Must Read

കരുതല്‍ വേണം പ്രകൃതിയുടെ കുടയുടെ കാര്യത്തില്‍

ozone

സ്വന്തം ലേഖകന്‍ ഇന്നത്തെ പ്രത്യേകത എന്തെന്ന് ചോദിച്ചാല്‍ ആരും പറയും അന്തര്‍ ദേശിയ ഓസോണ്‍ ദിനമാണെന്ന്. അതെ ഇന്ന് ഓസോണ്‍ ദിനമാണ്. ഓസോണ്‍ പാളിയെ സംരക്ഷിക്കുവാനായി നിരവധി രാഷ്ട്രതലവന്‍മാര്‍ ചേര്‍ന്ന് 19987 ല്‍ കാനഡയിലെ മോണ്‍ട്രിയല്‍ ഒപ്പുവെച്ച ഉടമ്പടിയുടെ മുപ്പതാം വാര്‍ഷികമാണ് ഇന്ന് ലോകം ആചരിക്കുക. എന്നാല്‍ ഓസോണ്‍ നശീകരണം ഇത്രയേറെ വര്‍ധിച്ചിട്ടും എന്താണ് ഓസോണ്‍ പാളിയെന്നും ഓസോണ്‍ ദ്വാരമെന്നും ചോദിച്ചാല്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ നമ്മള്‍ മലയാളികള്‍ക്ക് കഴിയാറില്ല. കാരണം മറ്റൊന്നുമല്ല, ശാസ്ത്രത്തിലുള്ള നമ്മുടെ അജ്ഞതതന്നെയാണ്.ശാസ്ത്രത്തോടുള്ള മലയാളികളുടെ അല്ല ലോകത്തിന്റെ വിമുഖത പലപ്പോഴും ...

Read More »

അറിയാം ഓസോണിന്റെ വിശേഷങ്ങള്‍

ozone 2

സാബു ജോസ് ഭൗമാന്തരീക്ഷത്തില്‍ ആപേക്ഷികമായി ഉയര്‍ന്ന സാന്ദ്രതയില്‍ ഓസോണ്‍ വാതകം കാണപ്പെടുന്ന മേഖലയാണ് ഓസോണ്‍ പാളിയെന്ന ഓസോണോസ്ഫിയര്‍. ആപേക്ഷികമായി ഉയര്‍ന്നതെന്നു പറയുമ്പോള്‍ ഇതത്ര അധികമൊന്നുമുണ്ടെന്നു കണക്കാക്കേണ്ടതില്ല. ഭൌമാന്തരീക്ഷത്തിലെ മറ്റു വാതകങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ ഓസോണിന്റെ അളവ് കേവലം 0.6 ുുാ (പാര്‍ട്‌സ് പെര്‍ മില്യണ്‍) മാത്രമാണ്. അന്തരീക്ഷ പാളിയായ സ്ട്രാറ്റോസ്ഫിയറിലാണ് ഓസോണ്‍വാതകത്തിന്റെ 90 ശതമാനവുമുള്ളത്. ഭൌമാന്തരീക്ഷത്തിന്റെ ഘടന വിവരിക്കുമ്പോള്‍ ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്ന അളവുകോലാണ് അന്തരീക്ഷപാളികളെന്നു പറയാം. കൃത്യമായി നിര്‍ണയിക്കാന്‍കഴിയുന്ന അതിരുകളില്ലെങ്കിലും താപനിലയിലും, വാതക വിതരണത്തിലും വ്യത്യസ്തത പുലര്‍ത്തുന്നവയാണ് ഈ പാളികള്‍. ഭൌമാന്തരീക്ഷത്തിന്റെ ആകെ ‘ഭാരം 5ഃ10 ...

Read More »

