Must Read

പരിണാമ സിദ്ധാന്തം അപ്രസക്തമാകുന്നു; ഇനി ഇന്റലിജന്റ് ഡിസൈനിംഗിന്റെ കാലം

cyborg2

സാബു ജോസ് ഭൂമിയിലെ ജീവി വര്‍ഗ്ഗങ്ങളുടെ ഉല്‍പ്പത്തി ജീവപരിണാമം വഴിയാണ് സംഭവിച്ചത് എന്നാണ് ശാസ്ത്രം പഠിപ്പിക്കുന്നത്. എന്നാല്‍ നിലവില്‍ ഇല്ലാത്ത ഒന്നില്‍ നിന്നും മറ്റൊന്നിനെ സൃഷ്ടിക്കാന്‍ കഴിയില്ലെന്ന കേവലയുക്തി ദൈനംദിന ജീവതത്തില്‍ ആവോളം ഉപയോഗിക്കുമ്പോഴും ഭൂമിയും ഭൗമജീവനും സൃഷ്ടിച്ചത് ഒരു ‘ഇന്റലിജന്റ് ഡിസൈനര്‍’ ആണെന്ന് വിശ്വസിക്കാനാണ് ഭൂരിപക്ഷം ആളുകളും ശ്രമിക്കുന്നത്. പരിണാമം ഒരു സങ്കീര്‍ണ്ണ പ്രക്രിയയാണ്. പരിണാമ സിദ്ധാന്തവും അങ്ങനെ തന്നെ. പരിണാമ സിദ്ധാന്തങ്ങളും പഠിച്ച് പ്രകൃതി നിര്‍ധാരണത്തിന്റെ നൂലാമാലകളിലേക്കൊന്നും പോകണ്ട ഇതിനെല്ലാം പിന്നില്‍ ഒരു ഇന്റലിജന്റ് ഡിസൈനറുടെ കൈകളുണ്ടെന്ന എളുപ്പ വഴി സ്വീകരിക്കാന്‍. ...

Read More »

മലമ്പനി പരത്തുന്ന കൊതുകുകള്‍ രോഗബാധിതരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കാരണമെന്ത്?

maleria

വിനയ വിനോദ് (മൈക്രോബയോളജിസ്റ്റ്) മലമ്പനി പരത്തുന്ന കൊതുകുകള്‍ കൂടുതലായും ഇഷ്ടപ്പെടുക മലമ്പനി ബാധിതരായവരുടെ രക്തം തന്നെ ആണ്. എന്തുകൊണ്ടാണ്് അങ്ങനെ എന്ന് അറിയാമോ? അതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. ഈ കണ്ടെത്തല്‍ വിഷാംശം ഉള്ള രാസവസ്തുക്കള്‍ ഉപയോഗിക്കാതെ തന്നെ മലമ്പനി നിയന്ത്രിക്കാന്‍ സഹായകരം ആകും എന്നാണ് ഗവേഷകര്‍ പറയുന്നത്. മലമ്പനി ബാധിതരുടെ ശരീരത്തിലെ ഒരു പ്രത്യേക ഗന്ധം ആണ് കൊതുകുകളെ അവരിലേക്ക് ആകര്‍ഷിക്കുന്നത് എന്ന അറിവ് മാത്രമാണ് ഇത്രയും നാള്‍ ഉണ്ടായിരുന്നത്.എന്നാല്‍ ഈ ഗന്ധം എങ്ങനെ ഉണ്ടാകുന്നു എന്നുള്ളതാണ് പുതിയ കണ്ടെത്തല്‍. ...

