Special

ഭൂമി ഇനിയും ചൂടായാല്‍ മൂന്നു കോടി ഇന്ത്യക്കാര്‍ മാറി പാര്‍ക്കേണ്ടി വരും,മെഡിറ്റനേറിയന്‍ കടലോരങ്ങള്‍ അപ്രത്യക്ഷമാകും

earth-hot

  വെബ് ഡെസ്‌ക് ഭൂമിയിലെ താപനില ഇനിയും വര്‍ധിച്ചാല്‍ സമുദ്രവിതാനം ഉയരും. ഇത്തരത്തില്‍ സമുദ്രവിതാനം ഉയര്‍ന്നാല്‍ അത് ബാധിക്കുന്നത് നമ്മളെയാകുമെന്നതില്‍ സംശയമില്ല.ഇത് അടിവരയിട്ട് തെളിയിക്കുന്നതാണ് ‘എര്‍ത്ത് ആക്ഷന്‍’ എന്ന സാമൂഹികപരിസ്ഥിതി സംഘടനയുടെ റിപ്പോര്‍ട്ട്. ഇവരുടെ പഠനം പറയുന്നത് സമുദ്രവിതാനം ഉയരുന്നത് മൂലം ഈജിപ്തിന്റെ 14 ശതമാനം ഭൂപ്രദേശം നഷ്ടമാകും എന്നാണ്. മാത്രമല്ല, മൂന്ന് കോടി ചൈനക്കാരും മൂന്നുകോടി ഇന്ത്യക്കാരും ഒന്നരക്കോടി ബംഗ്ലാദേശുകാരും മാറി പാര്‍ക്കേണ്ടി വരും. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മാരകമായ പകര്‍ച്ചവ്യാധികള്‍ പ്രത്യക്ഷപ്പെടും. സൈബീരിയന്‍ കടുവകളുടെയും ബംഗാള്‍ കടുവകളുടെയും നിലനില്‍പ്പ് അപകടത്തിലാകും. പുല്‍മേടുകളും കണ്ടല്‍വനങ്ങളും ...

Read More »

അധികമായാല്‍ അമൃത് മാത്രമല്ല; ജലവും വിഷം

water-in-human

വിനയ വിനോദ് മനുഷ്യശരീരത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ജലമാണ്.നമ്മുടെ ശരീരത്തില്‍ ജലം ഏറ്റവും അധികം കാണപ്പെടുന്നത് ശ്വാസകോശത്തിലും,തലച്ചോറിലും രക്തത്തിലും ഉമിനീരിലും ഒക്കെ ആണ്.വൃക്കകളുടെയും മറ്റു അവയവങ്ങളുടെയും സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ദിവസവും 2-3 ലിറ്റര്‍ വരെ വെള്ളം ആവശ്യമാണ്.അതായത് കുറഞ്ഞത് 10 ഗ്ലാസ് വെള്ളമെങ്കിലും നമ്മള്‍ ദിവസവും കുടിക്കണം.എന്നാല്‍ ജലത്തിന്റെ അളവ് ശരീരത്തില്‍ അധികമായാല്‍ എന്തുണ്ടാകുമെന്നു എപ്പോലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരാള്‍,അയാളുടെ ശരീരത്തിന് ആവശ്യം ഉള്ളതിലും അധികം വെള്ളം ദിവസേന കുടിച്ചാല്‍ അത് ഹൈപോണട്രീമിയ എന്ന അവസ്ഥക്ക് കാരണമാകുന്നു.അതായത് രക്തത്തില്‍ സോഡിയം ലവണങ്ങളുടെ അളവ് കുറയുന്ന അവസ്ഥ.സാധാരണ ...

Read More »

സമുദ്രതാപം: ഇല്ലാതാകുമോ പവിഴപ്പുറ്റുകള്‍

coral

  വെബ് ഡെസ്‌ക്ക് ഓസ്‌ട്രേലിയന്‍ ഗ്രേറ്റ് ബാരിയര്‍ റീഫ് എന്നു കേള്‍ക്കാത്തവരായി ആരും കാണില്ല. ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റായി കണക്കാക്കിയിരിക്കുന്ന ഇത് ഇന്ന് നാശത്തിന്റെ പാതയിലാണ്. കാരണം മറ്റൊന്നുമല്ല, കാലാവസ്ഥാ വ്യതിയാനം തന്നെ. അനിയന്ത്രിതമായ തോതില്‍ കാര്‍ബണ്‍ അന്തരീക്ഷത്തിലേക്ക് തള്ളിയതും മറ്റും ബാധിച്ചിരിക്കുന്നത് നമ്മെ മാത്രമല്ല, സമുദ്രത്തെയുമാണെന്ന് ഇതില്‍ നിന്ന വ്യക്തം. 934 ദ്വീപുകളിലായി 2300 കിലോമീറ്ററില്‍ നീണ്ടുകിടക്കുന്ന പവിഴപ്പാറ ഇന്ന് വന്‍ നാശത്തിന്റെ വക്കിലാണ്. കോറല്‍ റീഫ് പഠന കേന്ദ്രമായ എ.ആര്‍.ബിയുടെ പഠനത്തില്‍ ഏകദേശം 700 കിലോമീറ്ററോളം പവിഴപ്പാറകള്‍ സമുദ്രതാപത്താല്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ...

