Gallery

നാളെ ചിലപ്പോള്‍ ഇവയെ കണ്ടില്ലെന്ന് വരും; കാരണക്കാര്‍ നമ്മള്‍ തന്നെ

fsh

ഒരുകാലത്ത് സമുദ്രത്തില്‍ കണ്ടിരുന്ന വമ്പന്‍ജീവികള്‍ വംശനാശത്തിന്റെ വക്കിലാണെന്ന് പുതിയ പഠനം. മനുഷ്യന്റെ അനധികൃത ഇടപെടലാണ് ഇത്തരത്തില്‍ സമുദ്രത്തില്‍ കാര്യമായ മാറ്റം സൃഷ്ടിക്കുന്നതെന്നും പഠനത്തിന് നേതൃത്വം നല്‍കിയവര്‍ വ്യക്തമാക്കി.ചെറുജീവികള്‍ക്ക് കാര്യമായ ഭീഷണിയുണ്ടാകുന്നില്ലെന്നും പഠനം സൂചിപ്പിക്കുന്നു. സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ജോന്‍ പയ്‌ന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് അഭൂതപാര്‍വ്വമായ ഈ വ്യത്യാസം കണ്ടെത്തിയത്.ജേര്‍ണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ കണക്കുകള്‍ പ്രകാരം ഇതാദ്യമായാണ് ഇത്തരത്തിലൊരു മാറ്റം സമുദ്രത്തിലുണ്ടാകുന്നത്. മനുഷ്യ വേട്ടയ്ക്ക് ചെറുജീവികളേക്കാള്‍ ഏറെ വലിയ ജീവികള്‍ ഇരയാകുന്നതാണ് വംശനാശഭീഷണിക്ക് പ്രധാന ...

Read More »

ലോകത്തെ ഏറ്റവും പഴക്കമുള്ള ചൂണ്ടമുള്ള് കണ്ടെത്തി

14359023_853383611463136_3519556536206801512_n

ചൂണ്ട ഉപയോഗിച്ചുള്ള മീന്‍പിടുത്തം മനുഷ്യന്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല.അതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വ്യക്തമായി പറഞ്ഞാല്‍ 23000 വര്‍ഷം പഴക്കം കാണും.ഇത് പറയാന്‍ പ്രത്യേക കാരണവുമുണ്ട്. കഴിഞ്ഞയിടയില്‍ ലോകത്തെ ഏറ്റവും പഴക്കമുള്ള ചൂണ്ട മുള്ള് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ജപ്പാനിലെ ഒക്കിനാവ ദ്വീപിലെ ഗുഹയില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. ഏകദേശം 23000 വര്‍ഷം പഴക്കമുണ്ടെന്ന് പുരാവസ്തു ഗവേഷകര്‍ വ്യക്തമാക്കുന്നു. ആദ്യകാലം മുതല്‍ തന്നെ ചൂണ്ടയുപയോഗിച്ചുള്ള മീന്‍ പിടുത്തത്തിന് മനുഷ്യന്‍ ആരംഭം കുറിച്ചിരുന്നുവെന്നതിന്റെ തെളിവാണ് ജപ്പാനിലില്‍ നിന്നും ലഭിച്ച ഈ ചൂണ്ടമുള്ള് .എന്നാല്‍ ഇത്തരം ടെക്‌നോളജി രൂപപ്പെട്ടത് ...

Read More »

നിങ്ങള്‍ ക്രോണ്‍സ് രോഗി(കുടലിനെ ബാധിക്കുന്ന രോഗം)യാണോ ? എങ്കില്‍ ടിന്‍ ഫുഡ് ഒഴിവാക്കുക