ഇരുണ്ട ലോകങ്ങള്‍ തേടി യൂക്ലിഡ്

Euclid_spacecraft_illustration_1

സാബു ജോസ് ഡാര്‍ക്ക് എനര്‍ജിയുടെ പ്രഭാവത്തേക്കുറിച്ചു പഠിക്കാന്‍ യൂക്ലിഡ് ഒരുങ്ങുകയാണ്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഡാര്‍ക്ക് എനര്‍ജി എക്‌സ്‌പ്ലോറര്‍ യൂക്ലിഡ് 2020 ല്‍ വിക്ഷേപിക്കപ്പെടും. പേടകത്തിന്റെ നാല് ഡിറ്റക്ടറുകളുടെ നിര്‍മാണം 2017 ജനുവരിയില്‍ പൂര്‍ത്തിയായി. പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം ശാസ്ത്രലോകം അംഗീകരിച്ചുകഴിഞ്ഞു. എന്നാല്‍ പ്രപഞ്ചത്തിന്റെ വികാസവേഗത വര്‍ധിച്ചുകൊണ്ടിരിക്കുന്നത് വലിയ ദുരൂഹതയാണ്. ഡാര്‍ക്ക് എനര്‍ജി എന്ന ഋണമര്‍ദത്തിന്റെ സാന്നിധ്യമാണ് പ്രപഞ്ചവികാസത്തിനു കാരണമായി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്താണ് ഡാര്‍ക്ക് എനര്‍ജിയെന്ന് കണ്ടുപിടിക്കുകയാണ് യൂക്ലിഡ് ദൗത്യത്തിന്റെ വിക്ഷേപണ ലക്ഷ്യം. ഡാര്‍ക്ക് എനര്‍ജിയുടെ പ്രഭാവം കണക്കുകൂട്ടാന്‍ കഴിഞ്ഞാല്‍ പ്രപഞ്ചത്തിന്റെ ...

Read More »

കസീനി ഇനി ചരിത്രം

Cassini_Proximals_HiRes02_vB (1)

സ്വന്തം ലേഖകന്‍ കസീനി ഇനി ചരിത്രത്തിന്റെ ഭാഗമാവുകയാണ്. നാസയുടെ ഭാഷയില്‍ കസീനി സ്‌പേസ്‌ക്രാഫ്റ്റ് അതിന്റെ ഗ്രാന്‍ഡ് ഫൈനല്‍ ആരംഭിച്ചു. ഇപ്പോള്‍ പേടകം ശനിയുടെ വലയങ്ങള്‍ക്കും ഗ്രഹോപരിതലത്തിനും ഇടയിലാണ്. ഇനി 22 ആഴ്ചകള്‍, 22 ലാപ്പുകള്‍, അല്ലെങ്കില്‍ 22 പ്രദക്ഷിണങ്ങള്‍. 2017 സെപ്തംബര്‍ 15 ന് കസീനി ശനിയില്‍ ഇടിച്ചിറങ്ങും. ഗ്രഹാന്തരീക്ഷത്തില്‍ നിന്നും 2950 കിലോമീറ്റര്‍ മാത്രം ഉയരത്തിലാണ് പേടകം ഇപ്പോഴുള്ളത്. ഓരോ പ്രദക്ഷിണത്തിലും ഈ അകലം കുറഞ്ഞുവരും. ഇനി വരുന്ന 22 ആഴ്ചകളില്‍ ശനി ഗ്രഹത്തിന്റെ ഇതുവരെ കാണാത്ത വിസ്മയ ചിത്രങ്ങളായിരിക്കും കസീനി ഭൂമിയിലേക്കയക്കുക. ...

Read More »

വുള്‍ഫ് റിയത്ത് എന്ന അതി ഭീമന്‍ നക്ഷത്രങ്ങള്‍

star

റിഷി ദാസ് നക്ഷത്രങ്ങള്‍ വിചിത്രമായ ഒരു നിയമം പാലിക്കുന്നവയാണ് .വലിപ്പം കൂടുംതോറും ആയുസു കുറയും എന്നാണ് ആ നിയമം .നക്ഷത്രങ്ങള്‍ പല വിധമുണ്ട് . വ്യാഴത്തിന്റെ ഏതാനും മടങ്ങുമാത്രം ദ്രവ്യമാനമുള്ള തവിട്ടു കുള്ളന്മാര്‍മുതല്‍ (Brown Dwarfs ) സൂര്യന്റെ നൂറ്റി അന്‍പതോളം മടങ്ങു ദ്രവ്യമാനം വരുന്ന വുള്‍ഫ് റിയത്ത് നക്ഷത്രങ്ങള്‍ വരെയുണ്ട് നക്ഷത്രങ്ങളുടെ കൂട്ടത്തില്‍ .നമ്മുടെ സൂര്യന്‍ ഒരിടത്തരക്കാരനാണ് . .ഒരു നക്ഷത്രം നിലനില്‍ക്കുന്നത് രണ്ടു മഹാ ബലങ്ങളുടെ സന്തുലനത്തിലാണ് .അവയെ ചുരുക്കി ചെറുതാക്കാന്‍ ശ്രമിക്കുന്ന ഗുരുത്വ ബലത്തിന്റെയും .അവയുടെ പുറം പാളികളെ അടര്‍ത്തി ...