Read More »

ഓര്‍മയുണ്ടോ നിങ്ങള്‍ പിച്ചവെച്ചു നടന്ന കാലം?

brain

പ്രത്യേക ലേഖകന്‍ നിങ്ങള്‍ക്ക് ഓര്‍മ്മക്കുറവുണ്ടോയെന്ന് ഒരാള്‍ ചോദിച്ചാല്‍ എന്തുപറയും? ഭൂരിഭാഗവും പറയുക ഹേയ് ഓര്‍മ്മക്കുറവൊന്നുമില്ലെന്നാകും. ചിലപ്പോള്‍ തിരക്കു കാരണം പല കാര്യങ്ങളും വിട്ടുപോകാറുണ്ടെന്ന് ചിലര്‍ പറയും. ഇത്തരത്തില്‍ ഉത്തരം നല്‍കുന്നവരാകും നമ്മളില്‍ ഏറെയും. ഇന്നലെ നടന്ന കാര്യവും ആദ്യമായി സ്‌കൂളില്‍ പോയപ്പോഴുണ്ടായ അനുഭവവും നമ്മള്‍ മറ്റുള്ളവരുമായി പങ്കുവെക്കാറുണ്ട്. ചിലപ്പോള്‍ കഴിഞ്ഞുപോയ കാലങ്ങള്‍ ഓര്‍ത്ത് ചിരിക്കും ചിലര്‍ നഷ്ടപ്പെട്ട അവസരങ്ങള്‍ ഓര്‍ക്കു ദുഖിക്കും, നഷ്ടപ്പെട്ട ആ പഴയ സുഹൃത്തിന്റെ കണ്ടെത്താന്‍ ശ്രമിക്കുന്നവും കുറവല്ല. ആദ്യമായി ഒന്നാം ക്ലാസിലിരുത്തി അമ്മ സ്ഥലം കാലിയാക്കിയപ്പോള്‍ വാവിട്ട് കരഞ്ഞ സംഭവം ...

Read More »

ചീറിപ്പായും കാന്തികട്രെയിന്‍; ചൈന സാങ്കേതികതയിലെന്നും ഒരുപടി മുന്‍പില്‍

maglev-train_maxresdefault

ലോകത്തിലെ ഏറ്റവും വലിയ ട്രെയിന്‍ നിര്‍മാതാക്കളായ ചൈന റെയില്‍വെ റോളിംഗ് സ്റ്റോക്ക് കോപ്പറേഷന്‍ പുത്തന്‍ രീതിയിലുള്ള മാഗ്‌നെറ്റിക് ലെവിറ്റേഷന്‍ ട്രെയിനിനു രൂപം നല്‍കുന്നു. മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗതയില്‍ ചീറിപ്പായുന്ന കാന്തിക ട്രെയാനിയിരിക്കുമിത്. വേഗതയുടെ കാര്യത്തില്‍ നിലവിലുള്ള ഒരു ട്രെയിനിനും ഇതിനെ മറികടക്കാന്‍ സാധിക്കില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മാഗ്‌നറ്റിക് ലെവിറ്റേഷന്‍ എന്ന പ്രയോഗത്തില്‍ നിന്ന് ഉരുതിരിഞ്ഞിട്ടുള്ള മാഗ്ലേവ് എന്ന പേരിലായിരിക്കും ഈ കാന്തിക ട്രെയിനുകള്‍ അറിയപ്പെടുക. ഒരു പ്രത്യേക കാന്തികവലയം തീര്‍ത്ത് അതിനുമുകളിലൂടെ ചക്രങ്ങള്‍ ഇല്ലാതെ ഒഴുകി സഞ്ചരിക്കുന്നു എന്നതാണ് മാഗ്ലേവ് ട്രെയിനിന്റെ പ്രത്യേകത. ...

