Features

കാഴ്ച്ചയില്‍ സുന്ദരി; തൊട്ടാല്‍ കൊല്ലും

dart-frog

വെബ് ഡെസ്‌ക് അഴകിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണിവര്‍. നോക്കുന്നവര്‍ കണ്ടു നിന്നുപോകും. നില നിറത്തിലും ചുവപ്പ്, മഞ്ഞ എന്നീ നിറത്തിലും കാണുന്ന ഒരിനം തവളകള്‍ കാഴ്ച്ചയില്‍ സുന്ദരികളാണെങ്കിലും തൊട്ടുപോയാല്‍ അവിടെ തീരും നമ്മുടെ ആയുസ്. അത്രയ്ക്കും വിഷമാണിവയ്ക്ക്. പറഞ്ഞുവരുന്നത് ഡാര്‍ട്ട് ഫ്രോഗ് എന്ന ഒരിനം തവളകളെക്കുറിച്ചാണ്. പ്രധാനമായും ഇവ തേക്കേ അമേരിക്കയിലെയും മധ്യ അമേരിക്കയിലെയും മഴക്കാടുകളിലാണ് വസിക്കുന്നത്.ഇവയ്ക്ക് ആരോ പോയിസണ്‍ ഫ്രോഗ്് എന്നും വിളിപ്പേരുണ്ട്. നിറത്തിന്റെ ഭംഗികണ്ട് അടുത്ത് ചെന്നാല്‍ ദേ തീരും നമ്മള്‍ അല്ലെങ്കില്‍ അവയുടെ ശത്രുക്കള്‍. എന്നാല്‍ ഇന്ന് വനനശീകരണം മൂലം ഇവയും ...

Read More »

ഇറിഡിയം ഫ്ളയറുകള്‍ എന്നാല്‍ എന്ത്‌ ?

iridium_satellite

ബൈജു രാജു baijuraj@hotmail.com നിങ്ങള്‍ വൈകുന്നേരങ്ങളില്‍ ആകാശത്തില്‍ പൊടുന്നനെ ഒരു കൊള്ളിയാന്‍ പോലെ തിളക്കം കൂടി, കത്തി, മങ്ങിപ്പോകുന്ന കാഴ്ച കണ്ടീട്ടുണ്ടോ ? ഉണ്ടെങ്കില്‍ അത് ഉല്‍ക്കയോ അല്ലെങ്കില്‍ ഇറിഡിയം സാറ്റലെറ്റ് ഫ്‌ളെയറോ ആയിരിക്കും. സാറ്റലെറ്റ് ഫോണുകള്‍ക്കും, പേജറിനും, പിന്നെ ചില വാര്‍ത്താവിനിമയ കാര്യങ്ങള്‍ക്കുമായി മോട്ടോറോള കമ്പനി ഉണ്ടാക്കിയ സാറ്റലെറ്റുകള്‍ ആണ് ഇറിഡിയം സാറ്റലെറ്റുകള്‍. 72 എണ്ണം ഇപ്പോള്‍ ഭൂമിക്കു മുകളില്‍ വലം വെക്കുന്നുണ്ട് . ഉപഗ്രഹങ്ങള്‍ ( സാറ്റലറ്റുകള്‍ ) ധാരാളം നമ്മുടെ ഭൂമിക്കു മുകളില്‍ ഉണ്ടെങ്കിലും പ്രാധാനമായും അന്താരാഷ്ട്ര ബഹിരാകാശ നിലയവും ...

Read More »

