Features

ആരാണ് എച്ച്1എന്‍1 ഭീകരന്‍?

hini

ഡോ.ജിതിന്‍ റ്റി ജോസഫ് കേരളത്തിലും മറ്റു സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും H1N1 പനിക്കാരുടെ എണ്ണം കൂടുന്നു എന്ന വാര്‍ത്ത ശ്രദ്ധിച്ചിരിക്കുമല്ലോ? കേരളത്തില്‍ ഈ വര്‍ഷം ഇതുവരെ 260 ആളുകളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതില്‍ 19ആളുകള്‍ക്ക് മരണം സംഭവിച്ചു എന്നും കണക്കുകള്‍ പറയുന്നു. മരിച്ചവരില്‍ മിക്കവരും തന്നെ പ്രായം കൂടിയവരും മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരുമാണ്. 200910 വര്‍ഷത്തില്‍ ലോകത്താകമാനം ഈ പനി പടര്‍ന്നുപിടിച്ചിരുന്നു. ലോകാരോഗ്യസംഘടന അന്ന് H1N1നെ ഒരു മഹാമാരിയയി(global pandemic) പ്രഖ്യാപിച്ചിരുന്നു. അന്ന് ഇന്ത്യയില്‍ ആദ്യമായി അസുഖം കണ്ടെത്തുന്നതിനും ചികിത്സ ...

Read More »

വരാനിരിക്കുന്നത് സൂപ്പര്‍ കണ്ടക്ടറുകളുടെ നാളുകള്‍

super conductivity

സാബു ജോസ് ഇന്ന് ലോകത്ത് ഉല്‍പാദിപ്പിക്കപ്പെടുന്ന ഊര്‍ജത്തിന്റെ നഷ്ടത്തില്‍ പകുതിയും സംഭവിക്കുന്നത് പ്രസരണത്തിലാണ്. അതിചാലകത ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ പ്രസരണനഷ്ടം ഒഴിവാക്കാന്‍ കഴിയുമെന്നാണ് ആധുനിക ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. കാന്തിക പ്ലവന തത്വമനുസരിച്ച് അവിശ്വസനീയമായ വേഗതയില്‍ ഭൂമിയുടെ കാന്തിക ക്ഷേത്രം ഉപയോഗിച്ച് സഞ്ചരിക്കുന്ന വാഹനങ്ങള്‍, ഇന്നുള്ളതിന്റെ ആയിരക്കണക്കിന് ഇരട്ടി ശക്തിയും ബുദ്ധി കൂര്‍മതയുമുള്ള സൂപ്പര്‍ കംപ്യൂട്ടറുകള്‍, അസാധാരണ കഴിവുകളുള്ള വൈദ്യുത ഉപകരണങ്ങള്‍, അണുസംയോജനം വഴി ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന അപകട രഹിതമായ ആണവറിയാക്ടറുകള്‍ തുടങ്ങി ലോകത്തിന്റെ മുഖഛായ തന്നെ മാറ്റാന്‍ കഴിയുന്ന കണ്ടുപിടിത്തങ്ങളാണ് അതിചാലകതയെ അടിസ്ഥാനമാക്കി സങ്കല്‍പിക്കപ്പെട്ടിട്ടുള്ളത്. ചാലകങ്ങളിലൂണ്ടാകുന്ന ...

Read More »

സമയപരലുകളും ദ്രവ്യാവസ്ഥകളും

bose-einstein condensate

സാബു ജോസ് പുതിയൊരു ദ്രവ്യാവസ്ഥകൂടി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ടൈം ക്രിസ്റ്റല്‍ അഥവാ സ്‌പേസ് – ടൈം ക്രിസ്റ്റല്‍ (സ്ഥല-കാല പരലുകള്‍) എന്നാണ് പുതിയ ദ്രവ്യാവസ്ഥയുടെ പേര്. ടൈം ട്രാന്‍സ്‌ലേഷന്‍ സിമട്രി ബ്രേക്കിംഗ് എന്ന പ്രതിഭാസം പ്രദര്‍ശിപ്പിക്കുന്ന ഈ ദ്രവ്യരൂപത്തിന്റെ സൈദ്ധാന്തിക ഭാഷ നേരത്തെ തന്നെ അവതരിപ്പിക്കപ്പെട്ടിരുന്നു. 2017 മാര്‍ച്ചിലാണ് ഈ ദ്രവ്യരൂപം പരീക്ഷണശാലയില്‍ നിര്‍മിക്കപ്പെട്ടത്. ആറ്റങ്ങളോ, അയോണുകളോ, തന്മാത്രകളോ സവിശേഷമായ രീതിയില്‍ വിന്യസിക്കപ്പെട്ടിട്ടുള്ള ഖര വസ്തുക്കളാണ് ക്രിസ്റ്റലുകള്‍. ഇവയിലെ ആറ്റങ്ങള്‍ ക്രമരൂപത്തില്‍ ആവര്‍ത്തിച്ചു കാണപ്പെടുന്നു. എന്നാല്‍ ടൈം ക്രിസ്റ്റലുകളില്‍ ആറ്റങ്ങള്‍ ക്രമമായി അല്ല കാണപ്പെടുന്നത്. സമയത്തിനനുസരിച്ച് ...

