Special

വരുന്നൂ…. സ്‌പേസ് ഔട്ട്‌പോസ്റ്റുകള്‍

outpost-f

സാബു ജോസ് ബഹിരാകാശത്തൊരു ഔട്ട്‌പോസ്റ്റ് ജ്യോതിശാസ്ത്രജ്ഞരുടെയും ബഹിരാകാശ സഞ്ചാരികളുടെയും വിദൂര സ്വപ്നത്തിലെവിടെയെങ്കിലും ഉണ്ടായിരുന്നിരിക്കണം. ആ സ്വപ്നം പൂവണിയാന്‍ ഇനി അധികകാലമൊന്നും ആവശ്യമില്ല. കേവലം 15 വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്‌പേസ് ഔട്ട്‌പോസ്റ്റുകള്‍ യാഥാര്‍ത്ഥ്യമാകും ! അന്താരാഷ്ട്ര ബഹിരാകാശ നിലയംപോലെ ഭൂമിയുടെ തൊട്ടടുത്തൊന്നുമല്ല ഈ ഔട്ട്‌പോസ്റ്റുകള്‍ നിര്‍മിക്കുന്നത്. ഭൂമിയില്‍ നിന്നും 4,43,000 കിലോമീറ്റര്‍ അകലെ, ചന്ദ്രനില്‍ നിന്നും 60,800 കിലോമീറ്റര്‍ ദൂരെ ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകര്‍ഷണബലം പരസ്പരം നിര്‍വീര്യമാക്കപ്പെടുന്ന സ്ഥാനത്താണ് (Earth-Moon Lagrangian Point-2 or EML-2) ആദ്യത്തെ ഔട്ട്‌പോസ്റ്റ് സ്ഥാപിക്കപ്പെടുന്നത്. ആറുമാസത്തെ നിരന്തര പഠനത്തിലൊടുവിലാണ് അപ്പോളോ – ...

Read More »

നിസ്വാര്‍ത്ഥതയിലെ സ്വാര്‍ത്ഥത; ജീനുകള്‍ കഥപറയുന്നു

biological-fitness-definiti

പ്രൊഫ. അരവിന്ദ് കെ മറ്റുള്ളവന്റെ നന്മ കാണുമ്പോള്‍, ചിലപ്പോള്‍ ഒരു കുട്ടി മനോഹരമായി ഗാനം ആലപിക്കുമ്പോള്‍ നമ്മള്‍ പറയാറില്ലേ അത് പാരമ്പര്യമാണ്. അച്ഛന്റെ ഗുണമാണ് അവള്‍ക്ക് അല്ലെങ്കില്‍ അവന് കിട്ടിയതെന്ന്.ഇത്തരത്തില്‍ അനേകം സ്വഭാവ ഗുണങ്ങള്‍ പാരമ്പര്യമായി ലഭിക്കാറുണ്ട്. പാരമ്പര്യം എന്നുപറയുമ്പോള്‍ ജീനുമായി ബന്ധപ്പെട്ടുകിടക്കുന്നതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? പാരമ്പര്യമായി കൈമാറ്റം ചെയ്തുവരുന്ന ജീനുകളിലൂടെ ചില പ്രത്യേകതകള്‍ നമുക്കും ലഭിക്കാറുണ്ട്.ചിലപ്പോള്‍ നല്ല കഴിവുകളാകും.മറ്റുചിലപ്പോള്‍ രോഗങ്ങളാകാം.ഇവയൊക്കെ നമുക്ക് അറിയാവുന്ന കാര്യവുമാണ്. എന്നാല്‍ മനുഷ്യ സമൂഹത്തില്‍ ഉയര്‍ന്ന മനോഭാവമായി കണക്കാക്കപ്പെടുന്ന ത്യാഗം അല്ലെങ്കില്‍ നിസ്വാര്‍ത്ഥത എങ്ങനെയാണ് ഒരുവനില്‍ രൂപം കൊള്ളുന്നത്. ...

