_hiv

എച്ച്‌.ഐ.വി ചികിത്സയ്ക്കും ഇമ്മ്യൂണോ തെറാപ്പി

 

എച്ച്.ഐ.വി ചികിത്സാ രംഗത്തും ഇമ്മ്യുണോ തെറാപ്പിയുടെ സാധ്യതകള്‍ ഏറെയെന്ന് പഠനങ്ങള്‍. ക്യാന്‍സര്‍ ചികിത്സാ രംഗത്ത് വിപ്ലവ മാറ്റങ്ങള്‍ സൃഷ്ടിച്ച ഇമ്മ്യുണോ തെറാപ്പി നിലവില്‍ ന്യൂറോ സംബന്ധമായ രോഗങ്ങള്‍ക്കെതിരെയും ഉപയോഗപ്പെടുത്താമെന്ന് നേരത്തെ ഗവേഷണ ഫലങ്ങള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് എച്ച.ഐ.വിക്കെതിരെയും ഇമ്മ്യുണോ തെറാപ്പി ഉപയോഗപ്പെടുത്താമെന്ന പഠന ഫലങ്ങള്‍ പുറത്തുവന്നത്.
പെന്‍സില്‍വാനിയ യൂനിവേഴ്‌സിറ്റിയിലെ മെഡിസിന്‍ വിഭാഗവും അലാബമാ യൂനിവേഴ്‌സിറ്റിയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ എച്ച്.ഐ.വി ചികിത്സയില്‍ ഇമ്മ്യൂണോ തെറാപ്പിയുടെ സാധ്യതകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇമ്മ്യൂണോ തെറാപ്പിയിലൂടെ എച്ച.ഐ.വി വൈറസിനെ നശിപ്പിക്കാനാകുമെന്ന് ഇക്കൂട്ടര്‍ പറയുന്നത്. എച്ച്.ഐവി ചികിത്സയില്‍ ഇമ്മ്യൂണോ തെറാപ്പിയുടെ സാധ്യതകള്‍ കണ്ടെത്തിയതോടെ കൂടുതല്‍ പഠനത്തിനൊരുങ്ങുകയാണ് ഗവേഷകര്‍.

Facebook Comments

About sv admin 2

Leave a Reply

Your email address will not be published. Required fields are marked *

*