Space

രാജ്യം കാത്തിരിക്കുന്നു ആ ശുഭ മുഹൂര്‍ത്തത്തിനായി

isro

ഉപഗ്രഹ വിക്ഷേപണത്തില്‍ പുതിയ ചരിത്രമെഴുതാന്‍ ഒരുങ്ങുകയാണ് ഇന്ത്യ.സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും പിഎസ്എല്‍വിസി37 പറന്നുയരുമ്പോള്‍ ലോക ചരിത്രം തന്നെ ഇന്ത്യ മാറ്റി മറിക്കും. പതിവില്‍ നിന്നും വ്യത്യസ്തമായി മറ്റാരും ഏറ്റെടുക്കാത്ത ദൗത്യവുമായാണ് ഇത്തവണ ഐ.എസ്.ആര്‍.ഓ ഉപഗ്രഹ വിക്ഷേപണത്തിന് ഒരുങ്ങുന്നത്. 104 ഉപഗ്രഹങ്ങളാണ് ഒറ്റയടിക്ക് വിക്ഷേപിക്കുക .ഈമാസം 15 നാണ് വിക്ഷേപണം. ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളും ബാക്കി വിദേശ ഉപഗ്രഹങ്ങളുമാണ് ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കുക.അമേരിക്ക, സ്വിറ്റ്‌സര്‍ലാന്‍ഡ് നെതര്‍ലാന്‍ഡ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 500 കിലോ ഗ്രാം ഭാരമുള്ള ചെറിയ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുക. പിഎസ്എല്‍വിയുടെ വിക്ഷേപണം ...

Read More »

ബഹിരാകാശത്തേക്ക് നോക്കുന്ന കച്ചവട കണ്ണുകള്‍

spacex

സാബു ജോസ് അടുത്തകാലം വരെ ബഹിരാകാശ പര്യവേഷണങ്ങള്‍ നടന്നിരുന്നത് അതതു രാജ്യങ്ങളിലെ ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തിന് കീഴിലായിരുന്നു. വാര്‍ത്താവിനിമയ രംഗത്തും, പ്രതിരോധ മേഖലയിലും, കാലാവസ്ഥാ പ്രവചനത്തിലും, സാങ്കേതിക വിദ്യാഭ്യാസ രംഗത്തും, സൈനിക സൈനികേതര മേഖലയിലും, ഗതിനിര്‍ണയത്തിലുമെല്ലാം ബഹിരാകാശ പര്യവേഷണങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത പുരോഗതി സ്‌പേസ് ടെക്‌നോളി കരസ്ഥമാക്കിയ രാജ്യങ്ങളുടെ അഭിമാന സ്തംഭമായാണ് പരിഗണിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ മാറുകയാണ്. ബഹിരാകാശ പര്യവേഷണ രംഗത്തേയ്ക്കും സ്വകാര്യ മേഖല കടന്നുവന്നിരിക്കുകയാണ്. അതിനര്‍ഥം ഇനി ബഹിരാകാശവും വലിയൊരു വാണിജ്യകേന്ദ്രമായി മാറുകയാണെന്നാണ്. ഒരുപക്ഷെ ഏറ്റവും വലിയ വാണിജ്യകേന്ദ്രം. എലോണ്‍ മസ്‌ക് എന്ന അമേരിക്കന്‍ ...

Read More »

നിങ്ങള്‍ കണ്ടത് ഗ്രഹത്തെയാണോ? എങ്കില്‍ ഏത് ഗ്രഹം? തിരിച്ചറിയാനിതാ ചില മാര്‍ഗങ്ങള്‍

solar-system

ബൈജു രാജു നമ്മുടെ ആകാശത്തു കാണുന്ന നക്ഷത്രങ്ങളില്‍ നിന്ന് ഓരോ ഗ്രഹങ്ങളേയും എങ്ങനെ മനസ്സിലാക്കാം ? അതിനു ചില മാര്‍ഗങ്ങളുണ്ട്. സൂര്യനും, ചന്ദ്രനും ‘ സഞ്ചരിക്കുന്ന ‘ പാതയില്‍ മാത്രമേ ഗ്രഹങ്ങളെ കാണുവാന്‍ സാധിക്കൂ. കുറച്ചു ദിവസം തുടര്‍ച്ചയായി നിരീക്ഷിച്ചാല്‍ നക്ഷത്രങ്ങള്‍ക്കിടയിലൂടെ ഗ്രഹങ്ങള്‍ നീങ്ങുന്നതായി നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ചുരുക്കി പറഞ്ഞാല്‍ നമ്മുടെ രാശിചക്രത്തിലൂടെ മിന്നാതെ ദിവസങ്ങള്‍കൊണ്ട് സാവകാശം സഞ്ചരിക്കുന്ന തെളിച്ചമുള്ള നക്ഷത്രത്തെപ്പോലെ കാണപ്പെടുന്നത് ഗ്രഹം ആവാം. സൂര്യന്‍ ഉദിക്കുന്നതും, നട്ടുച്ചയ്ക്കുള്ളതും, അസ്തമിക്കുന്നതും ആയ സ്ഥാനം പകല്‍ സമയം നോക്കി വെക്കുക. ആ മൂന്ന് ...

