Must Read

പരിസ്ഥിതി മലിനീകരണവും വികസനവും

pollution-2

സാബു ജോസ് സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് ചുറ്റുപാടുകള്‍. അതിലാര്‍ക്കും സംശയമുണ്ടാകില്ല. എന്നാല്‍ നമ്മുടെ ചുറ്റുപാടുകള്‍ക്കുണ്ടാകുന്ന മാറ്റങ്ങളുടെ വേഗത കൂടുന്നത് ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല. പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്ഥയിലുണ്ടാകുന്ന പ്രവചനാതീതമായ ചാഞ്ചാട്ടങ്ങള്‍, നീണ്ടുനില്‍ക്കുന്ന ഉഷ്ണകാലവും ശൈത്യവും, ശക്തമാകുന്ന കടലാക്രമണങ്ങള്‍ എന്നിങ്ങനെ ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചാല്‍ ഈ ഗ്രഹം ഭാവിയില്‍ നേരിടാന്‍ പോകുന്ന ദുരന്തങ്ങളുടെ ചിത്രം ലഭിക്കും. ആഗോളതാപനമാണ് ഭൂമിനേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. നമ്മുടെ ഗ്രഹം ഒരു വറചട്ടി പോലെ ചൂടുപിടിച്ചുകൊണ്ടിരിക്കുകയാണ്. ഈ താപവര്‍ധനവില്‍ സുപ്രധാനപങ്കുവഹിക്കുന്നത് പ്രകൃതിയിലുള്ള മനുഷ്യന്റെ ഇടപെടലുകളാണ്. ഇത്തരം ഇടപെടലുകളില്‍ ചിലത് ഹ്രസ്വമായ കാലയളവില്‍ ...

Read More »

മഴ..മഴ.. കുട..കുട.. മഴയില്ലെങ്കില്‍ കൃത്രിമ മഴ

cloud

സാബു ജോസ് കേരളം ഇന്ന് കൃത്രിമ മഴയുടെ സാധ്യതയേക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. എന്താണ് കൃത്രിമ മഴയെന്ന് നോക്കാം. സാങ്കേതികവിദ്യയുടെ സഹായത്തോടെ മഴ പെയ്യിക്കുന്നതാണ് കൃത്രിമ മഴ. ക്ലൗഡ് സീഡിങ്് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മഴ കൃത്രിമമായി പെയ്യിക്കുന്നത്. രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് കൃത്രിമ മഴ ഉണ്ടാക്കുന്നത്. ക്ലൗഡ് സീഡിങ് കാലാവസ്ഥയില്‍ മാറ്റം വരുത്തുന്നതിനുപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ക്ലൗഡ് സീഡിംങ്. കൃത്രിമ മഴ, കൃത്രിമ മഞ്ഞുണ്ടാക്കുക, മൂടല്‍ മഞ്ഞ് കുറയ്ക്കുക എന്നിവയാണ് ക്ലൗഡ് സീഡിംങ് ഉപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങള്‍. 1946 ല്‍ അമേരിക്കല്‍ ശാസ്ത്രജ്ഞനായ വിന്‍സെന്റ് ഷെയ്ഫറാണ് ...

Read More »

ഇന്ന് വനിതാദിനം: ബഹിരാകാശയാത്രയും സ്ത്രീകളും

womens

സാബു ജോസ് ജീവിതത്തിന്റെയും തൊഴിലിന്റെയും ഏതു മേഖലയിലും ഇന്ന് വനിതകള്‍ പുരുഷന്‍മാരോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട് ലിംഗ വിവേചനവും, തൊഴില്‍ അസമത്വവും, അവസര നിഷേധവുമൊന്നും ഒരു ആധുനിക ലോകക്രമത്തില്‍ വിലപ്പോകില്ല. ഒരു കാലത്ത് പുരുഷാധിപത്യം നിറഞ്ഞുനിന്ന ബഹിരാകാശപര്യവേഷണ രംഗത്തും സ്ത്രികരായ വനിതകളേക്കുറിച്ചും, സ്‌പേസില്‍ അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകളേക്കുറിച്ചും കുറെയേറെ പറയാനുണ്ട്. നിരവധി രാജ്യങ്ങളിലെ സ്ത്രീകള്‍ ബഹിരാശാകത്ത് എത്തുകയും വിവിധ ഗവേഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യതിട്ടുണ്ട്. വനിതകളുടെ ബഹിരാകാശയാത്രയ്ക്ക് തുടക്കം കുറിച്ചത് പഴയ സോവിയറ്റ് യൂണിയനാണ്. സോവിയറ്റ് ബഹിരാകാശ സഞ്ചാരിണിയായ വാലന്റീന തെരഷ്‌ക്കോവ 1963 ജൂണ്‍ 16 നാണ് ഭൂമിയുടെ ...

