Environmental

നാണംകുണുങ്ങി കുരങ്ങ് ഇനിയെത്ര നാള്‍?

tarsier

വെബ് ഡെസ്‌ക് കടുത്ത വംശനാശ ഭീഷണിയില്‍ വാനരവംശത്തിലെ നാണം കുണുങ്ങിയെന്ന് അറിയപ്പെടുന്ന ടാര്‍സിയെറും . തെക്കുകിഴക്കനേഷ്യയിലെ ദ്വീപുകളില്‍ മാത്രം കണ്ടുവരുന്ന അത്യപൂര്‍വജീവിയായ ടാര്‍സിയെറിന്റെ നിലനില്‍പ്പിന് ഭീഷണിയായിരിക്കുന്നത് വന നശീകരണം തന്നെ. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്തിലിന്ന് മൂന്നുതരം ടാര്‍സിയെറുകളാണുള്ളത്. വെസ്റ്റേണ്‍, ഈസ്റ്റേണ്‍, ഫിലിപ്പിയന്‍ എന്നിവയാണവ. ഇവയില്‍ത്തന്നെ പതിനെട്ടോളം വിഭാഗങ്ങളും ഉപവിഭാഗങ്ങളുമുണ്ട്. എന്നാല്‍ ഇവയില്‍ ഏതാണ്ട് ഭൂരിഭാഗവും അന്യം നിന്നുപോകുന്ന സ്ഥിതിയാണ് നിലവില്‍. ചെറിയ ശരീരത്തിനും മുഖത്തിനും ചേരാത്തവിധം വലിപ്പമുള്ള ഉണ്ടക്കണ്ണുകള്‍, താരതമ്യേന വലിയ പാദങ്ങളോടുകൂടിയ നീണ്ട പിന്‍കാലുകള്‍, മെലിഞ്ഞു നീണ്ട വാല്‍, നീണ്ട വിരലുകള്‍, ...

Read More »

ഭൂമി ഇനിയും ചൂടായാല്‍ മൂന്നു കോടി ഇന്ത്യക്കാര്‍ മാറി പാര്‍ക്കേണ്ടി വരും,മെഡിറ്റനേറിയന്‍ കടലോരങ്ങള്‍ അപ്രത്യക്ഷമാകും

earth-hot

  വെബ് ഡെസ്‌ക് ഭൂമിയിലെ താപനില ഇനിയും വര്‍ധിച്ചാല്‍ സമുദ്രവിതാനം ഉയരും. ഇത്തരത്തില്‍ സമുദ്രവിതാനം ഉയര്‍ന്നാല്‍ അത് ബാധിക്കുന്നത് നമ്മളെയാകുമെന്നതില്‍ സംശയമില്ല.ഇത് അടിവരയിട്ട് തെളിയിക്കുന്നതാണ് ‘എര്‍ത്ത് ആക്ഷന്‍’ എന്ന സാമൂഹികപരിസ്ഥിതി സംഘടനയുടെ റിപ്പോര്‍ട്ട്. ഇവരുടെ പഠനം പറയുന്നത് സമുദ്രവിതാനം ഉയരുന്നത് മൂലം ഈജിപ്തിന്റെ 14 ശതമാനം ഭൂപ്രദേശം നഷ്ടമാകും എന്നാണ്. മാത്രമല്ല, മൂന്ന് കോടി ചൈനക്കാരും മൂന്നുകോടി ഇന്ത്യക്കാരും ഒന്നരക്കോടി ബംഗ്ലാദേശുകാരും മാറി പാര്‍ക്കേണ്ടി വരും. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മാരകമായ പകര്‍ച്ചവ്യാധികള്‍ പ്രത്യക്ഷപ്പെടും. സൈബീരിയന്‍ കടുവകളുടെയും ബംഗാള്‍ കടുവകളുടെയും നിലനില്‍പ്പ് അപകടത്തിലാകും. പുല്‍മേടുകളും കണ്ടല്‍വനങ്ങളും ...

