Health

അങ്ങനെ അതു തിരിച്ചറിഞ്ഞു; അറിയാം പുത്തന്‍ രുചിയുടെ വിശേഷങ്ങള്‍

unnamed

സാബു ജോസ് ഇതാ പുതിയൊരു രുചികൂടി. യു. എസിലെ പര്‍ദ്യൂ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്ന ഈ പുതിയ രുചിയുടെ പേര് ഒലിയോഗസ്റ്റസ് എന്നാണ്. ആറാമത്തെ മൗലിക രുചിയാണ് ഒലിയോഗസ്റ്റസ്. മധുരം, കയ്പ്, പുളി, ഉപ്പ്, ഊമോമി എന്നിവയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ള മൗലിക സ്വാദുകള്‍. ചവര്‍പ്പും, എരിവുമെല്ലാമുള്‍പ്പടെ ആയിരക്കണക്കിന് സ്വാദുകള്‍ തിരിച്ചറിയാന്‍ മനുഷ്യനാവിന് കഴിവുണ്ട്. എന്നാല്‍ ഇത്തരം സ്വാദുകളെല്ലാം രണ്ടോ അതിലധികമോ അടിസ്ഥാന സ്വാദുകളുടെ മിശ്രണമായിരിക്കും. മറ്റു സ്വാദുകളുമായി ഒരു തരത്തിലും ബന്ധപ്പെടാത്ത സ്വതന്ത്രരുചികളാണ് മൗലിക സ്വാദുകളെന്ന് അറിയപ്പെടുന്നത്. ലാറ്റിന്‍ ഭാഷയില്‍ ‘കൊഴുപ്പിന്റെ രുചി’ എന്നാണ് ...

Read More »

നിങ്ങള്‍ നഗരവാസികളാണോ? എങ്കില്‍ അല്‍ഷിമേഴ്‌സ് നിങ്ങള്‍ക്കും ഉണ്ടായേക്കാം…

14192695_846045695530261_8099979595729946585_n

നിങ്ങള്‍ താമസിക്കുന്നത് നഗരത്തിലാണോ… വ്യവസായിക മേഖലയിലാണോ? ഉത്തരം അതെയെന്നാണെങ്കില്‍ അല്‍പം സൂക്ഷിച്ചുകൊള്ളുക. മറവിരോഗത്തിന് ചിലപ്പോള്‍ നിങ്ങളും അടിമപ്പെട്ടേക്കാം. കാരണം മറ്റൊന്നുമല്ല, അന്തരീക്ഷ മലിനീകരണം തന്നെ. ഫാക്ടറികളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും പുറംതള്ളുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുമ്പോള്‍ രോഗത്തിന് അടിമയാകുന്നത് മനുഷ്യര്‍ തന്നെയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക. വായൂ മലിനീകരണത്തിലൂടെ വന്‍തോലിലുള്ള സൂക്ഷ്മ മാഗ്‌നെറ്റിക് ഘടകങ്ങളാണ് നമ്മുടെ തലച്ചോറിലേക്ക് പ്രവേശിക്കുന്നുവെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.യുകെയിലെ ലാന്‍സാസ്റ്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ മാഗ്‌നെറ്റിസം ആന്‍ഡ് പാലിയോ മാഗ്‌നെറ്റിസം നടത്തിയ പരിക്ഷണത്തിലാണ് മനുഷ്യന്റെ തലച്ചോറില്‍ അസാധാരണമായി മാഗ്‌നെറ്റ്ക് ഘടകങ്ങള്‍ ...

Read More »

സിക്ക വൈറസ് കണ്ണിലൂടെയും പകരുമെന്ന് പഠനം

zikka

ഈഡിസ് കൊതുകുകള്‍ പരത്തുന്ന സിക്ക വൈറസ് കണ്ണുകളിലൂടെയും പകരാമെന്ന് പഠനങ്ങള്‍. വാഷിംഗ്ടണ്‍യൂനിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ എലിയില്‍ നടത്തിയ പരീക്ഷണത്തിലാണ് 26 രാജ്യങ്ങളെ ഭീതിയിലാക്കിയ സിക്ക വൈറസ് രോഗബാധിതരുടെ കണ്ണുകളിലൂടെയും പകരുമെന്ന് കണ്ടെത്തിയത്. രോഗിയുടെ കണ്ണുനീരിലൂടെയാണ് ഇവ പകരുകയെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. വളരെ വൈകാതെ ഈ പരീക്ഷണം രോഗബാധിതരായവരില്‍ നടത്താനൊരുങ്ങുകയാണ് ശാസ്ത്രലോകം. ഇതുവരെ ഈഡിസ് കൊതുകുകളിലൂടെയും ഒരിക്കല്‍ വൈറസ്ബാധിച്ച കൊതുകിന്റെ വംശപരമ്പരകളിലും, രോഗബാധിതരായവരുമായുള്ള ലൈംഗികബന്ധത്തിലൂടെയും രക്തദാനത്തിലൂടെയും ഉമിനീരിലൂടെയും ഈ രോഗം പകരുമെന്നായിരുന്നു കണ്ടെത്തല്‍.എന്നാല്‍, പുതിയ പഠന റിപ്പോര്‍ട്ട് രോഗം കൂടുതല്‍ ബാധിച്ചിരിക്കുന്ന രാജ്യങ്ങളെ ...