Read More »

ദേശീയ ശാസ്ത്രദിനം; രാമന്‍ പ്രഭാവം എന്നാലെന്ത്?

science-day

സാബു ജോസ് നീലാകാശവും ആഴക്കടലിന്റെ നീലിമയുമെല്ലാം ആസ്വദിക്കുകയും അല്‍പ്പം ഭയം കലര്‍ന്ന കൗതുകത്തോടെ പാടിപ്പുകഴ്ത്തുകയും ചെയ്യപ്പെടുമ്പോഴും ആരെങ്കിലും അവയുടെ നീലവര്‍ണത്തിന്റെ കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടാകുമോ? എന്നാല്‍ സി വി രാമന്‍ അതേക്കുറിച്ച് ചിന്തിച്ചു, പരീക്ഷണങ്ങള്‍ നടത്തി, ഉത്തരവും കണ്ടെത്തി. രാമന്‍ പ്രഭാവമെന്നാണ് ഇന്ന് ശാസ്ത്രലോകം ഈ പ്രതിഭാസത്തെ വിളിക്കുന്നത്. ഭൗതിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം കരസ്ഥമാക്കിയ ആദ്യ ഭാരതീയനായ ചന്ദ്രശേഖര വെങ്കട്ടരാമന്റെ, പ്രകാശകിരണങ്ങളുടെ സ്വഭാവത്തെ സംബന്ധിച്ച സുപ്രധാന കണ്ടുപിടുത്തമായ രാമന്‍ പ്രഭാവം ലോകത്തിന് സമര്‍പ്പിച്ചത് 1928 ഫെബ്രുവരി 28നാണ്. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് എല്ലാ വര്‍ഷവുംഫെബ്രുവരി 28 ...

Read More »

ജീവന്റെ സമവാക്യങ്ങള്‍

life

സാബു ജോസ് ഒരു ഗ്രഹത്തിലോ അതിന്റെ സ്വാഭാവിക ഉപഗ്രഹത്തിലോ ജീവന്‍ ഉദ്ഭവിക്കുന്നതിനും വളര്‍ന്നുവികസിക്കുന്നതിനും നിലനില്‍ക്കുന്നതിനുമുള്ള കഴിവാണ് ഹാബിറ്റബിലിറ്റി. സൗരയൂഥം ജീവനുദ്ഭവിക്കുന്നതിനും വളര്‍ന്നുവികസിക്കുന്നതിനുള്ള അനുകൂലനങ്ങളുള്ള മേഖലയാണ്. ജീവന്റെ നിലനില്‍പിന് ഏറ്റവും ആവശ്യമായിട്ടുള്ളത് സ്ഥിരമായുള്ളൊരു ഊര്‍ജസ്രോതസ്സാണ്. നക്ഷത്രങ്ങളാണ് ഊര്‍ജദായകര്‍. എന്നാല്‍, അതുകൊണ്‍ുമാത്രം ജീവന്‍ ഉദ്ഭവിക്കണമെന്നില്ല. നിരവധി ഭൗതിക, രാസ, ജ്യോതിശാസ്ത്ര സമവാക്യങ്ങള്‍ ഒത്തുചേരേണ്‍ത് അതിനാവശ്യമാണ്. നിലവിലുള്ള ധാരണയനുസരിച്ച് ജലമാണ് ജീവന്റെ അടിസ്ഥാനം. ദ്രാവകരൂപത്തില്‍ ജലം നിലനില്‍ക്കുന്ന മേഖലയില്‍ മാത്രമേ ജീവന് സാധ്യതയുള്ളൂ എന്ന നിഗമനമാണ് ഇപ്പോഴുള്ളത്. നക്ഷത്രങ്ങളില്‍നിന്നു പുറപ്പെടുന്ന ഊര്‍ജമുപയോഗിച്ച് സങ്കീര്‍ണങ്ങളായ ജൈവ തന്മാത്രകള്‍ സൃഷ്ടിക്കപ്പെടണമെങ്കില്‍ ജലസാന്നിധ്യം ...