Read More »

ഇന്ന് ദേശീയ വിര വിമുക്ത ദിനം: മരുന്ന് കഴിക്കേണ്ട ആവശ്യകതയെന്ത്?

deworming

Dr. Shimna Azyz ”ഡോക്ടറെ, കുട്ടിക്ക് ഭയങ്കര വിരശല്യം… തിന്നാന്‍ വേണ്ട, തടി വെക്കുന്നില്ല”… ഒപിയിലേക്ക് തുള്ളിച്ചാടി വന്ന സ്മാര്‍ട്ട് ഇത്തയുടെ selfdiagnosis. കുട്ടിയെ നോക്കിയപ്പോള്‍ നേരാണ്. കുട്ടിക്ക് ആയ പ്രായത്തിനുള്ള വളര്‍ച്ചയില്ലെങ്കിലും ആവശ്യത്തിനു വിളര്‍ച്ചയുണ്ട്… ”അപ്പൊ നിങ്ങടെ കുട്ടിക്ക് സ്‌കൂളില്‍ നിന്ന് കിട്ടിയ ഗുളിക കൊടുത്തില്ലേ?’ ‘അത് പിന്നെ… സ്‌കൂളില്‍ നിന്ന് ഓല് തരുന്നതൊക്കെ അങ്ങനെ വാങ്ങി തിന്നാന്‍ പാട്വോ… ഞമ്മക്ക് ഞമ്മളെ മക്കളെ ആരോഗ്യല്ലേ വല്‍ത്”… എന്റെ കണ്ണുകള്‍ പുറത്തേക്കു തള്ളിയത് കണ്ടവര്‍ ഞെട്ടിയോ? ഹേ.. ഇല്ല.. എനിക്ക് തോന്നിയതാവും. ‘ഇവിടെയുള്ള ...

Read More »

രാജ്യം കാത്തിരിക്കുന്നു ആ ശുഭ മുഹൂര്‍ത്തത്തിനായി

isro

ഉപഗ്രഹ വിക്ഷേപണത്തില്‍ പുതിയ ചരിത്രമെഴുതാന്‍ ഒരുങ്ങുകയാണ് ഇന്ത്യ.സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും പിഎസ്എല്‍വിസി37 പറന്നുയരുമ്പോള്‍ ലോക ചരിത്രം തന്നെ ഇന്ത്യ മാറ്റി മറിക്കും. പതിവില്‍ നിന്നും വ്യത്യസ്തമായി മറ്റാരും ഏറ്റെടുക്കാത്ത ദൗത്യവുമായാണ് ഇത്തവണ ഐ.എസ്.ആര്‍.ഓ ഉപഗ്രഹ വിക്ഷേപണത്തിന് ഒരുങ്ങുന്നത്. 104 ഉപഗ്രഹങ്ങളാണ് ഒറ്റയടിക്ക് വിക്ഷേപിക്കുക .ഈമാസം 15 നാണ് വിക്ഷേപണം. ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളും ബാക്കി വിദേശ ഉപഗ്രഹങ്ങളുമാണ് ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കുക.അമേരിക്ക, സ്വിറ്റ്‌സര്‍ലാന്‍ഡ് നെതര്‍ലാന്‍ഡ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 500 കിലോ ഗ്രാം ഭാരമുള്ള ചെറിയ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുക. പിഎസ്എല്‍വിയുടെ വിക്ഷേപണം ...

Read More »

ഇരയുടെ വലിപ്പം ഭീമന്‍ പല്ലിക്ക് പ്രശ്‌നമല്ല

komodo-dragon-head-on

മജീഷ് ചാക്കോ വര്‍ഷം 1910. ഇന്തോനേഷ്യ ഡച്ച് കോളനി ആയിരുന്ന കാലം. അവിടെ ലെഫ്റ്റന്റ്‌റ് ആയിരുന്ന വാന്‍ സ്റ്റെയ്ന്‍ വാന്‍ ഹെന്‍സ്‌ബ്രോക്കിനെ രണ്ടു കാലില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ സാധിക്കുന്ന ഒരു പറ്റം മുതലകള്‍ കരയില്‍ വച്ച് ആക്രമിക്കാന്‍ അടുത്തു എന്നൊരു വാര്‍ത്ത പരന്നു. അതിനെത്തുടര്‍ന്ന് നടന്ന അന്വേഷണങ്ങള്‍ ചെന്നെത്തിയത് കരയില്‍ ജീവിക്കുന്ന ഏറ്റവും വലിയ പല്ലി വര്‍ഗത്തില്‍പ്പെട്ട ഒരു ജീവിയിലും. പേര് കൊമോഡോ ഡ്രാഗണ്‍!!! അങ്ങനെയാണ് പുറംലോകം ഈ ഭീമന്‍പല്ലിയെക്കുറിച്ചു അറിഞ്ഞു തുടങ്ങിയത്. ഇന്തോനേഷ്യന്‍ ദ്വീപസമൂഹത്തില്‍ ആണ് ഇവ സാധാരണയായി കാണപ്പെടുന്നത്. ഉരഗവര്‍ഗ്ഗത്തില്‍പ്പെടുന്ന ഇവയ്ക്ക് ...

