Student Corner

ട്രയിനിലെ തീപിടുത്തം തടയാന്‍ പുത്തന്‍ സാങ്കേതികവിദ്യയുമായി വിദ്യാര്‍ഥികള്‍

students-train

‘ ട്രയിന് തീപിടിച്ചു നിരവധി പേര്‍ മരിച്ചു’ ഇത്തരം വാര്‍ത്തകള്‍ പലപ്പോഴും കേള്‍ക്കാറുള്ളതാണ്. അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ റെയില്‍വേയ്ക്ക് കഴിയാറുമില്ല. അപായങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാവരും പരസ്പരം കുറ്റപ്പെടുത്തുകയാണ് പതിവ്. പ്രശ്‌നം ആവര്‍ത്തിക്കാതിരിക്കാന്‍ എന്തു മുന്‍കരുതലെടുക്കാമെന്നതിനെക്കുറിച്ച് ആരും ചിന്തിക്കാറില്ല. ഈ സാഹചര്യത്തിലാണ് ഭാവിയുടെ വരദാനമായ വിദ്യാര്‍ഥികള്‍ വ്യത്യസ്തരാകുന്നത്. തീപിടുത്തത്തിലൂടെ ഉണ്ടാകുന്ന അപകടവും റെയില്‍വേയ്ക്കുണ്ടാകുന്ന നാശ നഷ്ടവും എങ്ങനെ കുറയ്ക്കാമെന്ന ചിന്തയുമായി രംഗത്തെത്തിയിരിക്കുകയാണ് നാലു വിദ്യാര്‍ഥികള്‍. കോട്ടയം പാത്താമുട്ടം സെന്റ്.ഗിറ്റ്‌സ് എന്‍ജിനീയറിംഗ് കോളജിലെ അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇസ്ട്രമെന്റേഷനിലെ നാലാം വര്‍ഷ വിദ്യാര്‍ഥികളാണിവര്‍.ചിന്തിക്കുക മാത്രമല്ല ...

Read More »

വിപ്ലവം സൃഷ്ടിക്കുമോ കുഞ്ഞന്‍ ‘കംപ്യൂട്ടര്‍’

micro-controler-2

സാന്‍ജോ സിബി മൂലംകുന്നം ഷോപ്പിങ്ങ്മാളുകളിലെ വാതിലുകള്‍ നമ്മള്‍അടുത്ത് ചെല്ലുമ്പോള്‍ തനിയെതുറക്കുന്നതും കാലാവസ്ഥക്ക് അനുസരിച്ച് മുറിയിലെ താപനില എയര്‍കണ്ടീഷ്ണര്‍ ക്രമീകരിക്കുന്നതും എങ്ങനെയെന്ന്് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാകും. സ്റ്റാര്‍ട്ട്എന്ന ഒരു ബട്ടന്‍ മാത്രം അമര്‍ത്തിയാല്‍ തുണിഅലക്കിപിഴിഞ്ഞ് ഉണങ്ങികിട്ടുന്ന വാഷ്ങ്ങ്‌മെഷീനുകളും നമ്മള്‍ കണ്ടിട്ടുണ്ട്. ആരാണ് അലക്കിയതുണി ഉണങ്ങാനും പിന്നീട് പിഴിയാനും ഉള്ള നിര്‍ദേശം നല്‍കുന്നത് ? ഇതൊക്കെ ഈ വാഷിങ്ങ് മെഷീന് എങ്ങനെ അറിയാം ? മൈക്രോകണ്‍ട്രോളര്‍ എന്ന കുഞ്ഞന്‍ കംപ്യൂട്ടറാണ് ഇത്തരത്തിലുള്ള സ്മാര്‍ട്ട ്ഉപകരണങ്ങളുടെ ‘തലച്ചോര്‍’. ഒരുചെറിയ ചിപ്പിന്റെ രൂപത്തില്‍ലഭ്യമായ ഈകുഞ്ഞന്‍ കംപ്യൂട്ടറുകള്‍ ഒരു ഉപകരണത്തില്‍ഘടിപ്പിക്കുന്നതിലൂടെ സ്വന്തമായി തീരുമാനങ്ങള്‍ ...

Read More »

എന്താണ് ഓട്ടോമാറ്റിക് അലേര്‍ട്ട് ആന്‍ഡ് കണ്‍ട്രോള്‍ ഓവര്‍ സെക്കന്‍ഡറി ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം?

