക്കും .രാമങ്കരി മൂലംകുന്നേല്‍ സിബി -ആന്‍സമ്മ ദമ്പതികളുടെ മകനാണ് സാന്‍ജോ.

Facebook Comments

About sv admin 2

Leave a Reply

Your email address will not be published. Required fields are marked *

*