Read More »

ഉറുമ്പുകള്‍ ശ്വസിക്കുന്ന ശബ്ദം കേള്‍ക്കാന്‍ കഴിയുമോ?

ant

വിനോജ് അപ്പുക്കുട്ടന്‍ ഉറുമ്പുകള്‍ ശ്വസിക്കുന്ന ശബ്ദം നമ്മള്‍ക്ക് കേള്‍ക്കാന്‍ കഴിയുമോ? ഇല്ല, കാരണം ഉറുമ്പുകള്‍ ശ്വസിക്കുമ്പോഴുണ്ടാകുന്ന ശബ്ദത്തിന്റെ കാഠിന്യം തീരെ കുറവാണ്. പൂജ്യം ഡെസിബെലില്‍ താഴെയാണ്(ശബ്ദത്തിന്റെ കാഠിന്യം അളക്കുന്ന അളവാണ് ഡെസിബെല്‍)ഉറുമ്പിന്റെ ശ്വസന ശബ്ദത്തിന്റെ കാഠിന്യം.പൂജ്യം ഡെസിബെലില്‍ താഴെയാണെങ്കില്‍ എന്താ കേള്‍ക്കാന്‍ കഴിയാത്തതെന്ന സംശയം ഇപ്പോള്‍ നിങ്ങള്‍ക്കുണ്ടാകാം. അതറിയണമെങ്കില്‍നക്ഷത്രങ്ങളുടെ പൊട്ടിത്തെറിയായ സൂപ്പര്‍നോവാ സ്‌ഫോടനം നടക്കുമ്പോഴുണ്ടാകുന്നത് എത്ര ഡെസിബെലിലാണെന്ന് മനസിലാക്കേണ്ടിവരും. ഏകദേശം 210 ഡെസിബെലാണ് സൂപ്പര്‍നോവയുടേത്. പക്ഷേ നമുക്കത് കേള്‍ക്കാന്‍ കഴിയില്ല. ഒരു റോക്കറ്റ് വിക്ഷേപിക്കുന്നതിന്റെ ശബ്ദം ഏകദേശം 180 ഡെസിബെല്‍.തോക്കുകള്‍ വെടിയുതിര്‍ക്കുന്ന ശബ്ദം ഏകദേശം ...

Read More »

മദ്യപാനം: 20 വര്‍ഷത്തിനുള്ളില്‍  135000 പേര്‍ ക്യാന്‍സര്‍ ബാധിച്ച് മരിക്കുമെന്ന് റിപ്പോര്‍ട്ട്

alcohol

വെബ് ഡെസ്‌ക് ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ആരോഗ്യ രംഗത്തുനിന്നും പുറത്തുവരുന്നത്.ലോകമെമ്പാടും ബോധവത്കരണങ്ങള്‍ നടക്കുമ്പോഴും മദ്യപാനത്തിലൂടെ ക്യാന്‍സറിനടിമപ്പെടുന്നവരുടെ എണ്ണം 20 വര്‍ഷത്തിനുള്ളില്‍ പെരുകുമെന്ന് റിപ്പോര്‍ട്ട്. 2035ആകുമ്പോഴേക്കും ഏകദേശം 135,000 പേര്‍ ക്യാന്‍സര്‍ പിടിപെട്ട് മരിക്കുമെന്നും ഗവേഷകര്‍ കണക്കുകൂട്ടുന്നു.മദ്യപാനമാകും ഇതിന് പ്രധാന കാരണം. യു.കെ ക്യാന്‍സര്‍ റിസേര്‍ച്ച് സെന്റര്‍ ചുമതലപ്പെടുത്തിയ പ്രകാരം ഷെഫീല്‍ഡ് യൂനിവേഴ്്‌സിറ്റി നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണക്കു പുറത്തു വന്നത്.ഏറ്റവും കൂടുതല്‍ അന്നനാള ക്യാന്‍സര്‍ രോഗികളാകും മരണത്തിന് കീഴടങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ നടത്തിയ പഠനത്തില്‍ ക്യാന്‍സര്‍ രോഗികളിലേറെയും മദ്യപാനികളായിരുന്നു. ഇക്കാര്യത്തില്‍ സ്ത്രീകളും പിന്നിലല്ല.മദ്യപാനികളില്‍ കൂടുതലായി കണ്ടുവന്നത് ...

Read More »