aacsds1

സാന്‍ജോ സിബി മൂലംകുന്നം വീട്ടില്‍ വൈദ്യുതി പോകുമ്പോള്‍ ശോ! ഈ വിവരം ആരെങ്കിലുംകെ.എസ്.ഇ.ബിക്കാരെ വിളിച്ചു ഒന്നു പറഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. സമയം ഒരുപാട് കഴിഞ്ഞിട്ടും വൈദ്യുതി വരാത്തതതിനാല്‍ പല്ലിറുമ്മുന്നവരും വീണ്ടും വീണ്ടും കെ.എസ്.ഇ.ബിയിലോട്ട് വിളിച്ച് മടുക്കുന്നവരും നമുക്കിടയില്‍ ഉണ്ടാവും .ഒരുകാറ്റടിച്ചാല്‍ വൈദ്യുതി പോകുന്ന പ്രദേശങ്ങള്‍ നഗരങ്ങളില്‍ കാണാറില്ലെങ്കിലും ഗ്രാമങ്ങളില്‍ ഇപ്പൊഴും അത്തരം പ്രദേശങ്ങള്‍ അനവധിയാണ് .ഇലക്ട്രിക്ക് ലൈനുകള്‍ പാടങ്ങളിലൂടെ പോകുന്ന കുട്ടനാട് പോലുള്ള പ്രദേശങ്ങളില്‍ കാറ്റത്ത് കമ്പികള്‍ കൂട്ടിയിടിച്ച് വൈദ്യുതി പോകുന്നത് നിത്യ സംഭവമാണ് . രാത്രി കാലങ്ങളിലാല്‍ ആണെങ്കില്‍ പറയുകയും വേണ്ട. സപ്ലൈപോയി ...

Read More »

സ്പീഡ് ബ്രേക്കറില്‍ നിന്നും വൈദ്യുതിയുണ്ടാക്കാം; ന്യൂതന ആശയവുമായി വിദ്യാര്‍ഥികള്‍

speed

സ്വന്തം ലേഖകന്‍ കോട്ടയം: വൈദ്യുതി ക്ഷാമത്തിന്റെ പേരില്‍ ബുദ്ധിമുട്ടുന്ന നമ്മുടെ നാടിന് പുത്തന്‍ ആശയങ്ങള്‍ പകര്‍ന്നു നല്‍കി വിദ്യാര്‍ഥികള്‍. ജലത്തില്‍ നിന്നും കാറ്റില്‍ നിന്നും സൗരോര്‍ജ്ജത്തില്‍ നിന്നും മാത്രമല്ല വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുകയെന്ന് തെളിയിച്ചിരിക്കുകയാണ് ഇവര്‍.ദിവസവും അനേകം വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലെ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്ന് കണ്ടെത്തി ഈ കുട്ടി ശാസ്ത്രജ്ഞര്‍. കോട്ടയം കുടമാളൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളായ അജയ് ബാബു, ആനന്ദ് ശങ്കറുമാണ് ന്യൂതന ആശയത്തിന് പിന്നില്‍. റോഡില്‍ പലയിടത്തിലും നമ്മള്‍ സ്പീഡ് ബ്രേക്കര്‍ കാണാറില്ലെ. ഈ സ്പീഡ് ബ്രേക്കറിനെ ശാസ്ത്രീയമായി ...

Read More »

ഇനി വൈദ്യുതി കമ്പികളില്‍ തകരാറുണ്ടെങ്കില്‍ ഫോണില്‍ സന്ദേശം ലഭിക്കും;ടെക്‌നോളജിയുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ഥി

student

വൈദ്യുതി കമ്പികളിലെ തകരാര്‍മൂലം വൈദ്യുതി നിലച്ചാല്‍ കെ.എസ്.ഇ.ബി ജീവനക്കാരുടെ ഫോണില്‍ മെസേജ് ലഭിക്കും. ഇതിനുള്ള സാങ്കേതിക വിദ്യയ്ക്ക് രൂപം നല്‍കി എന്‍ജീനീയറിംഗ് വിദ്യാര്‍ഥി രംഗത്തെത്തി. പാലാ സെന്റ് ജോസഫ് കോളജിലെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി സാന്‍ജോ സിബിയാണ് ഗവേഷണത്തിലുടെ ഇത്തരമൊരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. ഐഎസ് ആര്‍ ഒയും കെ എസ് ഇ ബി ചേര്‍ന്ന് നടത്തിയ പ്രോജക്ട് മത്സരത്തില്‍ സാന്‍ജോ സിബിയുടെ സാങ്കേതിക വിദ്യക്ക് ഒന്നാംസമ്മാനം ലഭിച്ചിരുന്നു. അലേര്‍ട്ട് കണ്‍ട്രോള്‍ സംവിധാനമാണ് വികസിപ്പിച്ചെടുത്തിരുക്കുന്നത്. ട്രാന്‍സ്‌ഫോമറുകളില്‍ ഘടിപ്പിക്കുന്ന മൈക്രോ കണ്‍ട്രോളറിലൂടെയാണ് സന്ദേശം വൈദ്യുതി ഓഫീസില്‍ ...