14359013_854551681346329_4432250782032793004_n

നിങ്ങള്‍ക്ക് ക്രോണ്‍സ് രോഗമുണ്ടോ ? എങ്കില്‍ കടകളില്‍ നിന്നും വാങ്ങുന്ന ടിന്‍ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നന്ന്. മറ്റൊന്നുമല്ല, ഈ രോഗം ഫംഗസുകളുടെ പ്രവര്‍ത്തനം മൂലവുമുണ്ടാകാമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ജനിതക , അന്തരീക്ഷ ഘടകകങ്ങളാണ് കുടല്‍വ്രണമാകുന്ന ക്രോണ്‍സ് രോഗത്തിന്റെ പ്രധാന കാരണക്കാര്‍ എന്ന നിഗമനത്തിലായിരുന്നു ആരോഗ്യ ശാസ്ത്രം. എന്നാല്‍ പുത്തന്‍ പഠനം ഫംഗസുകളുടെ ഇടപെടലും രോഗത്തിനു കാരണമാകുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. അതിനാല്‍ ഫംഗസുകള്‍ പ്രധാനമായും നമ്മളില്‍ പ്രവേശിക്കാന്‍ ഇടയാക്കുന്ന ടിന്‍ ഫുഡുകള്‍ ഒഴിവാക്കിയാല്‍ രോഗത്തില്‍ നിന്നും രക്ഷനേടാനാകും. ജനിതക ഘടകങ്ങള്‍ രോഗത്തിന് വഴിയൊരുക്കിയില്ലെങ്കിലും നിങ്ങള്‍ ...

Read More »

അവര്‍ ആകാംക്ഷയിലാണ്, കാരണം

14457372_855805164554314_5758917077667626240_n

അവര്‍ ആകാംക്ഷയിലാണ് കാരണം ഇതുവരെയുള്ള യാത്രയില്‍ നിന്ന് അല്‍പം വ്യത്യസ്തമായ യാത്രയ്‌ക്കൊരുങ്ങുകയാണ് എട്ടുപേര്‍. ഒര കുടുംബമുള്‍പ്പെടെയാണ് എട്ടുപേര്‍ വ്യത്യസ്തമായ ഒരു യാത്രയ്‌ക്കൊരുങ്ങുന്നത്. യാത്രെയെങ്ങോട്ടെന്നല്ലേ. സംശയിക്കണ്ട, സാക്ഷാല്‍ ചന്ദ്രനിലേക്ക് തന്നെ.150 മില്ല്യന്‍ ഡോളര്‍ തുക നല്‍കിയാണ് ഇക്കൂട്ടര്‍ ചന്ദ്രനിലേക്ക് പോകുന്നത്. ഇവരെയും വഹിച്ചുകൊണ്ട് ചന്ദ്രനിലേക്ക് പോകുന്നത് സോയൂസാണ്. സോവിയറ്റ് യൂനിയന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രാപദ്ധതിയാണ് സോയൂസ്.മനുഷ്യനെ ചന്ദ്രനില്‍ ഇറക്കുക എന്ന ലക്ഷ്യത്തോടെ സോവിയറ്റ് യൂനിയന്‍ 1960 കളില്‍ ആരംഭിച്ച പദ്ധതിയാണിത്്. ഇതില്‍ സോയൂസ് റോക്കറ്റും സോയൂസ് ബഹിരാകാശ പേടകവും ഉണ്ട്. യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്‌പേസ് ...

Read More »

ഫാസ്റ്റ് പ്രവര്‍ത്തനം തുടങ്ങി; പ്രതീക്ഷയോടെ ശാസ്ത്രലോകം

fast_radio_telescope_1777x1333

പുതിയ ഗ്രഹം, അന്യഗ്രഹജീവികള്‍ തുടങ്ങി ഇനിയുള്ള നാളുകളില്‍ എന്തൊക്കെ കണ്ടെത്തുമെന്ന് കാത്തിരുന്ന് കാണാം. ഭീമന്‍ ദൂരദര്‍ശിനിയുടെ പ്രവര്‍ത്തനം ആരംഭിച്ചതോടെ പലരും പ്രതീക്ഷയോടെയാണ് ശാസ്ത്രലോകത്തെ വീക്ഷിക്കുന്നത്. ഇതുവരെ അന്യമെന്ന് തോന്നിയത് ഫാസ്റ്റിലൂടെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അവര്‍. ചൈനയില്‍ സ്ഥാപിച്ച ഫാസ്റ്റ് എന്ന ഭീമന്‍ ദൂരദര്‍ശിനി നക്ഷത്രങ്ങളില്‍ നിന്നും ഗ്യാലക്‌സികളില്‍ നിന്നുമുള്ള സിഗ്‌നലുകള്‍ക്കായി ഭീമന്‍ റേഡിയോ ടെലസ്‌കോപ്പ് തിരച്ചില്‍ തുടങ്ങി. അന്യഗ്രഹജീവികളെ കണ്ടെത്തുന്നതും പദ്ധതിയുടെ ഭാഗം തന്നെ. അതിനാല്‍ ഇനിയുള്ള നാളുകള്‍ പ്രതീക്ഷയുടേതാണെന്ന് പറയാതെ വയ്യ.ഭൂമിയില്‍ നിന്ന് 1000 പ്രകാശവര്‍ഷം അകലെ എന്തെങ്കിലും തരത്തിലുള്ള റേഡിയോ ...