Read More »

സ്‌കര്‍വിയും നേവിയും പിന്നെ ‘വിറ്റാമിന്‍ സി’യും

scurvy

ഡോ. ആനന്ദ് എസ് മഞ്ചേരി 1497ല്‍ യൂറോപ്പില്‍ നിന്ന് ഇന്ത്യയിലേക്ക് 160 നാവികരുമായി കപ്പല്‍ കയറിയ വാസ്‌കോ ഡാ ഗാമ ഇന്ത്യയില്‍ എത്തുമ്പോള്‍ അമ്പതോളം നാവികര്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. ശരീരം മുഴുവന്‍ നീരുവെച്, മോണകള്‍ വീര്‍ത്തു പൊട്ടി, രക്തസ്രാവം വന്നു മരിക്കുന്ന ഒരു രോഗം ആയിരുന്നു ഗാമയുടെ നാവികരെ കീഴടക്കിയത്. ഗാമയുടെ മാത്രമല്ല, നാവികചരിത്രത്തിന്റെ ആദ്യകാലത്തെ ഏറ്റവും വലിയ വില്ലന്‍ ആയിരുന്നു മേല്‍പ്പറഞ്ഞ രോഗം. രോഗകാരണമോ, രോഗചികിത്സയോ, പ്രതിവിധിയോ ഒന്നും ആര്‍ക്കും വ്യക്തമായിരുന്നില്ല. സ്‌കര്‍വി (scurvy) എന്നാണ് ഈ രോഗത്തെ നാവികര്‍ വിളിച്ചിരുന്നത്. കടലില്‍ ...

Read More »

ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ വൈദ്യുതി നിലയം ഇന്ത്യയില്‍

solar-panel

സാബു ജോസ് ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ വൈദ്യുതോല്‍പാദന നിലയം ഇന്ത്യയിലാണ്. 2016 സെപ്തംബര്‍ 21 ന് നിര്‍മാണം പുര്‍ത്തിയായ ഈ പവര്‍‌സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതോല്‍പാദനം ആരംഭിച്ചു. തമിഴ്‌നാട്ടില്‍ മധുരയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള രാമനാഥപുരം ജില്ലയിലെ കമുതി ഗ്രാമത്തിലാണ് ഈ പവര്‍പ്ലാന്റ് സ്ഥിതിചെയ്യുന്നത്. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ നിലയം. 648 മെഗാവാട്ടാണ് ഈ നിലയത്തിന്റെ പ്രതിദിന വൈദ്യുതോല്‍പാദന ശേഷി. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജനിലയമായിരുന്ന കാലിഫോര്‍ണിയയിലെ ടോപാസ് സോളാര്‍ ഫാമിന്റെ വൈദ്യുതോല്‍പാദന ശേഷി പ്രതിദിനം 550 മെഗാവാട്ട് മാത്രമാണ്. ...