Read More »

നിങ്ങള്‍ ക്രോണ്‍സ് രോഗി(കുടലിനെ ബാധിക്കുന്ന രോഗം)യാണോ ? എങ്കില്‍ ടിന്‍ ഫുഡ് ഒഴിവാക്കുക

14359013_854551681346329_4432250782032793004_n

നിങ്ങള്‍ക്ക് ക്രോണ്‍സ് രോഗമുണ്ടോ ? എങ്കില്‍ കടകളില്‍ നിന്നും വാങ്ങുന്ന ടിന്‍ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നന്ന്. മറ്റൊന്നുമല്ല, ഈ രോഗം ഫംഗസുകളുടെ പ്രവര്‍ത്തനം മൂലവുമുണ്ടാകാമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ജനിതക , അന്തരീക്ഷ ഘടകകങ്ങളാണ് കുടല്‍വ്രണമാകുന്ന ക്രോണ്‍സ് രോഗത്തിന്റെ പ്രധാന കാരണക്കാര്‍ എന്ന നിഗമനത്തിലായിരുന്നു ആരോഗ്യ ശാസ്ത്രം. എന്നാല്‍ പുത്തന്‍ പഠനം ഫംഗസുകളുടെ ഇടപെടലും രോഗത്തിനു കാരണമാകുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. അതിനാല്‍ ഫംഗസുകള്‍ പ്രധാനമായും നമ്മളില്‍ പ്രവേശിക്കാന്‍ ഇടയാക്കുന്ന ടിന്‍ ഫുഡുകള്‍ ഒഴിവാക്കിയാല്‍ രോഗത്തില്‍ നിന്നും രക്ഷനേടാനാകും. ജനിതക ഘടകങ്ങള്‍ രോഗത്തിന് വഴിയൊരുക്കിയില്ലെങ്കിലും നിങ്ങള്‍ ...

Read More »

ഒരു കുഞ്ഞിന് മൂന്നു മാതാപിതാക്കളോ?

dr-zhang-drupal

ഒരു കുഞ്ഞിന് മൂന്നു മാതാപിതാക്കളോ? ഒരു കുഞ്ഞിന് മൂന്നുമാതാപിതാക്കളോ? കേള്‍ക്കുമ്പോള്‍ അവിശ്വസനീയമാണെന്ന് തോന്നിയേക്കാം. പക്ഷെ സത്യമതാണ്. ശാസ്ത്രലോകത്ത് പുതിയ മാറ്റങ്ങള്‍ വഴിയൊരുക്കിക്കൊണ്ട് ലോകത്ത് ആദ്യമായി മൂന്ന് മാതാപിതാക്കളുള്ള കുഞ്ഞ് പിറവിയെടുത്തു. മൂന്ന് വ്യക്തികളുടെ ജീനുകളെ സംയോജിപ്പിച്ചാണ് യുഎസ് മെഡിക്കല്‍ സംഘമാണ് ഇത് സാധ്യമാക്കിയത്. മെക്‌സിക്കോയിലെ ജോര്‍ദാനിയന്‍ ദമ്പതികളില്‍ ദാതാവായ മൂന്നാമതൊരാളുടെ ജീന്‍ എഡിറ്റ് ചെയ്ത് ചേര്‍ത്താണ് ഗര്‍ഭധാരണം നടത്തിയത്. അമ്മയില്‍ നിന്നും പാരമ്പര്യമായി ലഭിച്ചിരുന്ന അപകടകരമായ ജനിതക അവസ്ഥയെ ഒഴിവാക്കിക്കൊണ്ടാണ് കുഞ്ഞിനെ ജനിപ്പിച്ചിരിക്കുന്നത്. കുട്ടിയുടെ മരണത്തിന് കാരണമാകുന്ന ജീനാണിത്. ഈ ദമ്പതികളുടെ ആദ്യത്തെ രണ്ട് ...

Read More »