Read More »

അന്യഗ്രഹ ജീവന്റെ അടയാളങ്ങള്‍

setti

സാബു ജോസ് ഭൂമിയിലുള്ള ഒരുകൂട്ടം മനുഷ്യര്‍ ഭൂമിക്കപ്പുറമുള്ള ജീവന്റെ തുടിപ്പുകള്‍ കണ്ടെ ത്തുന്നതിനുള്ള അന്വേഷണത്തിലാണ്. അത്തരത്തിലുള്ള ഒരു കൂട്ടായ്മയാണ് സെറ്റി (Search for Extra-Terrestrial Intelligence- SETI). ശാസ്ത്രീയ രീതികളാണ് ഇതിനുവേണ്‍ി സെറ്റിയുടെ പ്രോജക്ടുകള്‍ ഉപയോഗപ്പെടുത്തുന്നത്. അന്യലോക സംസ്‌കാരത്തിന്റെ ഏതെങ്കിലും തരത്തിലുള്ള അടയാളങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കാന്‍ വൈദ്യുത കാന്തിക വികിരണങ്ങളാണ് സെറ്റി സംഘം ഉപയോഗിക്കുന്നത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി, കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി, ബെര്‍ക്‌ലെ, സെറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയാണ് ഇത്തരത്തിലുള്ള പ്രോജക്ടുകള്‍ നടപ്പിലാക്കുന്ന പ്രധാന സ്ഥാപനങ്ങള്‍. 1995ല്‍ യു.എസ്. ഗവണ്‍മെന്റ് സെറ്റി പ്രോജക്ടുകള്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കിയതു ...

Read More »

ഭൗമേതര ജീവന്‍ കയ്യെത്തും ദൂരത്തുതന്നെ ; ഇനിയെന്ത്?

trafic

സാബു ജോസ് ഭൗമേതര ജീവന്‍ കയ്യെത്തും ദൂരത്തുതന്നെയുണ്ടെന്നുളളതിന്റെ സൂചനയുമായി ശാസ്ത്രലോകത്തു നിന്നുളള അമ്പരിപ്പിക്കുന്ന പുതിയ കണ്ടെത്തല്‍. ഭൂമിയില്‍ നിന്നും 40 പ്രകാശവര്‍ഷം അകലെയുളള ട്രാപ്പിസ്റ്റ്-1 എന്ന കുളളന്‍ നക്ഷത്രത്തിനു ചുറ്റും ഏഴ് ഭൗമ സമാന ഗ്രഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ട്രാപ്പിസ്റ്റ്-1ഇ മുതല്‍ ട്രാപ്പിസ്റ്റ്-1എച്ച് വരെയാണ് തല്‍ക്കാലം ഈ ഗ്രഹങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്. ഈ ഗ്രഹങ്ങളിലെ ഉപരിതല താപനില പരിശോധിച്ച ശാസ്ത്രജ്ഞര്‍ക്ക് ഇവയിലെല്ലാം ജലസാന്നിധ്യമുണ്ടാകുമെന്ന് ബോധ്യമായിട്ടുണ്ട്. ഭൂമിക്ക് വെളിയില്‍ ജീവന്‍ ഉദ്ഭവിക്കാനും വികസിക്കാനും ഇത്രയേറെ അനുകൂല സാഹചര്യങ്ങളുളള അന്യഗ്രഹങ്ങളെ ഇതിന് മുമ്പ് കണ്ടെത്തിയിട്ടില്ല എന്നതാണ് ഈ കണ്ടുപിടുത്തത്തിന് ശാസ്ത്രലോകം ...