Read More »

ഐഎസ്ആര്‍ഒയും നാസയും കൈകോര്‍ക്കുന്നു; പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ നിസാര്‍

nizar

സാബു ജോസ് ഐഎസ്ആര്‍ഒയും നാസയും കൈകോര്‍ക്കുന്നു. ഇരട്ട ഫ്രീക്വന്‍സ്വിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റ് വിക്ഷേപണത്തിനൊരുങ്ങുകയാണ് ഈ ബഹിരാകാശ ഏജന്‍സികള്‍. 2020 ല്‍ ഇന്ത്യന്‍ റോക്കറ്റില്‍ വിക്ഷേപിക്കുന്ന ഈ കൃത്രിമ ഉപഗ്രഹത്തിന് നല്‍കിയിരിക്കുന്ന പേര് നിസാര്‍ (Nasa-Isro Synthetic Aperture Radar – NISAR) എന്നാണ്. സുനാമികള്‍, അഗ്‌നിപര്‍വത സ്‌ഫോടനങ്ങള്‍, ഭൂകമ്പം, മഞ്ഞുരുക്കം, ആവാസ വ്യവസ്ഥകള്‍ക്കുണ്ടാകുന്ന നാശം എന്നിങ്ങനെ ഭൂമിയിലെ ഏറ്റവും സങ്കീര്‍ണമായ പ്രതിഭാസങ്ങളെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും അത്തരം പ്രതിഭാസങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതുവഴി മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്നതിന് സഹായിക്കുന്നതിനും നിസാറിന് ...

Read More »

വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ എണ്ണം വര്‍ധിക്കുന്നു

bird

വെബ് ഡെസ്‌ക് മരങ്ങള്‍ വെട്ടി മുറിക്കുമ്പോള്‍ നാം തകര്‍ക്കുന്നത് മറ്റു ജീവികളുടെ ആവാസ വ്യവസ്ഥയാണ്. ഇത്തരത്തില്‍ ആവാസ വ്യവ്‌സഥയിലുണ്ടായ മാറ്റത്തിലൂടെ പല പക്ഷികള്‍ക്കും വംശ നാശം സംഭവിച്ചുവെന്നു വേണം പറയാന്‍. ഇത് ശരിവെക്കുന്നതാണ് പുതിയ ഗവേഷണ ഫലങ്ങള്‍.രാജ്യാന്തര പ്രകൃതി സംരക്ഷണ യൂനിയന്റെ കണക്കുകള്‍ തെറ്റാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഇവര്‍ ചുവന്ന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിലധികം പക്ഷികള്‍ ഇന്ന് ഭൂമിയില്‍ വംശനാശ ഭീഷണി നേരിടുന്നുവെന്നാണ് കണക്കുകള്‍. വികസന മേഖലകളില്‍ 200 ലധികം പക്ഷികള്‍ വംശനാശ ഭീഷണിയിലാണ്. duke യൂനിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് കൂടുതല്‍ പക്ഷികള്‍ ...

Read More »

ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ വിള്ളല്‍

earth-mag-3

സാബു ജോസ് ഭൂമിയുടെ കാന്തികവലയത്തില്‍ ഒരു വിള്ളല്‍ കണ്ടെത്തിയിരിക്കുന്നു. ഈ വിള്ളല്‍ വലുതായാല്‍ കാന്തികവലയം ക്രമേണ അ്രപത്യക്ഷമാകുമെന്ന അഭ്യൂഹം പരക്കുകയാണ്. സൗരവികിരണങ്ങളില്‍ നിന്നും കോസ്മിക് കിരണങ്ങളുടെ ആക്രമണത്തില്‍ നിന്നും ഭൂമിയെ സംരക്ഷിക്കുന്നത് ഭൂമിക്കു ചുറ്റുമുള്ള കാന്തികമണ്ഡലമാണ്. കാന്തികമണ്ഡലം ഇല്ലാതായാല്‍ ഭൗമാന്തരീക്ഷം ക്രമേണ നഷ്ടപ്പെടും. സൗരവികിരണങ്ങള്‍ ഭൗമജീവനെയാകെ കരിച്ചുകളയും .ഭൂമി ഒരു ശവപ്പറമ്പായി മാറാന്‍ പിന്നെ വലിയ താമസമുണ്ടാകില്ല. എന്താണ് ഭൂമിയുടെ കാന്തികമണ്ഡലത്തിന് സംഭവിച്ചിതെന്ന് പരിശോധിക്കാം. 2015 ജൂണ്‍ 22 ന് ഭൗമാന്തരീക്ഷത്തിലേക്ക് വീശിയടിച്ച സൗരകൊടുങ്കാറ്റിന്റെ പ്രത്യാഘാതം റെക്കോര്‍ഡ് ചെയ്ത ഗ്രേപ്‌സ്-3 മ്യുവോണ്‍ ടെലസ്‌ക്കോപ്പ് പുറത്തുവിട്ട ...