എസ്-ടി കാലാവസ്ഥ റഡാര്‍ ‘കുസാറ്റിന് ‘ കൈമാറി

st-radar

സ്ട്രാറ്റോസ്പിയര്‍ ട്രോപ്പോസ്പിയര്‍ വിന്‍ഡ് പ്രൊഫൈലിങ് കാലാവസ്ഥ റഡാര്‍ കേന്ദ്രം കൊച്ചി ശാസ്ത്രസാങ്കേതീക സര്‍വ്വകലാശാലയ്ക്ക് ( കുസാറ്റ് ) കൈമാറി. ഭൗമാന്തരീക്ഷത്തെക്കുറിച്ചുള്ള പഠനത്തിനും, ഗവേഷണത്തിനും പൂര്‍ണമായി സ്വദേശി നിര്‍മിതമായ റഡാര്‍കേന്ദ്രത്തിനു ഈയിടെ ടെക്ക്‌നിക്കല്‍ റിവ്യൂ കമ്മറ്റിയുടെ അംഗീകാരം ലഭിച്ചിരുന്നു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 20 കോടി രൂപയുടെ ധനസഹായത്തോടെ കുസാറ്റില്‍ ആരംഭിച്ച റഡാര്‍ കേന്ദ്രത്തില്‍ സ്ട്രാറ്റോസ്‌ഫെറിക്‌ട്രോപ്പോസ്‌ഫെറിക് റഡാര്‍, കാലാവസ്ഥാ നിരീക്ഷണ ഗോപുരം, ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷന്‍, വിദൂര സംവേദന ജിപിഎസ് സോണ്‍ഡേ എന്നിവ സ്ഥാപിച്ചു കഴിഞ്ഞു. 32 മീറ്ററോളം ഉയരമുള്ള കാലാവസ്ഥാ നിരീക്ഷണ ഗോപുരവും ...

Read More »

ശീതള പാനിയങ്ങള്‍ ഹൃദയപേശികളെ നശിപ്പിക്കും

soft_drink_can_cool_wallpap

ബൈജു രാജു നാം കുടിക്കുന്ന പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് നാം അറിയുന്നില്ല. ഒരുപക്ഷെ അറിയുമായിരുന്നെങ്കില്‍ അത് കുടിക്കുന്നത് നാം കുറയ്ക്കുമായിരുന്നു. പഞ്ചസാര ഒരു പരിധിയില്‍ കൂടുതലായാല്‍ ആരോഗ്യത്തിനു ഹാനികരമാണെന്ന് എല്ലാവര്‍ക്കുമറിയാം.അതിനാല്‍ തന്നെ ശീതള പാനിയങ്ങള്‍ ദാഹം മാറ്റുമെങ്കിലും അവ നിങ്ങളെ രോഗിയാക്കുമെന്നതില്‍ സംശയമില്ല. ഇതിലുള്ള പഞ്ചസാര  ഏതൊക്കെ രീതിയിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നതെന്നുള്ളതില്‍ പലര്‍ക്കും അജ്ഞതയുണ്ട്. അമിത വണ്ണം മാത്രമല്ല, പഞ്ചസാരയുടെ ഉപയോഗം മൂലം ഉണ്ടാവുന്നത്. മറ്റു ആരോഗ്യ പ്രശ്‌നങ്ങളും നിരവധിയാണ്. അവയേതെന്ന് നോക്കാം. 1, ഹൃദയപേശികളെ നശിപ്പിക്കുന്നു: പഞ്ചസാരയില്‍ അടങ്ങിയിട്ടുള്ള ഗ്ലൂക്കോസ് മെറ്റബോളൈറ്റ് ...

Read More »

ഇന്ന് പര്‍വത ദിനം; അറിയാം ആല്‍പ്‌സിന്റെ വിശേഷങ്ങള്‍

alps

യൂറോപ്പിലെഏറ്റവും വലിയ പര്‍വതനിരയാണ് ആല്‍പ്‌സ്. 1200 കിലോമീറ്റര്‍ നീളത്തില്‍ ഓസ്ട്രിയ, സ്ലൊവേന്യ, ഇറ്റലി, സ്വിറ്റ്‌സര്‍ലന്റ്, ലിച്ചെന്‍സ്‌റ്റെയ്ന്‍, ജര്‍മനി, ഫ്രാന്‍സ്, മൊണാക്കോ എന്നീ എട്ടു രാജ്യങ്ങളിലായി ഇത് വ്യാപിച്ചു കിടക്കുന്നു. പ്രധാനമായും കിഴക്കന്‍ ആല്‍പ്‌സ്, പടിഞ്ഞാറന്‍ ആല്‍പ്‌സ് എന്നിങ്ങനെ ഇതിനെ വിഭാഗീകരിച്ചിരിക്കുന്നു. മോണ്ട് ബ്ലാങ്ക് ആണ് ആല്‍പ്‌സിലെ ഏറ്റവും ഉയരമേറിയ കൊടുമുടി. 4,808 മീറ്റര്‍ (15,774 അടി) ആണ് അതിന്റെ ഉയരം. ഇറ്റലി-ഫ്രാന്‍സ് അതിര്‍ത്തിയിലാണ് അത് സ്ഥിതി ചെയ്യുന്നത്. പര്‍വതം എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് ഈ വാക്ക് രൂപപ്പെട്ടത്. ആഫ്രിക്കന്‍ ടെക്‌റ്റോണിക് പ്ലേറ്റ് യൂറേഷ്യന്‍ ...