Read More »

ഉപഗ്രഹങ്ങളുടെ ഉപയോഗങ്ങള്‍ എന്തെല്ലാം

satelite

വെബ് ഡെസ്‌ക്‌ നൂറ്റി നാല് ഉപഗ്രഹങ്ങള്‍ ഒറ്റയടിക്ക് വിക്ഷേപിക്കുക വഴി ഇന്ത്യ ഒരിക്കല്‍ക്കൂടി അന്താരാഷ്ട്ര രംഗത്ത് ഉപഗ്രഹ സാങ്കേതികവിദ്യയില്‍ നമ്മുടെ വൈദഗ്ദ്ധ്യം തെളിയിച്ചിരിക്കുകയാണ്. വാസ്തവത്തില്‍ ഉപഗ്രഹങ്ങളുടെ മാര്‍ക്കറ്റിലെ ഏറ്റവും വലിയ ഡിസ്‌റപ്റ്റീവ് ഫോഴ്‌സാണ് ഇന്ത്യ എന്നുപറയാം. ഇന്ത്യ ഈ രംഗത്ത് എത്തുന്നതിനു മുന്‍പ് ഒന്നാം കിട രാജ്യങ്ങള്‍ക്ക് മാത്രം സാധിക്കുന്ന ഒന്നായിരുന്നു, ഉപഗ്രഹവിക്ഷേപണം. അവിടുത്തെ ശാസ്ത്രജ്ഞന്മാരുടെ ഉയര്‍ന്ന ശമ്പളവും ഉപഗ്രഹവിക്ഷേപണത്തിനും മറ്റുമുള്ള വലിയ ചെലവും കാരണം ഈ രംഗത്തെ സേവനവും വളരെ ചിലവുള്ളതായിരുന്നു. ഇരുപത് വര്‍ഷം മുന്‍പ് ഒരു ഉപഗ്രഹ ചിത്രം വാങ്ങുന്നതിന് ഇരുപതിനായിരം ...

Read More »

ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞ പദാര്‍ത്ഥം

gel-1

സാബു ജോസ് തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ശാസ്ത്രജ്ഞര്‍ ലോകത്തില്‍ ഏറ്റവും ഭാരം കുറഞ്ഞ വസ്തു നിര്‍മിച്ചിരിക്കുന്നു. സിലിക്ക എയ്‌റോജെല്‍ എന്ന വസ്തുവാണ് ശാസ്ത്രജ്ഞര്‍ നിര്‍മിച്ചത്. വായു ആണ് ഈ എയ്‌റോജെല്ലിന്റെ 99 ശതമാനവും. അതിവിശിഷ്ട താപരോധക ശേഷിയുളള ഈ വസ്തു റോക്കറ്റുക്കളുടെ ഉപരിതലത്തില്‍ ആവരണമായി ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ ഇതു മാത്രമല്ല സിലിക്ക എയ്‌റോജെല്ലിന്റെ ഉപയോഗം. തണുപ്പിനെയും ചൂടിനേയും ചെറുക്കാന്‍ ഉപയോഗിക്കുന്ന ജാക്കറ്റുകളിലും, ഷൂസിന്റെ സോളിനകത്തും ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. പട്ടാള യൂണിഫോമില്‍ ഉപയോഗിക്കുക വഴി സിയാചിന്‍ മേഖലയിലും മറ്റും ...

Read More »

അഭിമാനിക്കാം ഓരോ ഭാരതീയനും…..

isro-pslv-c371-624x351

ഒരോ ഭാരതീയനും അഭിമാനിക്കാം. എല്ലാ റെക്കോഡുകളും ഭേദിച്ച് ഇന്ത്യ ബഹിരാകാശ രംഗത്ത് ചരിത്രം സൃഷ്ടിച്ച ദിനമാണിന്ന്. 104 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി 37 കുതിച്ചുയര്‍ന്നപ്പോള്‍ വാനോളം ഉയര്‍ന്നത് ഓരോ ഭാരതീയന്റെയും അഭിമാനം. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നാണ് പി.എസ്.എല്‍.വി സി37 പുറപ്പെട്ടത്. പിഎസ്എല്‍വിസി 37 ന്റെ 39ാം ദൗത്യം വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് എല്ലാവരും. എല്ലാ ഉപഗ്രഹങ്ങളുടെയുംകൂടി ഭാരം 1378 കിലോഗ്രാം വരും. ഇതില്‍ പ്രധാനം 714 കിലോ വരുന്ന കാര്‍ടോസാറ്റ് 2 ആണ്. ബാക്കി ഉപഗ്രഹങ്ങളില്‍ 96 എണ്ണം യുഎസിലെ വിവിധ ...

Read More »