Monthly Archives: September 2017

കരുതല്‍ വേണം പ്രകൃതിയുടെ കുടയുടെ കാര്യത്തില്‍

ozone

സ്വന്തം ലേഖകന്‍ ഇന്നത്തെ പ്രത്യേകത എന്തെന്ന് ചോദിച്ചാല്‍ ആരും പറയും അന്തര്‍ ദേശിയ ഓസോണ്‍ ദിനമാണെന്ന്. അതെ ഇന്ന് ഓസോണ്‍ ദിനമാണ്. ഓസോണ്‍ പാളിയെ സംരക്ഷിക്കുവാനായി നിരവധി രാഷ്ട്രതലവന്‍മാര്‍ ചേര്‍ന്ന് 19987 ല്‍ കാനഡയിലെ മോണ്‍ട്രിയല്‍ ഒപ്പുവെച്ച ഉടമ്പടിയുടെ മുപ്പതാം വാര്‍ഷികമാണ് ഇന്ന് ലോകം ആചരിക്കുക. എന്നാല്‍ ഓസോണ്‍ നശീകരണം ഇത്രയേറെ വര്‍ധിച്ചിട്ടും എന്താണ് ഓസോണ്‍ പാളിയെന്നും ഓസോണ്‍ ദ്വാരമെന്നും ചോദിച്ചാല്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ നമ്മള്‍ മലയാളികള്‍ക്ക് കഴിയാറില്ല. കാരണം മറ്റൊന്നുമല്ല, ശാസ്ത്രത്തിലുള്ള നമ്മുടെ അജ്ഞതതന്നെയാണ്.ശാസ്ത്രത്തോടുള്ള മലയാളികളുടെ അല്ല ലോകത്തിന്റെ വിമുഖത പലപ്പോഴും ...

Read More »

അറിയാം ഓസോണിന്റെ വിശേഷങ്ങള്‍

ozone 2

സാബു ജോസ് ഭൗമാന്തരീക്ഷത്തില്‍ ആപേക്ഷികമായി ഉയര്‍ന്ന സാന്ദ്രതയില്‍ ഓസോണ്‍ വാതകം കാണപ്പെടുന്ന മേഖലയാണ് ഓസോണ്‍ പാളിയെന്ന ഓസോണോസ്ഫിയര്‍. ആപേക്ഷികമായി ഉയര്‍ന്നതെന്നു പറയുമ്പോള്‍ ഇതത്ര അധികമൊന്നുമുണ്ടെന്നു കണക്കാക്കേണ്ടതില്ല. ഭൌമാന്തരീക്ഷത്തിലെ മറ്റു വാതകങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ ഓസോണിന്റെ അളവ് കേവലം 0.6 ുുാ (പാര്‍ട്‌സ് പെര്‍ മില്യണ്‍) മാത്രമാണ്. അന്തരീക്ഷ പാളിയായ സ്ട്രാറ്റോസ്ഫിയറിലാണ് ഓസോണ്‍വാതകത്തിന്റെ 90 ശതമാനവുമുള്ളത്. ഭൌമാന്തരീക്ഷത്തിന്റെ ഘടന വിവരിക്കുമ്പോള്‍ ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്ന അളവുകോലാണ് അന്തരീക്ഷപാളികളെന്നു പറയാം. കൃത്യമായി നിര്‍ണയിക്കാന്‍കഴിയുന്ന അതിരുകളില്ലെങ്കിലും താപനിലയിലും, വാതക വിതരണത്തിലും വ്യത്യസ്തത പുലര്‍ത്തുന്നവയാണ് ഈ പാളികള്‍. ഭൌമാന്തരീക്ഷത്തിന്റെ ആകെ ‘ഭാരം 5ഃ10 ...

Read More »

ഇരുണ്ട ലോകങ്ങള്‍ തേടി യൂക്ലിഡ്

Euclid_spacecraft_illustration_1

സാബു ജോസ് ഡാര്‍ക്ക് എനര്‍ജിയുടെ പ്രഭാവത്തേക്കുറിച്ചു പഠിക്കാന്‍ യൂക്ലിഡ് ഒരുങ്ങുകയാണ്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഡാര്‍ക്ക് എനര്‍ജി എക്‌സ്‌പ്ലോറര്‍ യൂക്ലിഡ് 2020 ല്‍ വിക്ഷേപിക്കപ്പെടും. പേടകത്തിന്റെ നാല് ഡിറ്റക്ടറുകളുടെ നിര്‍മാണം 2017 ജനുവരിയില്‍ പൂര്‍ത്തിയായി. പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം ശാസ്ത്രലോകം അംഗീകരിച്ചുകഴിഞ്ഞു. എന്നാല്‍ പ്രപഞ്ചത്തിന്റെ വികാസവേഗത വര്‍ധിച്ചുകൊണ്ടിരിക്കുന്നത് വലിയ ദുരൂഹതയാണ്. ഡാര്‍ക്ക് എനര്‍ജി എന്ന ഋണമര്‍ദത്തിന്റെ സാന്നിധ്യമാണ് പ്രപഞ്ചവികാസത്തിനു കാരണമായി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്താണ് ഡാര്‍ക്ക് എനര്‍ജിയെന്ന് കണ്ടുപിടിക്കുകയാണ് യൂക്ലിഡ് ദൗത്യത്തിന്റെ വിക്ഷേപണ ലക്ഷ്യം. ഡാര്‍ക്ക് എനര്‍ജിയുടെ പ്രഭാവം കണക്കുകൂട്ടാന്‍ കഴിഞ്ഞാല്‍ പ്രപഞ്ചത്തിന്റെ ...

Read More »

കസീനി ഇനി ചരിത്രം

Cassini_Proximals_HiRes02_vB (1)

സ്വന്തം ലേഖകന്‍ കസീനി ഇനി ചരിത്രത്തിന്റെ ഭാഗമാവുകയാണ്. നാസയുടെ ഭാഷയില്‍ കസീനി സ്‌പേസ്‌ക്രാഫ്റ്റ് അതിന്റെ ഗ്രാന്‍ഡ് ഫൈനല്‍ ആരംഭിച്ചു. ഇപ്പോള്‍ പേടകം ശനിയുടെ വലയങ്ങള്‍ക്കും ഗ്രഹോപരിതലത്തിനും ഇടയിലാണ്. ഇനി 22 ആഴ്ചകള്‍, 22 ലാപ്പുകള്‍, അല്ലെങ്കില്‍ 22 പ്രദക്ഷിണങ്ങള്‍. 2017 സെപ്തംബര്‍ 15 ന് കസീനി ശനിയില്‍ ഇടിച്ചിറങ്ങും. ഗ്രഹാന്തരീക്ഷത്തില്‍ നിന്നും 2950 കിലോമീറ്റര്‍ മാത്രം ഉയരത്തിലാണ് പേടകം ഇപ്പോഴുള്ളത്. ഓരോ പ്രദക്ഷിണത്തിലും ഈ അകലം കുറഞ്ഞുവരും. ഇനി വരുന്ന 22 ആഴ്ചകളില്‍ ശനി ഗ്രഹത്തിന്റെ ഇതുവരെ കാണാത്ത വിസ്മയ ചിത്രങ്ങളായിരിക്കും കസീനി ഭൂമിയിലേക്കയക്കുക. ...

Read More »