Read More »

മരണശേഷം സംഭവിക്കുന്നതെന്ത്?

death

ബൈജു രാജു നമുക്കറിയാം നമ്മുടെ ജീവിതം എന്നത് താല്‍ക്കാലികമാണെന്ന്. പക്ഷെ നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക ആറ്റങ്ങളും എന്നെന്നേക്കുമായി ‘ജീവിക്കുന്നു’ എന്നതാണ് സത്യം. ശവശരീരം സാധാരണ കുഴിച്ചിടുകയോ, കത്തിച്ചു കളയുകയാണോ ആണ് പതിവ്. കത്തിച്ചു കളയുന്ന ശരീരം ഓക്‌സിജനുമായി ചേര്‍ന്നു കാര്‍ബണ്‍ ഡയോക്‌സൈഡും, വെള്ളവും, നൈട്രജനും, സള്‍ഫര്‍ ഡയോക്‌സൈഡും ഒക്കെ ഉണ്ടാവുന്നു. കുഴിച്ചിടുകയാണെങ്കില്‍ ശരീരത്തിലെ മൃദുവായ ഭാഗങ്ങളൊക്കെ ബാക്ടീരിയയും, മറ്റു ചെറു ജീവികളും തിന്നു തീര്‍ക്കുന്നു. അങ്ങനെ അവ ബാക്ടീരിയയുടെയോ ചെറു പ്രാണികളുടെയോ ശരീരം ആയി മാറുന്നു. കുറയൊക്കെ കാര്‍ബണ്‍ ഡയോക്‌സൈഡ് ആയി മാറുന്നു. കട്ടി ...

Read More »

മസ്തിഷ്‌കരോഗവും ആത്മീയാനുഭവവും

brain--2

ഡോ. ആനന്ദ് എസ് മഞ്ചേരി കൃത്യമായ താളത്തില്‍ ഇലക്ട്രോകെമിക്കല്‍ സിഗ്‌നല്‍കള്‍ കൊണ്ട് മറ്റ് ഭാഗങ്ങളും ആയി പരസ്പരവിനിമയം നടത്തി പ്രവര്‍ത്തിക്കുന്ന ഒരു സങ്കീര്‍ണമായ അവയവമാണ് നമ്മുടെ മസ്തിഷ്‌കം. മസ്തിഷ്‌കത്തിന്റെ ഓരോ ഭാഗവും അതിന്റെതായ സ്‌പെസിഫിക് ജോലികള്‍ ആണ് ചെയുന്നത്. മസ്തിഷ്‌കത്തിന്റെ ഒരു ഭാഗം, മസ്തിഷ്‌കത്തിന്റെ തന്നെ മറ്റ് ഭാഗങ്ങളായും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളായും ഇലക്ട്രിക് സിഗ്‌നല്‍ ഉപയോഗിച് നിരന്തരം സംവദിച്ചാണ് മനുഷ്യജീവിതം സാധ്യമാവുന്നത്. എന്തെങ്കിലും കാരണം കൊണ്ട്, സാധാരണയിലും കൂടുതല്‍ ഇലക്ട്രിക് ഫൈറിങ് മസ്തിഷ്‌കത്തില്‍ മൊത്തത്തിലോ ഏതെങ്കിലും ഒരു ഭാഗത്തോ സംഭവിക്കുന്ന അവസ്ഥയാണ് seizure ...