Read More »

പ്രായം മൂന്നു കോടി, കാണാനോ സുന്ദരി…പക്ഷേ….

strychnos-flowers-known-spe

വെബ് ഡെസ്‌ക് കാണാന്‍ സുന്ദരി ,പ്രായമോ ഒന്നും രണ്ടുമല്ല 3 കോടി, ചുരുക്കി പറഞ്ഞാല്‍ ഒരു മുതുമുത്തശ്ശി . കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമല്ലേ? എങ്കില്‍ സംഗതി സത്യമാണ്. ഈ പറഞ്ഞു വരുന്നത് ജീവികളുടെ ഫോസിലിനെക്കുറിച്ചല്ല; ഒരു പൂവിനെക്കുറിച്ചാണ്. ഒരു കുഞ്ഞു പൂവിന്റെ കാര്യമാണ് ഈ പറയുന്നത്. ചിലപ്പോള്‍ പലരും വിശ്വസിച്ചില്ലെന്ന് വരാം. പക്ഷേ, കാര്യമില്ല ഇത് സ്ത്യമാണ്. ലോകം അംഗീകരിച്ച സത്യം.സ്ട്രിക്ക്‌നോസ് ഇലക്ട്രി എന്ന പൂവാണ് ഇത്തരത്തില്‍ കോടിക്കണക്കിന് വര്‍ഷം പഴക്കം ചെന്നകഥയുമായി ശാസ്ത്രലോകത്ത്  തിളങ്ങി നില്‍ക്കുന്നത്. . പ്രകൃതിയുടെ കരുതിവയ്പ്പുകാരനായ ആംബെര്‍ എന്ന ...

Read More »

മലിനീകരണത്തിനു മുന്‍പിലും മുട്ടുമടക്കാതെ കില്ലിഫിഷ്

killifish

വെബ് ഡെസ്‌ക് മലിനീകരണം ഇന്ന് ജീവജാലങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചിരിക്കുകയാണ്. അന്തരീക്ഷ മലിനീകരണവും ജലമലിനീകരണവും മൂലം പല ജീവജാലങ്ങളും വംശനാശത്തിന്റെ വക്കിലാണെന്ന് പറയാം. എന്നാല്‍ ദൈനംദിനം മലിനീകരണം വര്‍ധിക്കുമ്പോള്‍ ഇവയെ നേരിടാന്‍ കഴിവുള്ള ജീവജാലങ്ങളും നമ്മുടെ ലോകത്തുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. അത് മറ്റാരുമല്ല മത്സ്യ വര്‍ഗത്തില്‍പ്പെട്ട കില്ലിഫിഷ് തന്നെയാണ്. മലിനീകരണം അവയുടെ ആവാസവ്യവസ്ഥയെ ബാധിച്ചാലും അത്തരം സാഹചര്യവുമായി പൊരുതപ്പെട്ടു പോകുവാന്‍ കില്ലി ഫിഷിനു കഴിയുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. പ്രകൃതിയുടെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ജീവി വര്‍ഗവും പരിണമിക്കുമെന്നതിന്റെ ...

Read More »