Read More »

സമുദ്രതാപം: ഇല്ലാതാകുമോ പവിഴപ്പുറ്റുകള്‍

coral

  വെബ് ഡെസ്‌ക്ക് ഓസ്‌ട്രേലിയന്‍ ഗ്രേറ്റ് ബാരിയര്‍ റീഫ് എന്നു കേള്‍ക്കാത്തവരായി ആരും കാണില്ല. ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റായി കണക്കാക്കിയിരിക്കുന്ന ഇത് ഇന്ന് നാശത്തിന്റെ പാതയിലാണ്. കാരണം മറ്റൊന്നുമല്ല, കാലാവസ്ഥാ വ്യതിയാനം തന്നെ. അനിയന്ത്രിതമായ തോതില്‍ കാര്‍ബണ്‍ അന്തരീക്ഷത്തിലേക്ക് തള്ളിയതും മറ്റും ബാധിച്ചിരിക്കുന്നത് നമ്മെ മാത്രമല്ല, സമുദ്രത്തെയുമാണെന്ന് ഇതില്‍ നിന്ന വ്യക്തം. 934 ദ്വീപുകളിലായി 2300 കിലോമീറ്ററില്‍ നീണ്ടുകിടക്കുന്ന പവിഴപ്പാറ ഇന്ന് വന്‍ നാശത്തിന്റെ വക്കിലാണ്. കോറല്‍ റീഫ് പഠന കേന്ദ്രമായ എ.ആര്‍.ബിയുടെ പഠനത്തില്‍ ഏകദേശം 700 കിലോമീറ്ററോളം പവിഴപ്പാറകള്‍ സമുദ്രതാപത്താല്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ...

Read More »

ഇവര്‍ ചിന്നാറിലെ പുതിയ അതിഥികള്‍

butterfly_1

വെബ് ഡെസ്‌ക്‌ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് പുതിയയിനം ചിത്രശലഭങ്ങളെ കണ്ടെത്തി.  നിലവില്‍ രേഖപ്പെടുത്താത്ത 84 ഇനങ്ങള്‍ കൂടി കണ്ടെത്തി. മുന്‍പ് 156 ഇനം ചിത്രശലഭങ്ങളെ കണ്ടെത്തിയിരുന്നു. എന്നാല്‍, ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ മുഴുവന്‍ പ്രദേശങ്ങളും ഉള്‍പ്പെടുത്തി കൃത്യമായ ഇടവേളകളില്‍ നടത്തിയ കണക്കെടുപ്പില്‍ ആകെ 240 തരം ചിത്രശലഭങ്ങളെ ഈ മഴനിഴല്‍ പ്രദേശത്തു കണ്ടെത്താനായി. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ‘വിലാസിനി’ എന്ന മലയാള നാമമുള്ള ‘സതേണ്‍ ബേര്‍ഡ് വിങ് ‘, ഏറ്റവും ചെറിയ ചിത്രശലഭമായ ‘ഗ്രാസ് ജുവല്‍’, അപൂര്‍വമായി മാത്രം കാണപ്പെടുന്ന ‘പളനി ...

Read More »

ആര്‍ട്ടിക് സമുദ്രത്തിന് 2050 ല്‍ എന്തുസംഭവിക്കും?

artic-sea-ice

വെബ് ഡെസ്‌ക് ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞു കട്ടികള്‍ 2050ഓടെ ഇല്ലാതാകുമെന്ന് പഠനം.ശീതകാലത്തു സമുദ്രോപരിതലം തണുത്തുറയുന്നു. മഞ്ഞു വീഴുന്നതിനനുസരിച്ചു അവിടെ വലിയ മഞ്ഞു കട്ടികള്‍ ഉണ്ടാവുന്നു.ഇവയില്‍ ചിലത് ചൂടുകാലം ആകുമ്പോള്‍ ഉരുകാന്‍ തുടങ്ങും. എന്നിരുന്നാലും സമുദ്രത്തിന്റ നല്ലൊരു ഭാഗവും മഞ്ഞു കട്ടികളാല്‍ മൂടപ്പെട്ടുതന്നെ ചൂടുകാലത്തും കാണപ്പെടും. പക്ഷെ ഈ അവസ്ഥക്ക് മാറ്റം വരാന്‍ പോകുന്നു എന്ന മുന്നറിയിപ്പാണ് ഗവേഷകര്‍ നമുക്കു തരുന്നത്.അമേരിക്കന്‍ നിവാസികള്‍ അവരുടെ ദൈനംദിന ആവശ്യങ്ങളില്‍ നിന്നും പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈയോക്‌സിഡ് അളവ് ക്രമാതീതമായി ഉയര്‍ന്നു വരുന്നതാണ് ഈ അവസ്ഥക്ക് കാരണം. ഒരു ശരാശരി ...