Read More »

യൂജിന്‍ സെര്‍നന്‍;സ്വര്‍ഗലോകത്തു നടന്ന അവസാനത്തെ മനുഷ്യന്‍

last-man

സാബു ജോസ് അപ്പോളോ ദൗത്യങ്ങളെന്നും മനുഷ്യന്റെ ചാന്ദ്രയാത്രയെന്നും കേള്‍ക്കുമ്പോള്‍ ഓര്‍മയിലെത്തുക ചന്ദ്രനില്‍ ആദ്യം കാലുകുത്തിയ നീല്‍ ആംസ്‌ട്രോംഗിന്റെ പേരായിരിക്കും. ചന്ദ്രനില്‍ ആദ്യമായി മനുഷ്യനെ എത്തിച്ചു എന്നതിലുപരിയായി ആംസ്‌ട്രോഗും ആല്‍ഡ്രിനും കോളിന്‍സും സഞ്ചരിച്ച അപ്പോളോ-11 ദൗത്യത്തിന് വലിയ ശാസ്ത്രീയ പ്രാധാന്യമൊന്നും ശാസ്ത്രലോകം കാണുന്നില്ല. യു.എസിന്റെ ചാന്ദ്രപര്യവേഷണ ദൗത്യമായ അപ്പോളോ പദ്ധതിയിലെ പതിനൊന്നാമത്തെ വിക്ഷേപണത്തിലാണ് ഈ മൂവര്‍സംഘം ചന്ദ്രോപരിതലത്തിലിറങ്ങയത്. അതിനുശേഷം നടന്ന ചാന്ദ്രദൗത്യങ്ങളില്‍ പത്തുപേര്‍കൂടി ചന്ദ്രനിലെത്തി വിവിധ ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ ദൗത്യങ്ങളെല്ലാം ആംസ്‌ട്രോംഗ് സഞ്ചരിച്ച അപ്പോളോ-11 ദൗത്യത്തേക്കാള്‍ ശാസ്ത്രീയ പ്രാധാന്യമുള്ളവയാണ്. ഇതിലേറ്റവും വിജയകരമായ ശാസ്ത്രീയ ...

Read More »

വോയേജര്‍ പുതിയ തീരങ്ങളില്‍

voyegr2

സാബു ജോസ് പ്രപഞ്ചത്തില്‍ ഏറ്റവും അകലെയുള്ള മനുഷ്യനിര്‍മിത വസ്തുവാണ് നാസയുടെ ഇരട്ട ബഹിരാകാശപേടകങ്ങളായ വോയേജര്‍ സ്‌പേസ്‌കോഫ്റ്റുകള്‍. ഇവയില്‍ വോയേജര്‍-1 ഭൂമിയില്‍ നിന്നും 2000 കോടി കിലോമീറ്ററും വോയേജര്‍-2 ഭൂമിയില്‍ നിന്നും 1700 കോടി കിലോമീറ്ററും അകലെയാണ് ഇപ്പോഴുള്ളത്. നക്ഷത്രാന്തര സ്‌പേസിലെ ഇരുട്ടിലൂടെ പുതിയ ലോകങ്ങള്‍ തേടി ഈ പേടകങ്ങള്‍ യാത്ര തുടരുകയാണ്. സൗരയൂഥത്തിന്റെ അതിര്‍ത്തികള്‍ മറികടന്ന് യാത്ര തുടരുന്ന ഈ പേടകത്തില്‍ നിന്ന് ലഭിക്കുന്ന റേഡിയോ സിഗ്‌നലുകള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. ഹബിള്‍ ബഹിരാകാശ ദൂരദര്‍ശനിയാണ് ഇപ്പോള്‍ ഈ ബഹിരാകാശ പേടകങ്ങളുടെ സഞ്ചാരപാതയേക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നത്. 20 ...