ഗ്ലോക്കോമ കണ്ടെത്താം കാഴ്ച്ച നഷ്ടപ്പെടുന്നതിന് മുന്‍പ്

glaucoma-2

  തന്‍ഫി കാദര്‍(ബി.എസ്.സി ഒപ്‌ടോമെട്രി) മനുഷ്യ ശരീരത്തിലെ സങ്കീര്‍ണ അവയവമായ കണ്ണ്, കാഴ്ച സാധ്യമാക്കാനാവശ്യമായ ചെറുഭാഗങ്ങള്‍ ചേര്‍ന്ന അത്ഭുത സൃഷ്ടിപ്പാണ്. ഈ അവയവം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിനെ ആശ്രയിച്ചാണ് കാഴ്ച എന്ന അനുഭവം സാധ്യമാകുന്നത്. രണ്ടുകണ്ണുകളും ഒരു പോലെ പ്രവര്‍ത്തനക്ഷമല്ലെങ്കില്‍ അത് കൃത്യമായ കാഴ്ചക്ക് മങ്ങലേല്‍പിക്കും. ഇത് പലപ്പോഴും അന്ധതക്ക് കാരണമാകുകയും ചെയ്യുന്നു. ലോകത്ത് ഏകദേശം 37 മില്യണ്‍ ആളുകള്‍ അന്ധരാണ്. 127 മില്യണ്‍ ജനങ്ങള്‍ പലതരം കാഴ്ച വൈകല്യങ്ങള്‍ നേരിടുന്നതായി പഠനങ്ങളില്‍ കാണാം. 90 ശതമാനം അന്ധന്‍മാരും വികസ്വര രാജ്യങ്ങളിലാണുള്ളത്. ലോകത്തിലെ അന്ധന്മാരില്‍ നാലിലൊരു ...

Read More »

ചന്ദ്രനിലിറങ്ങിയ നീല്‍ ആംസ്‌ട്രോങ്ങിന്റെ ചിത്രമെടുത്തത് ആര്?

neel

സാബു ജോസ് പല ആഫ്രിക്കന്‍ രാജ്യങ്ങളിലെയും, ഏഷ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ചാന്ദ്രയാത്രയേക്കുറിച്ച് കേട്ടു കേള്‍വിപോലുമില്ല. അവിടെത്തന്നെയുള്ള ചില ബുദ്ധിജീവികള്‍ കരുതുന്നത് ഇതൊരു സയന്‍സ് ഫിക്ഷനാണെന്നാണ്. അവിടെയും തീരുന്നില്ല. ചിലര്‍പറയുന്നത് ചാന്ദ്രയാത്രകള്‍ നടത്തിയ ബഹിരാകാശ സഞ്ചാരികളെല്ലാം റഷ്യക്കാരാണെന്നാണ്. അമേരിക്കയിലെ സയന്‍സ് എഴുത്തുകാരില്‍ ഒരാളായ ബെല്‍ കൈസിംഗ് 1974 ല്‍ എഴുതി 1976 ല്‍ സ്വയം പ്രസിദ്ധീകരിച്ച ‘വീ നെവര്‍ വെന്റ് ടു ദി മൂണ്‍ : അമേരിക്കാസ് തേര്‍ട്ടി ബില്യണ്‍ ഡോളര്‍ സ്വിന്‍ഡില്‍’ എന്ന പുസ്തകത്തിലാണ് നാസയുടെ ചാന്ദ്രയാത്രകളെക്കുറിച്ച് ആദ്യമായി സംശയം പ്രകടിപ്പിച്ചത്. ...

Read More »

മലിനീകരണം ബഹിരാകാശത്തും !

waste-space-1

സാബു ജോസ് ബഹിരാകാശ മലിനീകരണം അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു സങ്കീര്‍ണ പ്രശ്‌നമാണ്. റോക്കറ്റ് മോട്ടോറുകളില്‍ നിന്നുള്ള ഖരമാലിന്യങ്ങള്‍, കൃത്രിമ ഉപഗ്രഹങ്ങളില്‍ നിന്ന് അടര്‍ന്നുവീഴുന്ന പെയിന്റ് പാളികള്‍, ന്യൂക്ലിയര്‍ ഇന്ധനമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങള്‍ പുറന്തള്ളുന്ന ശീതീകാരികളുടെ അവശിഷ്ടങ്ങള്‍, കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളും അടര്‍ന്നുവീഴുന്ന അവയുടെ ഭാഗങ്ങളും, ബഹിരാകാശ സഞ്ചാരികള്‍ ഉപേക്ഷിക്കുന്ന ഉപയോഗശൂന്യമായ വസ്തുക്കള്‍, സ്വാഭാവികമായുണ്ടാകുന്ന ഉല്‍ക്കാശകലങ്ങള്‍ എന്നിവയെല്ലാമാണ് ബഹിരാകാശ മാലിന്യങ്ങള്‍ അഥവാ സ്‌പേസ് ജംഗുകള്‍ എന്നറിയപ്പെടുന്നത്.കൃത്രിമോപഗ്രഹങ്ങളുടെ വിക്ഷേപണത്തേയും, അവയുടെ സുഗമമായ പ്രവര്‍ത്തനത്തെയും ഈ മാലിന്യങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൃത്രിമോപഗ്രഹങ്ങള്‍ പൊതിഞ്ഞിരിക്കുന്ന സംരക്ഷണകവചം ഒരു ...

Read More »