Read More »

പരിചയപ്പെടാം പുത്തന്‍ കണത്തെ

penta-2

സാബു ജോസ് ഒരു പുതിയ കണികയെ കൂടി കണ്ടെത്തിയിരിക്കുന്നു. സേണിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍(ഘഒഇ) എന്ന കണികാ ത്വരത്രത്തില്‍ നടത്തിയ കണികാ പരീക്ഷണത്തിനിടയിലാണ് അവിചാരിതമായി പെന്റാക്വാര്‍ക്ക് pentaquark) എന്ന സബ്ആറ്റമിക കണത്തെ കണ്ടെത്തിയത്. അവിചാരിതമെന്നു പറയുന്നതിന് കാരണമുണ്ട്. ഈ കണികയുടെ അസ്തിത്വം തെളിയിക്കുന്നതിനു വേണ്ടിയുള്ള പരീക്ഷണമായിരുന്നില്ല സേണില്‍ നടത്തിയത്. പ്രതികണങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ പരീക്ഷണങ്ങള്‍ക്കിടയിലാണ് ഈ കണികയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. നാലു ക്വാര്‍ക്കുകളും ഒരു പ്രതിക്വാര്‍ക്കും ചേര്‍ന്നാണ് ഭാരമേറിയ കണികയായ പെന്റാക്വാര്‍ക്ക് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഒരിക്കലും കണ്ടെത്താന്‍ കഴിയില്ലെന്നു കരുതിയ സബ്ആറ്റമിക കണികയാണ് പെന്റാക്വാര്‍ക്ക്. രണ്ട് ...

Read More »

വരവായ് ലോഫര്‍; ഇനി ഐ.ടി ടെലസ്‌കോപ്പുകളുടെ കാലം

lofar

സാബു ജോസ് ഇരുപതിനായിരം ഡൈപോള്‍ ആന്റിനകള്‍, അഞ്ചു രാജ്യങ്ങളിലായി നാല്‍പ്പത്തിയെട്ട് ഗ്രൗണ്ട് സ്റ്റേഷനുകള്‍, ആയിരം കിലോമീറ്റര്‍ വ്യാസം. ബ്ലൂ-ജീന്‍ സൂപ്പര്‍ കംപ്യൂട്ടര്‍ നിയന്ത്രിക്കുന്ന ലോഫര്‍ (Low Frequency Array-LOFAR)ലോകത്തിന്നുവരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ റേഡിയോ ടെലസ്‌ക്കോപ്പാണ്. അതു മാത്രമല്ല ലോകത്തെ ആദ്യത്തെ ഐ.ടി. ടെലസ്‌ക്കോപ്പും ഇതാണ്. ഹബിളിന്റെ പിന്‍ഗാമിയായ ജെയിംസ് വെബ് സ്‌പേസ് ടെലസ്‌ക്കോപ്പും വെരി ലാര്‍ജ് ടെലസ്‌ക്കോപ്പും (ഢഘഠക) നിര്‍മിച്ച നെതര്‍ലാന്‍ഡ്‌സ് ആസ്‌ട്രോണമിക്കല്‍ ഫൗണ്ടേഷന്‍ തന്നെയാണ് ലോഫറിന്റെ നിര്‍മാണത്തിനും ചുക്കാന്‍ പിടിക്കുന്നത്. ലോഫര്‍ ഒരു സാധാരണ ദൂരദര്‍ശിനിയല്ല. ആന്റിനകള്‍ പിടിച്ചെടുക്കുന്ന റേഡിയോ ...

Read More »

വരുന്നു…. മാര്‍സ് 2020 റോവര്‍

mar

  സാബു ജോസ് നാസയുടെ അത്യാധുനിക ചൊവ്വാ റോവര്‍ ദൗത്യമായ മാര്‍സ് 2020 അണിയറയില്‍ ഒരുങ്ങുകയാണ്. ചൊവ്വയുടെ ധാതുഘടനയെക്കുറിച്ചും മണ്ണിലുള്ള ഓര്‍ഗാനിക് സംയുക്തങ്ങളെ കുറിച്ചും പഠിക്കുന്നതിനുള്ള ഏറ്റവും ആധുനീകമായ ഉപകരണങ്ങളുടെ ഒരു ലബോറട്ടറി തന്നെയാണ് മാര്‍സ് 2020 റോവര്‍ ദൗത്യം. 2018 ഏപ്രില്‍ മുതല്‍ മെയ് വരെയുള്ള ലോഞ്ച് വിന്‍ഡോയിലോ, 2020 ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള ലോഞ്ച് വിന്‍േഡായിലോ ആയിരിക്കുംപേടകം വിക്ഷേപിക്കുന്നത്. മനുഷ്യനെയുംവഹിച്ചുകൊണ്ടുള്ള ചൊവ്വായാത്രയുടെ സാധ്യതകള്‍ പരിശോധിക്കുന്നതും ഈ ദൗത്യത്തിന്റെ ലക്ഷ്യമാണ്. ഇപ്പോള്‍ ചൊവ്വയില്‍ പര്യവേഷണം നടത്തുന്ന ക്യൂരിയോസിറ്റി റോവറിന്റെ പരിഷ്‌കരിച്ച രൂപമാണ് ...

