Monthly Archives: August 2017

അന്യഗ്രഹജീവികളെ നേരില്‍ കാണാന്‍ ഈ തലമുറയ്ക്കാകുമോ?

anyagraha-jeevi

സാബു ജോസ് ഭൂമിക്കു വെളിയില്‍ ജീവനുണ്ടോ? മറ്റേതെങ്കിലുമൊരു ലോകത്തിരുന്ന് ആരെങ്കിലും നമ്മെ നിരീക്ഷിക്കുന്നുണ്ടോ? ഉണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഉണ്ടെന്നു മാത്രമല്ല, അത്തരം ഭൗമേതര ജീവികളെ ഇരുപതു വര്‍ഷത്തിനുള്ളില്‍ നേരിട്ടു കാണാന്‍ കഴിയുമെന്നാണ് നാസയിലെ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. 2017, 2018 വര്‍ഷങ്ങളില്‍ വിക്ഷേപിക്കപ്പെടുന്ന ടെസ് , ജെയിംസ് വെബ് സ്‌പേസ് ടെലസ്‌ക്കോപ്പ് എന്നീ ബഹിരാകാശ ദൂരദര്‍ശിനികള്‍ ഭൗമേതര ജീവന്‍ യാഥാര്‍ഥ്യമാണെന്നു തെളിയിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതുകൂടാതെ, 2014 ജൂലൈ മാസത്തില്‍ ചിലിയിലെ അറ്റക്കാമ മരുഭൂമിയില്‍ നിര്‍മാണമാരംഭിച്ച, ലോകത്തിലെ ഏറ്റവും വലിയ ഒപ്ടിക്കല്‍ ടെലസ്‌കോപ്പായ ഇ-എല്‍റ്റിന്റെ നിര്‍മാണം ...

Read More »

ഈ രാജാവ് ഒരു ഒന്നൊന്നര വേട്ടക്കാരനാ…

king-cobra

  വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പരമ്പര സയന്‍സ് വാലിയില്‍ ഇന്നു മുതല്‍ ആരംഭിക്കുന്നു മജീഷ് ചാക്കോ കിംഗ് കോബ്ര പേര് പോലെ തന്നെ ഉരഗങ്ങളിലെ രാജാവ്. കരയില്‍ ജീവിക്കുന്ന വിഷമുള്ള പാമ്പ് വര്‍ഗങ്ങളില്‍ ഏറ്റവും നീളം കൂടിയ ജീവി  . ഏകദേശം 5മീറ്ററില്‍ അധികം നീളവും 8കിലോഗ്രാം ഭാരവും ഉണ്ടാകും പൂര്‍ണ വളര്‍ച്ച എത്തിയവയ്ക്ക്. നാഡിവ്യൂഹത്തെ നേരിട്ട് ബാധിക്കുന്ന വിഷം ഉള്ള ഇവയുടെ ഒരു കടിയേറ്റാല്‍ ഏകദേശം മുപ്പത് മിനിട്ടിനുള്ളില്‍ ഒരു മനുഷ്യന്‍ മരണപ്പെട്ടെക്കാം. മനുഷ്യാവാസ പ്രദേശങ്ങളില്‍ ഇവ പരമാവധി സമ്പര്‍ക്കം ഒഴിവാക്കാറുണ്ട്. ...

Read More »

പ്രണയത്തിന്റെ മനശാസ്ത്രം

love-2

Dr.shahul Ameen പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധുനികമനശാസ്ത്രത്തിന് ഈ വിഷയത്തിലുള്ള കാഴ്ചപ്പാടുകളും അറിഞ്ഞിരിക്കേണ്ടതുണ്ട്. പ്രണയമെന്ന നാട്യത്തിലുള്ള ലൈംഗികപീഡനങ്ങളും ദാമ്പത്യങ്ങളിലെ മോഹഭംഗങ്ങളും സുലഭമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ പ്രണയത്തെക്കുറിച്ചുള്ള ശാസ്ത്രീയ അവബോധത്തിന് ചെറുതല്ലാത്ത പ്രസക്തിയുണ്ട്. തന്റെ പ്രണയസങ്കല്‍പങ്ങളില്‍ പിഴവുകളുണ്ടോ, തനിക്കു കിട്ടിക്കൊണ്ടിരിക്കുന്നത് യഥാര്‍ത്ഥസ്‌നേഹമാണോ എന്നൊക്കെയുള്ള തിരിച്ചറിവുകള്‍ ലഭിക്കാന്‍ പ്രണയത്തെപ്പറ്റിയുള്ള ശാസ്ത്രീയ ഉള്‍ക്കാഴ്ചകള്‍ നമ്മെ സഹായിക്കും. പ്രണയത്തെ സംബന്ധിച്ചുള്ള പ്രധാന ശാസ്ത്രസിദ്ധാന്തങ്ങളെയും അതിന്റെ അടിസ്ഥാനസ്വഭാവങ്ങളുടെ സൂക്ഷ്മാവലോകനം വിഷയമാക്കിയ ഒട്ടനവധി പഠനങ്ങള്‍ തരുന്ന പുത്തനറിവുകളെയും ...

Read More »

സ്‌കര്‍വിയും നേവിയും പിന്നെ ‘വിറ്റാമിന്‍ സി’യും

scurvy

ഡോ. ആനന്ദ് എസ് മഞ്ചേരി 1497ല്‍ യൂറോപ്പില്‍ നിന്ന് ഇന്ത്യയിലേക്ക് 160 നാവികരുമായി കപ്പല്‍ കയറിയ വാസ്‌കോ ഡാ ഗാമ ഇന്ത്യയില്‍ എത്തുമ്പോള്‍ അമ്പതോളം നാവികര്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. ശരീരം മുഴുവന്‍ നീരുവെച്, മോണകള്‍ വീര്‍ത്തു പൊട്ടി, രക്തസ്രാവം വന്നു മരിക്കുന്ന ഒരു രോഗം ആയിരുന്നു ഗാമയുടെ നാവികരെ കീഴടക്കിയത്. ഗാമയുടെ മാത്രമല്ല, നാവികചരിത്രത്തിന്റെ ആദ്യകാലത്തെ ഏറ്റവും വലിയ വില്ലന്‍ ആയിരുന്നു മേല്‍പ്പറഞ്ഞ രോഗം. രോഗകാരണമോ, രോഗചികിത്സയോ, പ്രതിവിധിയോ ഒന്നും ആര്‍ക്കും വ്യക്തമായിരുന്നില്ല. സ്‌കര്‍വി (scurvy) എന്നാണ് ഈ രോഗത്തെ നാവികര്‍ വിളിച്ചിരുന്നത്. കടലില്‍ ...

Read More »