Daily Archives: August 13, 2017

സമയപരലുകളും ദ്രവ്യാവസ്ഥകളും

bose-einstein condensate

സാബു ജോസ് പുതിയൊരു ദ്രവ്യാവസ്ഥകൂടി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ടൈം ക്രിസ്റ്റല്‍ അഥവാ സ്‌പേസ് – ടൈം ക്രിസ്റ്റല്‍ (സ്ഥല-കാല പരലുകള്‍) എന്നാണ് പുതിയ ദ്രവ്യാവസ്ഥയുടെ പേര്. ടൈം ട്രാന്‍സ്‌ലേഷന്‍ സിമട്രി ബ്രേക്കിംഗ് എന്ന പ്രതിഭാസം പ്രദര്‍ശിപ്പിക്കുന്ന ഈ ദ്രവ്യരൂപത്തിന്റെ സൈദ്ധാന്തിക ഭാഷ നേരത്തെ തന്നെ അവതരിപ്പിക്കപ്പെട്ടിരുന്നു. 2017 മാര്‍ച്ചിലാണ് ഈ ദ്രവ്യരൂപം പരീക്ഷണശാലയില്‍ നിര്‍മിക്കപ്പെട്ടത്. ആറ്റങ്ങളോ, അയോണുകളോ, തന്മാത്രകളോ സവിശേഷമായ രീതിയില്‍ വിന്യസിക്കപ്പെട്ടിട്ടുള്ള ഖര വസ്തുക്കളാണ് ക്രിസ്റ്റലുകള്‍. ഇവയിലെ ആറ്റങ്ങള്‍ ക്രമരൂപത്തില്‍ ആവര്‍ത്തിച്ചു കാണപ്പെടുന്നു. എന്നാല്‍ ടൈം ക്രിസ്റ്റലുകളില്‍ ആറ്റങ്ങള്‍ ക്രമമായി അല്ല കാണപ്പെടുന്നത്. സമയത്തിനനുസരിച്ച് ...

Read More »

ഇവെന്റ് ഹൊറൈസണ്‍ ടെലസ്‌ക്കോപ്പ് തമോദ്വാരത്തിന്റെ ചിത്രമെടുക്കാന്‍

black hole simulation

സാബു ജോസ് പ്രപഞ്ചത്തിലെ ഏറ്റവും ദുരൂഹമായ പ്രതിഭാസം ഏതെന്ന് ചോദിച്ചാല്‍ തമോദ്വാരം (ആഹമരസ ഒീഹല) എന്നായിരിക്കും എല്ലാവരും പറയുക. തമോദ്വാരങ്ങളുടെ ഫിസിക്‌സ് താരതമ്യേന ലളിതമാണെങ്കിലും സമവാക്യങ്ങളിലൂടെ അവയുടെ സാന്നിധ്യം അംഗീകരിക്കുകയല്ലാതെ നേരില്‍ കാണാന്‍ കഴിയില്ല. പ്രകാശം പോലും ഗുരുത്വബലത്തിനു മുന്നില്‍ മുട്ടുമടക്കന്ന തമോദ്വാരങ്ങളെ ഒരിക്കലും കാണാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല. ഇനി തമോദ്വാര സിംഗുലാരിറ്റിയുടെ തൊട്ടടുത്ത പ്രദേശമായ സംഭവ ചക്രവാളവും അക്രീഷന്‍ ഡിസ്‌ക്കും റേഡിയേഷന്‍ ജെറ്റുകളും നേരില്‍ കാണാന്‍ ഒരുങ്ങിക്കോളൂ. അതുവഴി തമോദ്വാരത്തിന്റെ ആകൃതിയും വ്യക്തമാകും. ഭൂമിയുടെ ഏറ്റവും അടുത്തുള്ള സജിറ്റാറിയസ്-എ എന്ന തമോദ്വാരമാണ് ആദ്യമായി ...

Read More »