Read More »

സ്ത്രീ പുരുഷനാകുമ്പോള്‍: വായിക്കാം ലിംഗ മാറ്റ ശസ്ത്രക്രിയയെക്കുറിച്ച് അറിയേണ്ടതെല്ലാം

transgender

ഡോ. ജിതിന്‍ റ്റി ജോസഫ് ലിംഗമാറ്റ( sex reassignment surgery SRS) ശസ്ത്രക്രിയ കേരളത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടന്ന വിവരം അറിഞ്ഞിരിക്കുമല്ലോ . 41 വയസുകാരി ആയ സ്ത്രീക്കാണ് , ഏറ്റവും ബുദ്ധിമുട്ടേറിയ പെണ്ണിനെ ആണാക്കി മാറ്റുന്ന(female to male) സര്‍ജറി തിരുവനതപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടന്നത് . പ്ലാസ്റ്റിക് സര്‍ജറി വിഭാഗം തലവന്‍ ഡോ. അജയകുമാറിന്റെ നേതൃത്വത്തില്‍ , എന്‍ഡോക്രൈനോളജി ,മാനസികാരോഗ്യം , അനസ്‌തേഷ്യ വിഭാഗങ്ങള്‍ സഹകരിച്ചാണ് വര്‍ഷങ്ങള്‍ നീണ്ട ചികിത്സ പൂര്‍ത്തിയാക്കിയത് . ചെറുപ്പം തൊട്ടു തന്നെ പുരുഷനായി ...

Read More »

ബഹിരാകാശത്തേക്ക് നോക്കുന്ന കച്ചവട കണ്ണുകള്‍

spacex

സാബു ജോസ് അടുത്തകാലം വരെ ബഹിരാകാശ പര്യവേഷണങ്ങള്‍ നടന്നിരുന്നത് അതതു രാജ്യങ്ങളിലെ ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തിന് കീഴിലായിരുന്നു. വാര്‍ത്താവിനിമയ രംഗത്തും, പ്രതിരോധ മേഖലയിലും, കാലാവസ്ഥാ പ്രവചനത്തിലും, സാങ്കേതിക വിദ്യാഭ്യാസ രംഗത്തും, സൈനിക സൈനികേതര മേഖലയിലും, ഗതിനിര്‍ണയത്തിലുമെല്ലാം ബഹിരാകാശ പര്യവേഷണങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത പുരോഗതി സ്‌പേസ് ടെക്‌നോളി കരസ്ഥമാക്കിയ രാജ്യങ്ങളുടെ അഭിമാന സ്തംഭമായാണ് പരിഗണിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ മാറുകയാണ്. ബഹിരാകാശ പര്യവേഷണ രംഗത്തേയ്ക്കും സ്വകാര്യ മേഖല കടന്നുവന്നിരിക്കുകയാണ്. അതിനര്‍ഥം ഇനി ബഹിരാകാശവും വലിയൊരു വാണിജ്യകേന്ദ്രമായി മാറുകയാണെന്നാണ്. ഒരുപക്ഷെ ഏറ്റവും വലിയ വാണിജ്യകേന്ദ്രം. എലോണ്‍ മസ്‌ക് എന്ന അമേരിക്കന്‍ ...

Read More »

ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ വൈദ്യുതി നിലയം ഇന്ത്യയില്‍

solar-panel

സാബു ജോസ് ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ വൈദ്യുതോല്‍പാദന നിലയം ഇന്ത്യയിലാണ്. 2016 സെപ്തംബര്‍ 21 ന് നിര്‍മാണം പുര്‍ത്തിയായ ഈ പവര്‍‌സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതോല്‍പാദനം ആരംഭിച്ചു. തമിഴ്‌നാട്ടില്‍ മധുരയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള രാമനാഥപുരം ജില്ലയിലെ കമുതി ഗ്രാമത്തിലാണ് ഈ പവര്‍പ്ലാന്റ് സ്ഥിതിചെയ്യുന്നത്. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ നിലയം. 648 മെഗാവാട്ടാണ് ഈ നിലയത്തിന്റെ പ്രതിദിന വൈദ്യുതോല്‍പാദന ശേഷി. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജനിലയമായിരുന്ന കാലിഫോര്‍ണിയയിലെ ടോപാസ് സോളാര്‍ ഫാമിന്റെ വൈദ്യുതോല്‍പാദന ശേഷി പ്രതിദിനം 550 മെഗാവാട്ട് മാത്രമാണ്. ...

Read More »