ഭൂമിയെ ചുറ്റിയ ആദ്യ അമേരിക്കന്‍ ബഹിരാകാശ യാത്രികന്‍ അന്തരിച്ചു

john-glen

ആദ്യ ബഹിരാകാശ സഞ്ചാരിയും ഭൂമി ചുറ്റിയ ആദ്യ അമേരിക്കക്കാരനുമായ ജോണ്‍ ഗ്ലെന്‍ അന്തരിച്ചു. 95 വയസ്സിലാണ് ഈ അമേരിക്കന്‍ ഹീറോ അന്തരിച്ചത്. 1962 ലാണ് ജോണ്‍ ഗ്ലെന്‍ തന്റെ ചരിത്ര ഭൂമി സഞ്ചാരം നടത്തിയത്. ഫ്രണ്ട്ഷിപ്പ് എന്ന പേടകത്തിലായിരുന്നു അഞ്ചേകാല്‍ മണിക്കൂര്‍ കൊണ്ട് ഭൂമിയെ വലംവച്ചത്. 1998 ഒക്ടോബര്‍ 29ന് ജോണ്‍ ഗ്ലെന്‍ ബഹിരാകാശത്തേക്ക് പറന്നപ്പോള്‍ മറ്റൊരു റിക്കാര്‍ഡ് കൂടി പിറന്നു. ബഹിരാകാശത്ത് പോകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗ്ലെന്‍. അന്ന് 77 വയസായിരുന്നു ഗ്ലെന്നിന്റെ പ്രായം. 1921ല്‍ ഒഹിയോയിലെ കേംബ്രിഡ്ജിലായിരുന്നു ഗ്ലെന്നിന്റെ ...

Read More »

നാണംകുണുങ്ങി കുരങ്ങ് ഇനിയെത്ര നാള്‍?

tarsier

വെബ് ഡെസ്‌ക് കടുത്ത വംശനാശ ഭീഷണിയില്‍ വാനരവംശത്തിലെ നാണം കുണുങ്ങിയെന്ന് അറിയപ്പെടുന്ന ടാര്‍സിയെറും . തെക്കുകിഴക്കനേഷ്യയിലെ ദ്വീപുകളില്‍ മാത്രം കണ്ടുവരുന്ന അത്യപൂര്‍വജീവിയായ ടാര്‍സിയെറിന്റെ നിലനില്‍പ്പിന് ഭീഷണിയായിരിക്കുന്നത് വന നശീകരണം തന്നെ. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്തിലിന്ന് മൂന്നുതരം ടാര്‍സിയെറുകളാണുള്ളത്. വെസ്റ്റേണ്‍, ഈസ്റ്റേണ്‍, ഫിലിപ്പിയന്‍ എന്നിവയാണവ. ഇവയില്‍ത്തന്നെ പതിനെട്ടോളം വിഭാഗങ്ങളും ഉപവിഭാഗങ്ങളുമുണ്ട്. എന്നാല്‍ ഇവയില്‍ ഏതാണ്ട് ഭൂരിഭാഗവും അന്യം നിന്നുപോകുന്ന സ്ഥിതിയാണ് നിലവില്‍. ചെറിയ ശരീരത്തിനും മുഖത്തിനും ചേരാത്തവിധം വലിപ്പമുള്ള ഉണ്ടക്കണ്ണുകള്‍, താരതമ്യേന വലിയ പാദങ്ങളോടുകൂടിയ നീണ്ട പിന്‍കാലുകള്‍, മെലിഞ്ഞു നീണ്ട വാല്‍, നീണ്ട വിരലുകള്‍, ...

Read More »

ദിവസവും നിലക്കടല കഴിച്ചാല്‍ ഹൃദ്രോഗ സാധ്യത കുറയുമെന്ന് പഠനം

nut

വെബ് ഡെസ്‌ക് ദിവസവും ഒരു പിടി നിലക്കടല കഴിച്ചാല്‍ ആരോഗ്യത്തിന് നല്ലതാണെന്ന് പഠനം. നിങ്ങളിലെ വിവിധ രോഗസാധ്യത കുറയ്ക്കാന്‍ അത് ഉപകരിക്കുമെന്ന്് ഗവേഷകര്‍ പറയുന്നു. ഹൃദ്രോഗം, അര്‍ബുദം,ശ്വാസകോശരോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് നല്ലതാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.ഇത്തരം രോഗസാധ്യത കുറയ്ക്കാന്‍ നിലക്കടലയ്ക്ക് കഴിയുമെന്ന് ഇവര്‍ പറയുമ്പോള്‍ അതിന്റെ കാരണം വ്യക്തമാക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ബി.എം.സി മെഡിസിന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് കടലയുടെ പ്രത്യേകതകള്‍ സൂചിപ്പിക്കുന്നത്. ഇംപീരിയര്‍ കോളജ്, ലണ്ടന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് സ്റ്റഡീസിലെ ഗവേഷകരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. ഏകദേശം 20 ഗ്രാം ...

Read More »