Read More »

തലയില്ലാത്ത സ്ത്രീയുടെ ശരീര അവശിഷ്ടം കണ്ടെടുത്തു; കൂടുതല്‍ പഠനത്തിനൊരുങ്ങി ഗവേഷകര്‍

14441006_858424580959039_763880644052604939_n

  തലയില്ലാത്ത സ്ത്രീയുടെയും കുട്ടിയുടെയും അസ്ഥികൂടം കണ്ടെടുത്തു. ഏകദേശം 2500 വര്‍ഷത്തോളം വഴക്കമുള്ള കല്ലറയില്‍ നിന്നാണ് ഇത്തരത്തില്‍ തലയില്ലാത്ത നിലയില്‍ ശരീര അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.പൗരാണിക കാലത്തെ പസയ്‌റിക്ക് സംസ്‌ക്കാരകാലത്തെ ശ്മശാന ഭൂമിയായ ആള്‍ട്ടയ് പര്‍വ്വത നിരകളില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കിട്ടിയതെന്ന് പുരാവസ്തു ഗവേഷകര്‍ വ്യക്തമാക്കി. സ്വര്‍ണ്ണക്കസവുള്ള മേല്‍ വസ്ത്രങ്ങള്‍ അണിഞ്ഞ നിലയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ഈ സംസ്‌ക്കാരത്തെക്കുറിച്ചും ആ കാലഘട്ടത്തിലെ ജീവിതത്തെക്കുറിച്ചും പ്രധാനപ്പെട്ട വിവരങ്ങള്‍ ഇതിലൂടെ ലഭിയ്ക്കുമെന്നാണ് ഗവേഷകരുടെ വിശ്വാസം. സ്ത്രീയുടെ ശരീരത്തോടൊപ്പം കണ്ട ഫര്‍ എന്ന മേല്‍വസ്ത്രം ആ കാലത്തെ ഫാഷന്‍ ട്രെണ്ടുകളെക്കുറിച്ച് ...

Read More »

ഒരു കുഞ്ഞിന് മൂന്നു മാതാപിതാക്കളോ?

dr-zhang-drupal

ഒരു കുഞ്ഞിന് മൂന്നു മാതാപിതാക്കളോ? ഒരു കുഞ്ഞിന് മൂന്നുമാതാപിതാക്കളോ? കേള്‍ക്കുമ്പോള്‍ അവിശ്വസനീയമാണെന്ന് തോന്നിയേക്കാം. പക്ഷെ സത്യമതാണ്. ശാസ്ത്രലോകത്ത് പുതിയ മാറ്റങ്ങള്‍ വഴിയൊരുക്കിക്കൊണ്ട് ലോകത്ത് ആദ്യമായി മൂന്ന് മാതാപിതാക്കളുള്ള കുഞ്ഞ് പിറവിയെടുത്തു. മൂന്ന് വ്യക്തികളുടെ ജീനുകളെ സംയോജിപ്പിച്ചാണ് യുഎസ് മെഡിക്കല്‍ സംഘമാണ് ഇത് സാധ്യമാക്കിയത്. മെക്‌സിക്കോയിലെ ജോര്‍ദാനിയന്‍ ദമ്പതികളില്‍ ദാതാവായ മൂന്നാമതൊരാളുടെ ജീന്‍ എഡിറ്റ് ചെയ്ത് ചേര്‍ത്താണ് ഗര്‍ഭധാരണം നടത്തിയത്. അമ്മയില്‍ നിന്നും പാരമ്പര്യമായി ലഭിച്ചിരുന്ന അപകടകരമായ ജനിതക അവസ്ഥയെ ഒഴിവാക്കിക്കൊണ്ടാണ് കുഞ്ഞിനെ ജനിപ്പിച്ചിരിക്കുന്നത്. കുട്ടിയുടെ മരണത്തിന് കാരണമാകുന്ന ജീനാണിത്. ഈ ദമ്പതികളുടെ ആദ്യത്തെ രണ്ട് ...

Read More »