220px-joule_james_sitting

ജൂളും ഊര്‍ജ്ജവും പിന്നെ കുറെ വിശേഷങ്ങളും

കിഷോര്‍ എന്‍.എസ്
ഇംഗ്ഗണ്ടിലെ ലങ്കാഷയറില്‍ 1818 ഡിസംബര്‍ 24ന് ജനിച്ചു 1889 ഒക്ടോബര്‍ 11ന് ചെക്ഷയറില്‍ വച്ച് നിര്യാതനായി താപമാപനം ജീവിതത്തിലെ ഒരു ഹരമായിരുന്നു ജൂളിന്. മധുവിധു ആഘോഷിക്കാന്‍ പോയപ്പോള്‍ അടുത്തുള്ള വെള്ളച്ചാട്ടത്തിന്റെ വിവിധ ഘടങ്ങളിലെ താപനില അളക്കാന്‍ കഴിയുന്ന ഒരു താപമാപിനിക്ക് രൂപം കൊടുക്കാന്‍ അദ്ദേഹം സമയം ചെലവഴിച്ചത് എന്ന ഒരു കഥയുണ്ട്. അതായത് ജലം പറയില്‍ തട്ടി ഉരഞ്ഞു വരുബോള്‍ അടിയില്‍ ജലം അല്‍പ്പം ചൂടുപിടിക്കുമല്ലൊ അതാണ് ഉദ്ദേശിക്കുന്നത്. പക്ഷെ അങ്ങനെ ഒരു ഉപകരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇങ്ങനെ ചില വട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വൈദ്യുത ചാട്ടത്തിന്റെ താപത്തിന്റെ അളവ് കാണാനുള്ള സൂത്രവാക്യം കണ്ടെത്തി (H a I^2 R). പ്രവര്‍ത്തിയും താപവും തമ്മിലുള്ള ബന്ധം (W=JH) ആദ്യമായി സ്ഥാപിച്ചെടുത്തത് ജൂളാണ്. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട മറ്റു രണ്ടു കണ്ടുപിടുത്തങ്ങള്‍ ജൂള്‍തോംസണ്‍ പ്രഭാവവും, മാഗ്‌നറ്റോ സ്ട്രീക്ഷനും,

ഔപാചാരിക വിദ്യാഭ്യാസം ലഭിക്കാത്ത ഒരാളായിരുന്നു ജൂള്‍. അതിസമ്പന്നമായ ഒരു കുടുംബത്തിലാണ് പിറന്നതെങ്കിലും ആരോഗ്യ കാരണങ്ങള്‍ അദ്ദേഹത്തിന്റെ ഔപചാരിക വിദ്യാഭ്യാസത്തിന് വിഘാതമായി. അതുകൊണ്ടുതന്നെ ജൂള്‍ എത്തിച്ചേര്‍ന്ന ഉയരങ്ങള്‍ എല്ലാം സ്വന്തം സര്‍ഗപ്രതിഭകൊണ്ട് മാത്രമാണ്. ഔപചാരിക ബിരുദങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ഔപചാരിക ശാസ്ത്രജ്ഞന്മാരില്‍ നിന്ന് ധാരാളം അവഗണന ജൂളിന് ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. ജൂളിനോടുള്ള ബഹുമാനാര്‍ത്ഥമായിരുന്നു ഊര്‍ജ്ജം അളക്കാനുള്ള ഏകകത്തിന് ജൂള്‍ എന്ന നാമം നല്‍കിയത്. സൗരോര്‍ജ്ജം ,രാസോര്‍ജ്ജം, പ്രകാശോര്‍ജ്ജം എന്നിവയെല്ലാം ഊര്‍ജ്ജത്തിന്റെ വിവിധ രൂപങ്ങളാണെന്ന് തെളിയിച്ചതും ഈ മഹാപ്രതിഭയായിരുന്നു.

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*