Read More »

പുതിയൊരു ഭാരകണംകൂടി;സൈ സീ-സീ പ്ലസ്-പ്ലസ്

cern-new-particle

സാബു ജോസ് സേണിന്റെ നിയന്ത്രണത്തിലുള്ള ജനീവയിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ നടത്തിയ കണികാപരീക്ഷണത്തില്‍ പുതിയൊരു കണികയെകൂടി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. അസ്ഥിരമായ ഈ ഹെവിപാര്‍ട്ടിക്കിളിന്  (സൈ-സീ-സീ-പ്ലസ്-പ്ലസ്) എന്നാണ് പേരിട്ടിരിക്കുന്നത്. മൂന്ന് ക്വാര്‍ക്കുകള്‍ ചേര്‍ന്നാണ് ഈ കണിക നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ഒരു അപ് ക്വാര്‍ക്കും രണ്ട് ചാംഡ് ക്വാര്‍ക്കും ചേര്‍ന്ന് നിര്‍മിക്കപ്പെട്ടിരിക്കുന്ന ഈ കണത്തിന് പ്രോട്ടോണിന്റെ 3.8 മടങ്ങ് പിണ്ഡമുണ്ട്. ഭാരമേറിയ കണികകള്‍ക്ക് സ്ഥിരത കുറവാണ്. സെക്കന്റിന്റെ കോടിക്കോടിയില്‍ ഒരംശം സമയമാണ് ഈ കണികയുടെ സ്വതന്ത്ര നിലനില്‍പ്. ദ്രവ്യത്തിന്റെ അടിസ്ഥാനകണമാണ് ക്വാര്‍ക്കുകള്‍. ഇതുവരെ ആറ് ക്വാര്‍ക്കുകളെയാണ് കണ്ടെത്തിയിട്ടുള്ളത്. അപ്, ...

Read More »

എവറസ്റ്റ് കൊടുമുടിയുടെ ഉയരം കൂടുന്നു?

download

എവറസ്റ്റ് കൊടുമുടിയുടെ ഉയരം കൂടുന്നുണ്ടോ? സംശയത്തിന്റെ നിഴലിലാണ് ഇന്ന് പലരും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ എവറസ്റ്റിന് ശാസ്ത്രജ്ഞര്‍ മുമ്പ് വിചാരിച്ചിരുന്നതിനെക്കാള്‍ ഉയരമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. അതിന്റെ ഉയരം കൂടിക്കൊണ്ടിരിക്കുകയാണെന്നു റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സിയുടെ ഒരു പുതിയ റിപ്പോര്‍ട്ട് പറയുന്നു. 1954ലെ ഔദ്യോഗിക കണക്കിന്‍പ്രകാരം എവറസ്റ്റിന്റെ ഉയരം 8,848 മീറ്ററാണെന്നു നിശ്ചയിച്ചിരുന്നു. എന്നാല്‍ അതിസങ്കീര്‍ണ ഉപഗ്രഹസംവിധാനങ്ങളുടെ സഹായത്താല്‍, ഇപ്പോള്‍ ഈ കൊടുമുടിയുടെ ഉയരം 8,850 മീറ്റര്‍ അതായത് ഏകദേശം 8.9 കിലോമീറ്റര്‍ ആണെന്നു പര്‍വതാരോഹകര്‍ കണക്കാക്കുന്നു. ഇത് മുമ്പത്തെക്കാള്‍ 2 മീറ്റര്‍ കൂടുതലാണ്.’ ...

