converted PNM file
converted PNM file

ടൈറ്റനിലേക്ക് അന്തര്‍വാഹിനി; വിക്ഷേപണം 2040 ല്‍

വിനോജ് അപ്പുക്കുട്ടന്‍
ഭൂമിക്കു വെളിയില്‍ ദ്രാവക സാന്നിധ്യം സംശയാതീതമായി തെളിയിക്കപ്പെട്ട ഏക ഗോളമായ ടൈറ്റനിലേക്ക് അന്തര്‍വാഹിനി അയയ്ക്കാനൊരുങ്ങി നാസ. ടൈറ്റന്റെ ഉത്തരധ്രുവത്തിലുള്ള ക്രാക്കണ്‍ മറെ എന്ന ഹൈഡ്രോകാര്‍ബണ്‍ സമുദ്രത്തിലാണ് അന്തര്‍വാഹിനി പര്യവേക്ഷണം നടത്തുന്നത്.ദ്രാവക ഹൈഡ്രോ കാര്‍ബണുകള്‍ ജീവന്റെ ഗര്‍ഭഗൃഹങ്ങളാണ്.ഈ സമുദ്രത്തിന് നാല് ലക്ഷം ച.കി.മീ. വിസ്തൃതിയുണ്ട്. 300 മീ. വരെ ആഴവും.
ശരാശരി താപനില 179.5 ഡിഗ്രി. ഈ താപനിലയില്‍ ജലം ദ്രാവകാവസ്ഥയില്‍ നിലനില്‍ക്കില്ല. ഈഥേനും മീഥേനുമാണ് സമുദ്രത്തിലുള്ളത്.
2040 ല്‍ വിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന അന്തര്‍വാഹിനിക്ക് 1400കിലോ ഗ്രാംഭാരമുണ്ട്. മണിക്കൂറില്‍ 3.6 കി.മീ വേഗതയില്‍ ടൈറ്റന്റെ സമുദ്രത്തില്‍ സഞ്ചരിക്കും. രണ്ട് സ്റ്റലര്‍ലിങ് റേഡിയോ ഐസോടോപ്പ് ജനറേറ്ററാണ് ഊര്‍ജ്ജത്തിന്‌ ഉപയോഗിക്കുന്നത്. ഇന്ധനം പ്ലൂട്ടോണിയം 238 ഉം. സമുദ്രത്തിന്റെ ഉപരിതലത്തിലും അടിത്തട്ടിലും സര്‍വേ നടത്തുന്നതിനുള്ള ഉപകരണവും ,കാലാവസ്ഥ നിര്‍ണയ ഉപകരണങ്ങള്‍, ലൈറ്റ് & ക്യാമറ സിസ്റ്റം, എക്കോ സൗണ്ടര്‍, സെന്‍സറുകള്‍ തുടങ്ങി മറ്റു ഉപകരണങ്ങളും ഇതിലുണ്ട്. 8 മണിക്കൂര്‍ സമുദ്രത്തിലും 16 മണിക്കൂര്‍ തീരദേശത്തും സര്‍വേയാണ് ഉദ്ദേശിക്കുന്നത്.
നാസയുടെ കസീനി ഉപഗ്രഹമാണ് ഹൈഡ്രോകാര്‍ബണ്‍ സമുദ്രങ്ങള്‍ കണ്ടെത്തിയത്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഹൈഗന്‍സ് 2005 ജനുവരിയില്‍ ടൈറ്റനില്‍ ഇറങ്ങി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.കട്ടി കൂടിയ അന്തരീക്ഷവും കാലാവസ്ഥ മാറ്റങ്ങളും കാറ്റും മഴയും പുഴകളും തടാകങ്ങളും കടലുകളും കുന്നുകളും എല്ലാം ടൈറ്റനിലുണ്ട്. തടാകങ്ങളും സമുദ്രങ്ങളും മിക്കതും ഉത്തരധ്രുവമേഖലയിലാണ്.ഈ മേഖലയിലെ ലിജിയ മറെ സമുദ്രത്തില്‍ 9000 ക്യൂബിക് കിലോമീറ്റര്‍ മീഥേന്‍ ഉണ്ടെന്നാണ് കരുതുന്നത്. ഭൗമാന്തര്‍ഭാഗത്തുള്ള പെട്രോളിയത്തിന്റെ 40 മടങ്ങാണിത് .
2014 ല്‍ കസീനി, ഗൃഹോപകരണങ്ങള്‍ നിര്‍മിക്കുന്ന പ്ലാസ്റ്റിക്കിന്റെ അസംസ്‌കൃത വസ്തുവായ പ്രൊപൈലിന്‍ കണ്ടെത്തിയിരുന്നു. ഭൂമിക്കു വെളിയില്‍ ആദ്യമായാണ് ഒരു അസംസ്‌കൃത വസ്തു കണ്ടെത്തുന്നത്.
ശനിയുടെ ഉപഗ്രഹമായ ടൈറ്റന് ചന്ദ്രനേക്കാളും ബുധനേക്കാളും വലുതാണ്. അന്തരീക്ഷമര്‍ദം ഭൂമിയേക്കാള്‍1.45 മടങ്ങാണ്. ഭൗമാന്തരീക്ഷത്തിന്റെ 1.19 ദാര കൂടുതലുണ്ട് ടൈറ്റന്റെ അന്തരീക്ഷത്തിന്. അന്തരീക്ഷത്തില്‍ 98.4% നൈട്രജനും 1.6% മീഥേനും ഉണ്ട്. മഴ പെയ്യുന്നതും ഭൂമിയിലെ ഭാഷയില്‍ മദ്യ തുള്ളികളാണ്.അതായത് മീഥേനും ഈഥേനും.
സൂര്യരശ്മിയിലെ യു.വി രശ്മികള്‍ മീഥേനിനെ വിഘടിപ്പിച്ച് ടൈറ്റനു ചുറ്റും ഓറഞ്ച് നിറത്തിലുള്ള കട്ടി കൂടിയ ഒരു മറ സൃഷ്ടിക്കുന്നുണ്ട്.ശനിയുടെ കാന്തികക്ഷേത്രത്തിലാണ് ടൈറ്റന്റെ സഞ്ചാരം.
1655 മാര്‍ച്ച് 25ന് ഡച്ച് ശാസ്ത്രജ്ഞന്‍ ക്രിസ്റ്റ്യന്‍ ഹൈഗന്‍സാണ് ടൈറ്റനെ കണ്ടെത്തിയത്

Facebook Comments

About sv admin 2

Leave a Reply

Your email address will not be published. Required fields are marked *

*