Read More »

വരുന്നൂ റെഡ്‌നോവ; ആകാംക്ഷയോടെ ശാസ്ത്രലോകം

red-nova

സാബു ജോസ് പ്രപഞ്ചത്തിലെ മഹത്തായ ദൃശ്യവിസ്മയം കാണാന്‍ കാത്തിരുന്നോളൂ. രണ്ട് നക്ഷത്രങ്ങള്‍ കൂട്ടിമുട്ടുന്ന അപൂര്‍വ പ്രതിഭാസമായ റെഡ്‌നോവ 2022 ല്‍ ഭൂമിയില്‍ നിന്ന് നഗ്‌ന നേത്രങ്ങള്‍കൊണ്ട് നിരീക്ഷിക്കാന്‍ കഴിയും. ഒരു ഗാലക്‌സിയില്‍ പതിനായിരം വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ഇത്തരം പ്രതിഭാസങ്ങള്‍ സംഭവിക്കുന്നത്. നമ്മുടെ മാതൃഗാലക്‌സിയായ ക്ഷീരപഥത്തിനപ്പുറമുള്ള നക്ഷത്രസമൂഹങ്ങളില്‍ സംഭവിക്കുന്ന ഇത്തരം പ്രതിഭാസങ്ങള്‍ ഒരിക്കലും നഗ്‌ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയില്ല. ക്ഷീരപഥത്തില്‍ തന്നെ സംഭവിച്ചാലും അവയെല്ലാം കാണാന്‍ കഴിയുമെന്ന് വിചാരിക്കേണ്ട. കാരണം ക്ഷീരപഥത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമേ നമ്മുടെ ദൃശ്യപരിധിയില്‍ വരൂ. അതു കൊണ്ടുതന്നെ ഭൂമിയിലെ ...

Read More »

സൗരയൂഥത്തിന്റെ ഉല്‍പത്തി രഹസ്യം തേടി ലൂസി ട്രോജന്‍ ഛിന്നഗ്രഹങ്ങളില്‍

lucy1

സാബു ജോസ് സൗരയൂഥത്തിന്റെ ഉദ്ഭവ രഹസ്യം കണ്ടുപിടിക്കാന്‍ നാസ ഒരുങ്ങുന്നു. 2017 ജനുവരി 4 ന് നാസ അംഗീകരിച്ച രണ്ട് ബഹിരാകാശ റോബോട്ടിക് ദൗത്യങ്ങളായ ലൂസിയും സൈക്കിയും യഥാക്രമം 2021 ലും 2023 ലും വിക്ഷേപിക്കപ്പെടും. ലൂസി ദൗത്യം വ്യാഴത്തിന്റെ ആറ് ട്രോജന്‍ ഛിന്നഗ്രഹങ്ങളില്‍ നിരീക്ഷണം നടത്തുമ്പേള്‍ പൂര്‍ണമായും ലോഹനിര്‍മിതമായ ഛിന്നഗ്രഹമായ 16 സൈക്കി യാണ് സൈക്കി ദൗത്യം നിരീക്ഷണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. വ്യാഴത്തിന്റെ ലെഗ്രാന്‍ഷ്യന്‍ പോയിന്റില്‍ കുരുങ്ങിക്കിടക്കുന്ന ട്രോജന്‍ ഛിന്നഗ്രങ്ങള്‍ക്ക് സൗരയൂഥത്തിന്റെ പ്രായം തന്നെയുണ്ട്. ഇവയ്ക്ക് സൗരയൂഥം രൂപംകൊണ്ട കാലത്തെ ഘടനയും രൂപവും തന്നെയാണ് ...

Read More »