Read More »

ആമസോണ്‍ മഴക്കാടുകള്‍ ജൈവസമ്പത്തിന്റെ കലവറ

amazone1

വൈശാഖ് ഉണ്ണിത്താന്‍ തെക്കേ അമേരിക്കയിലെ ആമസോണ്‍ പ്രദേശത്തു പടര്‍ന്നു കിടക്കുന്ന ഒരു വലിയ വനപ്രദേശമാണ് ആമസോണ്‍ മഴക്കാടുകള്‍. ഈ പ്രദേശത്തിന്റെ ആകെയുള്ള വ്യാപ്തിയായ 70 ലക്ഷം ചതുരശ്രകിലോമീറ്ററില്‍ 55 ലക്ഷം ചതുരശ്രമീറ്ററും ഈ വനം വ്യാപിച്ചു കിടക്കുന്നു. (കേരളത്തിന്റെ 138 ഇരട്ടി വലിപ്പം). 60 ശതമാനവും ബ്രസീലിലും 13 ശതമാനം പെറുവിലും 10 ശതമാനം കൊളംബിയയിലും ഉള്‍പ്പെടെ ആകെ 9 രാജ്യങ്ങളിലായി ആമസോണ്‍ മഴക്കാടുകള്‍ സ്ഥിതിചെയ്യുന്നു. മറ്റു രാജ്യങ്ങള്‍ വെനിസ്വേല, ഇക്വഡോര്‍, ബൊളീവിയ, ഗയാന, സുരിനാം ഫ്രഞ്ച് അധീനതയിലുള്ള ഫ്രഞ്ച് ഗയാന എന്നിവയാണവ. ലോകത്ത് ...

Read More »

മഞ്ഞുകട്ടയ്ക്ക് തീ പിടിക്കുന്നു

clathrate

മീഥേയ്ന്‍ ക്ലാത്‌റേറ്റ് – ഭാവിയിലെ ഇന്ധന സ്രോതസ്സ് സാബു ജോസ് എന്താണ് നാളത്തെ ഇന്ധന സ്രോതസ്സുകള്‍? പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉപഭോഗം ദിനംപ്രതി വര്‍ധിക്കുകയും അതിനനുസരിച്ച് ഭൂഗര്‍ഭ ഫോസില്‍ ഇന്ധന നിക്ഷേപം കുറഞ്ഞുകൊണ്ടുമിരിക്കുമ്പോള്‍ ചോദ്യത്തിന്റെ പ്രസക്തി വര്‍ധിക്കുകയാണ്. മീഥേയ്ന്‍ ക്ലാത്‌റേറ്റ് [(CH4) 5.75 (H2O)] ഈ ചോദ്യത്തിനുള്ള ശക്തമായ മറുപടിയാണ്. പ്രകൃതിവാതക ഹൈഡ്രേറ്റുകള്‍, മീഥേയ്ന്‍ ഐസ്, തീമഞ്ഞ്, ഹൈഡ്രോ മീഥേയ്ന്‍, മീഥേയ്ന്‍ ഹൈഡ്രേറ്റ് എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന മീഥേയ്ന്‍ ക്ലാത്‌റേറ്റ് ഖരാവസ്ഥയിലുള്ള ജാലികാ സംയുക്തമാണ്. . ജല തന്മാത്രകള്‍ ചേര്‍ന്ന് രൂപപ്പെടുത്തുന്ന കെണിയില്‍ അകപ്പെട്ടു പോകുന്ന ...