Read More »

വളവുകളിലെ അപകടങ്ങള്‍ ഒഴിവാക്കാം; മാഗ്‌നറ്റിക് സെന്‍സര്‍ പോസ്റ്റുമായി വിദ്യാര്‍ഥിനികള്‍

m-d-schoolil-nadanna-shasth

കോട്ടയം: അപകടങ്ങള്‍ പതുങ്ങിയിരിക്കുന്ന കൊടുംവളവുകള്‍ നമ്മുടെ നാട്ടില്‍ നിരവധിയുണ്ട്. ഈ വളവുകളിലുണ്ടാകുന്ന അപകടത്തില്‍ പൊലിയുന്ന ജീവനുകളും നിരവധി. ഇത്തരത്തിലുള്ള അപകടങ്ങളില്‍ നിന്നും രക്ഷനേടാന്‍ പുത്തന്‍ സാങ്കേതിക വിദ്യയുമായി കുട്ടിശാസ്ത്രജ്ഞര്‍ രംഗത്തെത്തി.കോട്ടയം മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥികളായ എസ്. മീനാക്ഷി, ജോമ സൂസന്‍ മോന്‍സി എന്നിവരാണു പുതിയ സാങ്കേതികവിദ്യയ്ക്ക് പിന്നില്‍. ഇവര്‍ രൂപകല്‍പ്പന ചെയ്ത മാഗ്‌നറ്റിക് സെന്‍സര്‍ പോസറ്റ് എന്ന ന്യൂതന ആശയം റോഡിലെ വളവുകളിലുണ്ടാകുന്ന അപകടങ്ങള്‍ തടയുന്നതിനു സഹായകരമാകുമെന്നാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്. വളവിനോടു ചേര്‍ന്നുള്ള പോസ്റ്റുകളില്‍ ചുവന്ന ലൈറ്റുകള്‍ ഘടിപ്പിക്കും. രാത്രിയിലും ...

Read More »

 നമുക്ക് ഗാലക്‌സിയെ പരിചയപ്പെടാം

galaxy-2

  സാബു ജോസ് നക്ഷത്രങ്ങളും നക്ഷത്രാവശിഷ്ടങ്ങളും നക്ഷത്രാന്തര മാധ്യമവും തമോദ്രവ്യവും ചേര്‍ന്നുള്ള പിണ്ഡമേറിയതും ഗുരുത്വാകര്‍ഷണത്താല്‍ ബന്ധിതവുമായ വ്യൂഹമാണ് താരാപഥം അഥവ ഗാലക്‌സി. 1’പാലുപോലെയുള്ളത്’ എന്ന അര്‍ഥം വരുന്ന ഗാലക്‌സിയാസ് എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഗാലക്‌സി എന്ന ഇംഗ്ലീഷ് വാക്ക് ഉരുത്തിരിഞ്ഞത്. 2 ഒരു കോടി മുതല്‍ ഒരു ലക്ഷം കോടി നക്ഷത്രങ്ങള്‍വരെയുള്ള ഗാലക്‌സികളുണ്ട് 3 ദൃശ്യപ്രപഞ്ചത്തില്‍ പതിനായിരം കോടിയില്‍ പരം ഗാലക്‌സികളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. 4 ഗാലക്‌സികള്‍ വ്യത്യസ്ഥ ആകൃതിയില്‍ കാണപ്പെടുന്നു. ദീര്‍ഘ വൃത്താകാരം(elliptical), സര്‍പ്പിളംspiral), വിചിത്രാകാരംpeculiar), അനിയതം(irregular)എന്നിങ്ങനെയാണ് താരാപഥങ്ങളെ വര്‍ഗീകരിച്ചിരിക്കുന്നത്. 5 നമ്മുടെ ...

Read More »

പുല്ലു വെട്ടാനും വിത്തു വിതയ്ക്കാനും ഇനി മെക്കാനിക്കല്‍ റയോട്ട്

students

കോട്ടയം: പുല്ലുവെട്ടുക, നിലം ഉഴുതുമറിക്കുക, തീര്‍ന്നില്ല വിത്തു വിതയ്ക്കാനും പറ്റുന്ന മെക്കാനിക്കല്‍ റെയോട്ടുമായി ഒരു കൂട്ടം എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍. കോട്ടയത്തെ സ്വകാര്യ എന്‍ജിനീയറിംഗ് കോളജിലെ അവസാനവര്‍ഷം മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളായ ടിബിന്‍ ഷാജി, സി.എന്‍. ശ്രീജിത്ത്, ടോംസ് ജോര്‍ജ്, വര്‍ഗീസ് തോമസ് എന്നിവരാണു പുല്ലുവെട്ടാനും വിത്ത് വിതയ്ക്കാനും നിലം ഉഴുതുമറിക്കാന്നതിനും ഉപയോഗിക്കാവുന്ന മെക്കാനിക്കല്‍ റെയോട്ട് എന്ന മെഷീന്‍ കണ്ടുപിടിച്ചിരിക്കുന്നത്. വൈദ്യുതി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഈ മെഷീന്‍ സൗരോര്‍ജം ഉപയോഗിച്ചും പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. സൗരോര്‍ജ പാനല്‍ ഉപയോഗിച്ചു ബാറ്ററിയില്‍ ശേഖരിക്കുന്ന വൈദ്യുതി ഉപയോഗിച്ചാണു മെഷീന്‍ പ്രവര്‍ത്തിക്കുന്നത്. 12 ...

Read More »