Read More »

ഗൂഗിള്‍ കൃത്യമായ ഉത്തരം നല്‍കുന്നില്ലെ? എങ്കില്‍ ഇത് പരീക്ഷിച്ചുനോക്കൂ

google

ബൈജു രാജു നമ്മള്‍ എല്ലാവരും നിത്യവും കംപ്യൂട്ടര്‍,അല്ലെങ്കില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരാണ്. അതിനാല്‍ തന്നെ ഇക്കാലത്ത് എന്ത് സംശയം വന്നാലും നാം ആദ്യം ആശ്രയിക്കുക ഗൂഗിളിനെ തന്നെയാണ്. അതിന് കാരണവുമുണ്ട്. എന്തിനുമുള്ള ഉത്തരം അവിടെ നിന്ന് ലഭിക്കുമെന്നതാണ്. പക്ഷെ, ചിലപ്പോള്‍ നാം തിരയുന്നതാകില്ല ഗൂഗിളില്‍ നമുക്ക് നല്‍കുന്നത്. ഇത്തരം സാഹചര്യത്തില്‍ കൃത്യമായ ഫലം ലഭിക്കാന്‍ ഉപയോഗിക്കാവുന്ന ചില സൂത്രവിദ്യകളുണ്ട്. അവയെ നമുക്ക് പരിചയപ്പെടാം. 1. കൃത്യമായ ഫ്രെയ്‌സുകള്‍ കണ്ടെത്താന്‍ ക്വട്ടേഷന്‍ മാര്‍ക്ക്: ക്വട്ടേഷന്‍ മാര്‍ക്ക് (‘….’) ഉപയോഗിച്ച് തെരയുന്നതിലൂടെ ഫ്രെയ്‌സുകള്‍ അനായാസം കണ്ടെത്താനാകും. ക്വട്ടേഷന്‍ ...

Read More »

ക്വാണ്ടംമെക്കാനിക്‌സിന് നിത്യജീവിതത്തില്‍ പ്രാധാന്യമില്ലെന്ന വാദം ശരിയോ?

quantum

സാബു ജോസ് സൂക്ഷ്മ പ്രപഞ്ചത്തിന്റെ പ്രകൃതത്തെ കുറിച്ച്പഠിക്കുന്ന ശാസ്ത്രശാഖയാണ് ക്വാണ്ടം മെക്കാനിക്‌സ്. അതിബുദ്ധിമാന്‍മാരായ ഭൗതികശാസ്ത്രജ്ഞരാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ വെറും അക്കാദമിക താല്‍പ്പര്യത്തിനപ്പുറം ക്വാണ്ടം ഭൗതികത്തിന് നിത്യജീവതത്തില്‍ പ്രധാന്യമില്ലെന്ന് വാദിക്കുന്നവരുമുണ്ട്. പക്ഷെ ഈ വാദം ശരിയല്ല. ക്വാണ്ടം ഭൗതികം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ക്വാണ്ടംമെക്കാനിക്‌സ് നിത്യജീവതത്തില്‍ ഇടപെടുന്ന ചില മേഖലകള്‍ പരിശോധിക്കാം. 1) ക്വാണ്ടം ക്ലോക്കുകള്‍:- നിങ്ങളുടെ കൈയ്യില്‍ കെട്ടിയിരിക്കുന്ന വാച്ചില്‍ ഏതാനും സെക്കന്റുകളുടെ വ്യത്യാസമുണ്ടെങ്കില്‍, ചിലപ്പോള്‍ മിനിട്ടുകളുടെ വ്യത്യാസമുണ്ടെങ്കില്‍ തന്നെ ആരും കാര്യമാക്കാറില്ല. സെക്കന്റുകളുടെ കൃത്യതയില്‍ ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ ദൈനംദിന ജീവിതത്തില്‍ഇല്ലാത്തതുതന്നെ കാര്യം. എന്നാല്‍ ...

Read More »