Read More »

സംഗതി സിംപിളാണ് പക്ഷേ, പവര്‍ഫുളാണ്

21148362_10210010096318076_1993727132_n

ബൈജു രാജു നമ്മുടെ വാള്‍ ക്‌ളോക്കുകളില്‍ തൂങ്ങി ആടുന്ന പെന്‍ഡുലം എല്ലാവരും കണ്ടിരിക്കും. അതു ചുമ്മാ ഭംഗിക്ക് ആണെന്നാണ് പലരും കരുതിയിരിക്കുന്നത് 🙂 സത്യത്തില്‍ എന്താണ് അതു ? വളരെ ലളിതമായതു എങ്കിലും വളരെ ശക്തമായ ഒരു ശാസ്ത്രീയ ഉപകരണം ആണ് അത്. ആദ്യം ലളിതമായ ചില കാര്യങ്ങള്‍ നമുക്ക് നോക്കാം. ഭാരം കൂടിയ ഒരു കട്ടി ( bob ), ഭാരം കുറഞ്ഞ നീണ്ട വാടിയിലോ അല്ലെങ്കില്‍ നൂലിലോ കെട്ടിയിട്ട് ചെറുതായി ആട്ടിയാല്‍ അതു പെന്‍ഡുലം ആയി. ഭൂമിയുടെ ഗുരുത്വഘര്‍ഷണം കാരണമാണ് പെന്‍ഡുലം ...

Read More »

റിപ്പബ്ലിക് ദിനത്തില്‍ ചന്ദ്രനില്‍ ദേശീയ പതാക ഉയര്‍ത്താനൊരുങ്ങി ടീം ഇന്‍ഡസ്

maxresdefault

@2018 ജനുവരി 26 ന്  ഇന്‍ഡസിന്റെ ‘മൂണ്‍-2’  ചന്ദ്രനിലെത്തും സാബു ജോസ് ഇന്ത്യയുടെ 68-ാം റിപ്പബ്ലിക് ദിനത്തില്‍ ചന്ദ്രനില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ടീം ഇന്‍ഡസ് എന്ന സ്വകാര്യ സംരംഭകര്‍ തയ്യാറെടുക്കുന്നു. 2018 ജനുവരി 26 ന് ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ടീം ഇന്‍ഡസ് എന്ന സ്വകാര്യ സ്‌പേസ് സംരംഭകരുടെ ‘മൂണ്‍-2’ എന്ന ദൗത്യം ചന്ദ്രനിലെത്തും. ഒരു ലാന്‍ഡറും റോവറുമാണ് ദൗത്യത്തിലുള്ളത്. ലാന്‍ഡറിലെ ഹൈ-ഡഫനിഷന്‍ ക്യാമറകള്‍ നിരവധി ചാന്ദ്രദൃശ്യങ്ങള്‍ പകര്‍ത്തും. റോവര്‍ ചന്ദ്രോപരിതലത്തില്‍ 500 മീറ്റര്‍ സഞ്ചരിക്കുകയും ദേശീയ പതാക ചന്ദ്രോപരിതലത്തില്‍ സ്ഥാപിക്കുകയും ചെയ്യും. ഇസ്രോയുടെ ...

Read More »

എംഫോണിന്റെ മൂന്ന് ഫീച്ചര്‍ ഫോണുകള്‍ കൂടി വിപണിയില്‍;സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച് എംഫോണ്‍

Featurephones

@ഓണം വിപണിയില്‍ എംഫോണിന് വന്‍ മുന്നേറ്റം @വമ്പന്‍ ഓഫറുകളൂം . സ്വന്തം ലേഖകന്‍ മലയാളികളുടെ സ്മാര്‍ട്ട്‌ഫോണ്‍ സംരംഭമായ എംഫോണ്‍, മികച്ച ക്വാളിറ്റിയുള്ള ഫീച്ചര്‍ ഫോണുകളുമായിവിപണിയിലേക്ക്. മുന്‍ നിര ബ്രാന്‍ഡുകള്‍ ആയ സാംസങ് ,നോക്കിയ എന്നിവയെ അപേക്ഷിച്ചു കാഴ്ചയിലും ക്വാളിറ്റിയിലും വളരെ അധികം പ്രത്യേകതകള്‍ ഉള്ളതാണ് എംഫോണ്‍ ഫീച്ചര്‍ ഫോണുകള്‍ . ഒരു സെന്റിമീറ്ററില്‍ താഴെ മാത്രം കനമുള്ള ഫോണുകള്‍, സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രം കണ്ടു വരുന്ന സി.എന്‍.സി അലുമിനിയം ഫ്രണ്ട് പാനല്‍, പോളി കാര്‍ബോണറ്റ് ഫൈബര്‍, സിലിക്കോണ്‍ ഗ്ലാസ് എന്നീ ഉയര്‍ന്ന ക്വാളിറ്റിയുള്ള മെറ്റീരിയല്‍ ഉപയോഗിച്ച് ...

Read More »