തമോദ്വാരങ്ങള്‍ തേടി പുതിയ എക്‌സ്-റേ കണ്ണുകള്‍

xray-1

സാബു ജോസ് നാസ വീണ്ടും എക്‌സ്-റേ ദൂര്‍ദര്‍ശിനി വിക്ഷേപിക്കുന്നു. മൂന്ന് ബഹിരാകാശ ദൂര്‍ദര്‍ശിനികളുടെ സംഘാതമായ ഈ എക്‌സ്- റേ കബ്‌സര്‍വേറ്ററി (The Imaging X-ray Polarimetry Explorer – IXPE) 2020 ല്‍ വിക്ഷേപിക്കും. തമോദ്വാരങ്ങള്‍, ന്യൂട്രോണ്‍ താരങ്ങള്‍, ക്വാസാറുകള്‍, പള്‍സാറുകള്‍ തുടങ്ങിയ വിദൂരവും ദുരൂഹവുമായ പ്രതിഭാസങ്ങളേക്കുറിച്ചുള്ള വിശദമായ പഠനമാണ് പുതിയ ഉപഗ്രഹവിക്ഷേപണം കൊണ്ട് നാസ ഉദ്ദേശിക്കുന്നത്. തമോദ്വാരങ്ങള്‍ പോലെയുള്ള പ്രതിഭാസങ്ങള്‍ അവയ്ക്കുചുറ്റുമുള്ള വാതകപടലത്തെ ദശലക്ഷക്കണക്കിന് ഡിഗ്രി സെല്‍ഷ്യസ് ചൂടുപിടിപ്പിക്കും ഈ വാതകപടലത്തില്‍ നിന്ന് പുറപ്പെടുന്ന ഉന്നത ഊര്‍ജനിലയിലുള്ള എക്‌സ്- കിരണങ്ങള്‍ ധ്രുവീകരണത്തിന് വിധേയമായിരിക്കും. ...

Read More »

നിങ്ങള്‍ കണ്ടത് ചന്ദ്രന്റെ ഒരു മുഖം മാത്രം

two-side-of-moon

ബൈജു രാജു ചന്ദ്രനെ കാണാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. എന്നാല്‍ ചന്ദ്രനെ ശരിക്കും കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍… ചന്ദ്രന്റെ പകുതിയേ കണ്ടിട്ടുള്ളൂ എന്ന് പറയേണ്ടി വരും. നമ്മള്‍ ഇവിടന്നു നോക്കിയാല്‍ ചന്ദ്രന്റെ ഒരു ഭാഗം മാത്രമേ കാണുവാന്‍ സാധിക്കൂ. ചന്ദ്രനെ വെറും കണ്ണുകൊണ്ടു നോക്കുമ്പോള്‍ നമുക്ക് വെളുത്ത പ്രകാശം അല്ലാതെ ചന്ദ്രന്റെ ഉപരിതലം ഒന്നും വ്യക്തമാകാറില്ല. അതുകൊണ്ടാണ് നാം അത് ശ്രദ്ധിക്കാതെ പോകുന്നത്. എന്നാല്‍ ബൈനോക്കുലറിലൂടെയോ, ദൂരദര്‍ശിനിയിലൂടെ ഒക്കെ ചന്ദ്രനെ നിരീക്ഷിച്ചിട്ടുള്ളവര്‍ അത് ശ്രദ്ധിച്ചിട്ടുണ്ടാവും .ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന അതേ സമയദൈര്‍ഘ്യം കൊണ്ടു തന്നെയാണ് ചന്ദ്രന്‍ ...

Read More »

ഇന്റര്‍നാഷ്ണല്‍ സ്‌പേസ് സ്റ്റേഷന്‍ ഇന്ത്യക്കു മുകളിലൂടെ കടന്നു പോകും

international-space-station

ഇന്റര്‍നാഷ്ണല്‍ സ്‌പേസ് സ്റ്റേഷന്‍ ഇന്ത്യക്കു മുകളിലൂടെ കടന്നു പോകും. ഇന്നു വൈകീട്ട് ഏകദേശം6:46നായിരിക്കും അന്താരാഷ്ട് ബഹിരാകാശ നിലയം ഇന്ത്യക്ക് മുകളിലൂടെ നീങ്ങുക . മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, കേരളം എന്നിവടങ്ങളിലുള്ളവര്‍ക്ക് ഈ നിലയം ആകാശത്തൂടെ നീങ്ങി മാറുന്നത് കാണുവാന്‍ സാധിക്കും, ശ്രീലങ്കയിലും ഉള്ളവര്‍ക്ക് കാണുവാന്‍ സാധിക്കും. ഇന്ത്യയുടെ കിഴക്കു ഭാഗം ഒഴികെ മറ്റെല്ലാ പ്രദേശങ്ങളില്‍നിന്നും ഇന്റര്‍നാഷ്ണല്‍ സ്‌പേസ് സ്റ്റേഷന്‍ മാറുന്നത് കാണാം.വൈകീട്ട് വടക്കു ദിശയിലേക്കു നോക്കിയാല്‍ വടക്കു പടിഞ്ഞാറു ദിശയില്‍ നിന്നും കൃത്യം 6:46 നു ഒരു നക്ഷത്രം കണക്കെ ISS ഉദിച്ചു വരും. ...

Read More »