ത്രീ ഡി,ഫോര്‍ ഡി,ഫൈവ് ഡി; അറിയാം കൂടുതല്‍ വിവരങ്ങള്‍

dimention

സാബു ജോസ് റ്റൂ ഡി, ത്രീ ഡി, ഫോര്‍ ഡി എന്നൊക്കെ കേള്‍ക്കാത്തവരുണ്ടാകില്ല. സിനിമകളിലും അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലുമെല്ലാം ഇത്തരം പ്രയോഗങ്ങള്‍ ധാരാളമായുണ്ടാകും. നാം ജീവിക്കുന്നത് നാലുമാനങ്ങളിലുള്ള ഒരു ലോകത്താണെന്നും കേട്ടിരിക്കും. എന്നാല്‍ എന്താണീ ഡയമെന്‍ഷനുകള്‍ എന്നു ചിന്തിച്ചിട്ടുണ്ടോ? ചില സയന്‍സ് ഫിക്ഷന്‍ സിനിമകളിലും, ശാസ്ത്രലേഖനങ്ങളിലും പത്തും ഇരുപതും ഡയമെന്‍ഷനുകളെപ്പറ്റി പ്രതിപാദിച്ചിട്ടുള്ളതും കണ്ടിരിക്കും. ഇതൊന്നും നമുക്ക് കാണാന്‍ കഴിയാത്തതെന്താണെന്നും, നീളവും വീതിയും ആഴവും പോലെ സമയത്തെ പിന്നിലേക്ക് നിരീക്ഷിക്കാന്‍ കഴിയാത്തത് എന്താണെന്നും ചിന്തിച്ചിരിക്കും. അതിന് ആത്മീയതയുടെ ഉന്നതതലം വേണമെന്ന് ചിലര്‍ വ്യാഖ്യാനിക്കും. എന്നാല്‍ എന്താണ് ഡയമെന്‍ഷനുകളെന്നും ...

Read More »

ശാസ്ത്രലോകത്തിന് പ്രകൃതി നല്‍കിയ സമ്മാനം

c_elegans

ഡോ. ആനന്ദ് എസ് മഞ്ചേരി ശാസ്ത്രത്തിലെ മൂന്ന് നോബല്‍ സമ്മാനങ്ങള്‍ക്ക് കാരണമായിട്ടുള്ള ജീവിയേതെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളു.മൂന്ന് ദിവസം കൊണ്ട് പൂര്‍ണവളര്‍ച്ച എത്തുന്ന, വെറും ഒരു മില്ലിമീറ്റര്‍ മാത്രം നീളമുള്ള ഒരു കൊച്ചു മൈക്രോസ്‌കോപിക് ജീവിയായ Caenorhabditis Elegansയാണത്. കണ്ടാല്‍ ലുക്ക് ഒന്നും ഇല്ലെങ്കിലും  ജൈവശാസ്ത്രലോകത്തെ ഒരു സെലെബ്രിറ്റി യാണ്  കക്ഷി.  ജൈവശാസ്ത്രം ഏറ്റവും ആഴത്തില്‍ പഠിച്ചിട്ടുള്ള ജീവിയും, ജൈവശാസ്ത്രത്തെ ഏറ്റവും കൂടുതല്‍ പുതിയ പാഠങ്ങള്‍ പഠിപ്പിച്ചിട്ടുള്ള ജീവിയും ഒരുപക്ഷെ ഈ കുഞ്ഞന്‍ ആയിരിക്കും. ശരീരകോശങ്ങള്‍ സുതാര്യമാണ് എന്നതാണ് ഈ ജീവിയുടെ പ്രധാനപ്രത്യേകതകളില്‍ ഒന്ന്. ...

Read More »

കാഴ്ച്ചയില്‍ സുന്ദരി; തൊട്ടാല്‍ കൊല്ലും

dart-frog

വെബ് ഡെസ്‌ക് അഴകിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണിവര്‍. നോക്കുന്നവര്‍ കണ്ടു നിന്നുപോകും. നില നിറത്തിലും ചുവപ്പ്, മഞ്ഞ എന്നീ നിറത്തിലും കാണുന്ന ഒരിനം തവളകള്‍ കാഴ്ച്ചയില്‍ സുന്ദരികളാണെങ്കിലും തൊട്ടുപോയാല്‍ അവിടെ തീരും നമ്മുടെ ആയുസ്. അത്രയ്ക്കും വിഷമാണിവയ്ക്ക്. പറഞ്ഞുവരുന്നത് ഡാര്‍ട്ട് ഫ്രോഗ് എന്ന ഒരിനം തവളകളെക്കുറിച്ചാണ്. പ്രധാനമായും ഇവ തേക്കേ അമേരിക്കയിലെയും മധ്യ അമേരിക്കയിലെയും മഴക്കാടുകളിലാണ് വസിക്കുന്നത്.ഇവയ്ക്ക് ആരോ പോയിസണ്‍ ഫ്രോഗ്് എന്നും വിളിപ്പേരുണ്ട്. നിറത്തിന്റെ ഭംഗികണ്ട് അടുത്ത് ചെന്നാല്‍ ദേ തീരും നമ്മള്‍ അല്ലെങ്കില്‍ അവയുടെ ശത്രുക്കള്‍. എന്നാല്‍ ഇന്ന് വനനശീകരണം മൂലം ഇവയും ...

Read More »