Read More »

ഐഎസ്ആര്‍ഒയും നാസയും കൈകോര്‍ക്കുന്നു; പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ നിസാര്‍

nizar

സാബു ജോസ് ഐഎസ്ആര്‍ഒയും നാസയും കൈകോര്‍ക്കുന്നു. ഇരട്ട ഫ്രീക്വന്‍സ്വിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റ് വിക്ഷേപണത്തിനൊരുങ്ങുകയാണ് ഈ ബഹിരാകാശ ഏജന്‍സികള്‍. 2020 ല്‍ ഇന്ത്യന്‍ റോക്കറ്റില്‍ വിക്ഷേപിക്കുന്ന ഈ കൃത്രിമ ഉപഗ്രഹത്തിന് നല്‍കിയിരിക്കുന്ന പേര് നിസാര്‍ (Nasa-Isro Synthetic Aperture Radar – NISAR) എന്നാണ്. സുനാമികള്‍, അഗ്‌നിപര്‍വത സ്‌ഫോടനങ്ങള്‍, ഭൂകമ്പം, മഞ്ഞുരുക്കം, ആവാസ വ്യവസ്ഥകള്‍ക്കുണ്ടാകുന്ന നാശം എന്നിങ്ങനെ ഭൂമിയിലെ ഏറ്റവും സങ്കീര്‍ണമായ പ്രതിഭാസങ്ങളെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും അത്തരം പ്രതിഭാസങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതുവഴി മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്നതിന് സഹായിക്കുന്നതിനും നിസാറിന് ...

Read More »

നിങ്ങള്‍ക്ക് അറിയുമോ ഡെവണ്‍ ദ്വീപിന്റെ പ്രത്യേകത

devon-island-mars

വൈശാഖന്‍ ഉണ്ണിത്താന്‍ ഭൂമിയിലെ ജനവാസമില്ലാത്ത ഏറ്റവും വലിയ ദ്വീപാണ് ഡെവണ്‍ ദ്വീപ് . വലിപ്പത്തില്‍ ഇരുപത്തിയെഴാമത്തെ സ്ഥാനമാണ് ഇതിനുള്ളത് . ആര്‍ട്ടിക് വൃത്തത്തില്‍ കാനഡയ്ക്കും ഗ്രീന്‍ലാന്‍ഡിനും ഇടയിലാണ് ഇതിന്റെ സ്ഥാനം . രോമാവൃതമായ ശരീരത്തോട് കൂടിയ മസ്‌കോക്‌സ് ആണ് ഇവിടെയുള്ള പ്രധാന സസ്തനി . പക്ഷെ ഇതൊന്നുമല്ല ഈ ദ്വീപിന്റെ പ്രത്യേകത . ദ്വീപിനു നടുവിലുള്ള ഒരു വന്‍ഗര്‍ത്തമാണ് ഡെവോണ്‍ ദ്വീപിനെ ഭൂമിയിലെ മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യസ്തനാക്കുന്നത് . Haughton impact crater എന്നറിയപ്പെടുന്ന ഈ വന്‍ കുഴിക്ക് 23 കി.മി വ്യാസമുണ്ട് ...

Read More »

വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ എണ്ണം വര്‍ധിക്കുന്നു

bird

വെബ് ഡെസ്‌ക് മരങ്ങള്‍ വെട്ടി മുറിക്കുമ്പോള്‍ നാം തകര്‍ക്കുന്നത് മറ്റു ജീവികളുടെ ആവാസ വ്യവസ്ഥയാണ്. ഇത്തരത്തില്‍ ആവാസ വ്യവ്‌സഥയിലുണ്ടായ മാറ്റത്തിലൂടെ പല പക്ഷികള്‍ക്കും വംശ നാശം സംഭവിച്ചുവെന്നു വേണം പറയാന്‍. ഇത് ശരിവെക്കുന്നതാണ് പുതിയ ഗവേഷണ ഫലങ്ങള്‍.രാജ്യാന്തര പ്രകൃതി സംരക്ഷണ യൂനിയന്റെ കണക്കുകള്‍ തെറ്റാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഇവര്‍ ചുവന്ന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിലധികം പക്ഷികള്‍ ഇന്ന് ഭൂമിയില്‍ വംശനാശ ഭീഷണി നേരിടുന്നുവെന്നാണ് കണക്കുകള്‍. വികസന മേഖലകളില്‍ 200 ലധികം പക്ഷികള്‍ വംശനാശ ഭീഷണിയിലാണ്. duke യൂനിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് കൂടുതല്‍ പക്ഷികള്‍ ...

Read More »