Read More »

പ്രോട്ടോണുകളില്ലാത്ത ആറ്റത്തെ കുറിച്ച് കേട്ടിട്ടുണ്ടോ?

Blue Light of Atom.

സാബു ജോസ് പ്രോട്ടോണുകള്‍ ഇല്ലാത്ത അണുകേന്ദ്രത്തേപ്പറ്റി കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേട്ടോളൂ, അത്തരമൊരു കണമാണ് ടെട്രാന്യൂട്രോണ്‍. നാല് ന്യൂട്രോണുകള്‍ ഒന്നിച്ചു ചേര്‍ന്നുണ്ടാകുന്ന ഈ കണത്തിന്റെ ആറ്റമിക നമ്പര്‍ പൂജ്യമായിരിക്കും. അതിനര്‍ഥം ഇതിനെ ആവര്‍ത്തനപ്പട്ടികയില്‍ ഹൈഡ്രജനു മുമ്പിലായി പ്രതിഷ്ഠിക്കാമെന്നാണ്. പ്രോട്ടോണുകള്‍ ഇല്ലാത്ത അണുകേന്ദ്രത്തിനു ചുറ്റും ഇലക്‌ട്രോണുകളുമില്ല. രാസഗുണങ്ങള്‍ ഒന്നുമില്ലാത്ത ഒരു മൂലകം. ഇത്തരമൊരു സങ്കല്‍പം സ്വപ്നങ്ങളില്‍ മാത്രമല്ല. ന്യൂട്രോണ്‍ താരങ്ങള്‍ എന്ന പ്രപഞ്ചപ്രതിഭാസങ്ങളേക്കുറിച്ച് കേട്ടിരിക്കും. അതിന്റെ ഒരു കൊച്ചു പതിപ്പാണ് ടെട്രാന്യൂട്രോണ്‍. ടെട്രാന്യൂട്രോണ്‍ യാഥാര്‍ഥ്യമാകില്ലെന്നാണ് പൊതുവെയുള്ള ശാസ്ത്രമതം. കാരണം അത് പോളിയുടെ അപവര്‍ജക തത്വത്തിന് എതിരാണ്. പോളിയുടെ ...

Read More »

ആത്മഹത്യാ പ്രവണതയും കുട്ടികളും

indonesian_teen_suicides-940x400

Dr.shahul ameen (മനോരോഗ വിദഗ്ദ്ധന്‍) കഴിഞ്ഞ 30വര്‍ഷങ്ങള്‍ക്കുള്ളില്‍ കുട്ടികളിലെ ആത്മഹത്യാനിരക്ക് പഴയതിലും മൂന്നിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. കുടുംബബന്ധങ്ങളിലുണ്ടായ തകര്‍ച്ചകളും, വിഷാദരോഗം കൂടുതല്‍ സാധാരണമായതും, കൂടുതല്‍ സമ്മര്‍ദ്ദം നിറഞ്ഞ ജീവിതസാഹചര്യങ്ങളുമൊക്കെ ഈ വര്‍ദ്ധനവിനു കാരണമായിട്ടുണ്ട്. കുട്ടികളില്‍ ആത്മഹത്യയുടെ പ്രധാന കാരണങ്ങള്‍ 1. വ്യക്തിപരമായ കാരണങ്ങള്‍ മാനസികപ്രശ്‌നങ്ങള്‍: ആത്മഹത്യ ചെയ്യുന്ന കുട്ടികളില്‍ 90 ശതമാനവും വിഷാദരോഗം, ലഹരിപദാര്‍ത്ഥങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം, വ്യക്തിത്വവൈകല്യങ്ങള്‍ തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ചവരാണ്. അമിതമായ സ്വയംവിമര്‍ശനം, എല്ലാറ്റിലും പ്രതീക്ഷ നഷ്ടമാവുക, ഏകാഗ്രതയില്ലായ്മ, ഒരു കാര്യത്തിലും സന്തോഷം കണ്ടെത്താനാവാതെ വരിക തുടങ്ങിയ ലക്ഷണങ്ങളുടെ സാന്നിദ്ധ്യം വിഷാദരോഗമുള്ള കൌമാരക്കാരില്‍ ആത്മഹത്യയുടെ ...

Read More »