Author Archives: admin

കുതിച്ചുയരാനൊരുങ്ങി ജി.എസ്.എല്‍.വി 05; ഇന്‍സാറ്റ് 3 ഡി.ആര്‍ വിക്ഷേപണം നാളെ

d

നാളെ വൈകുന്നേരം 4.10 ന് ശാസ്ത്രലോകം ആകാംക്ഷയിലാകും. കാസാവസ്ഥാ നിര്‍ണയത്തിനുള്ള ഇന്‍സാറ്റ് 3 ഡി.ആര്‍ ഉപഗ്രഹം നാളെ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കും. ജി.എസ്.എല്‍.വി എഫ് 05 റോക്കറ്റിലാണ് ഈ ഉപഗ്രഹം വിക്ഷേപണം നടത്തുന്നത്. 2211 കിലോ ഭാരമുള്ള ഉപഗ്രഹം 2013 ല്‍ ഫ്രഞ്ച് ഗയാനയോയില്‍ നിന്ന് വിക്ഷേപിച്ച ഇന്‍സാറ്റ് 3 ഡി ഉപഗ്രഹത്തിന്റെ പിന്‍ഗാമിയാണ്. ഇന്‍സാറ്റ് 3 ഡിആര്‍ ഉപഗ്രഹം വിക്ഷേപിക്കുവാന്‍ ആകെ 1255 കിലോ ഇന്ധനമാണ് ആവശ്യമായി വരിക. ജി.എസ്.എല്‍.വിഎഫ് 05 റോക്കറ്റില്‍ വിക്ഷേപിക്കുന്ന ഉപഗ്രഹം ആദ്യം താത്കാലിക ഭ്രമണപഥത്തിലെത്തും. പിന്നീട് സ്വന്തം ...

Read More »

സിക്ക വൈറസ് കണ്ണിലൂടെയും പകരുമെന്ന് പഠനം

zikka

ഈഡിസ് കൊതുകുകള്‍ പരത്തുന്ന സിക്ക വൈറസ് കണ്ണുകളിലൂടെയും പകരാമെന്ന് പഠനങ്ങള്‍. വാഷിംഗ്ടണ്‍യൂനിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ എലിയില്‍ നടത്തിയ പരീക്ഷണത്തിലാണ് 26 രാജ്യങ്ങളെ ഭീതിയിലാക്കിയ സിക്ക വൈറസ് രോഗബാധിതരുടെ കണ്ണുകളിലൂടെയും പകരുമെന്ന് കണ്ടെത്തിയത്. രോഗിയുടെ കണ്ണുനീരിലൂടെയാണ് ഇവ പകരുകയെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. വളരെ വൈകാതെ ഈ പരീക്ഷണം രോഗബാധിതരായവരില്‍ നടത്താനൊരുങ്ങുകയാണ് ശാസ്ത്രലോകം. ഇതുവരെ ഈഡിസ് കൊതുകുകളിലൂടെയും ഒരിക്കല്‍ വൈറസ്ബാധിച്ച കൊതുകിന്റെ വംശപരമ്പരകളിലും, രോഗബാധിതരായവരുമായുള്ള ലൈംഗികബന്ധത്തിലൂടെയും രക്തദാനത്തിലൂടെയും ഉമിനീരിലൂടെയും ഈ രോഗം പകരുമെന്നായിരുന്നു കണ്ടെത്തല്‍.എന്നാല്‍, പുതിയ പഠന റിപ്പോര്‍ട്ട് രോഗം കൂടുതല്‍ ബാധിച്ചിരിക്കുന്ന രാജ്യങ്ങളെ ...

Read More »

 ഇന്‍സാറ്റ് 3ഡി.ആറുമായി ജി.എസ്.എല്‍.വി എഫ് 05 കുതിച്ചുയര്‍ന്നു

insat

കാലാവസ്ഥാ നിര്‍ണയത്തിനുള്ള ഇന്‍സാറ്റ് 3 ഡി.ആര്‍ ഉപഗ്രഹവുമായി ജി.എസ്.എല്‍.വി എഫ്05 കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് കോട്ടയില്‍ നിന്നും വൈകുന്നേരം 4.50 ഓടെയായിരുന്നു വിക്ഷേപണം നടന്നത്. ഏകദേശം 2211 കിലോ ഭാരമുള്ള പുതിയ ഉപഗ്രഹത്തിന്റെ വിക്ഷേപണ സമയം 17 മിനിറ്റായിരുന്നു. നേരത്തെ 4.10 ഓടെ വിക്ഷേപണം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും നാല്‍പ്പത് മിനിറ്റ് വൈകിയാണ് വിക്ഷേപണം നടന്നത്. തദ്ദേശിയമായി വികസിപ്പിച്ചെടുന്ന ക്രയോജെനിക് എന്‍ജിനാണ് ജി.എസ്.എല്‍.വി എഫ്് 05 ല്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്‍സാറ്റ് 3 ഡിആര്‍ ഉപഗ്രഹം വിക്ഷേപിക്കുവാന്‍ ആകെ 1255 കിലോ ഇന്ധനമാണ് ഉപയോഗിക്കുന്നത്. ...

Read More »

ജിറാഫുകള്‍ഒന്നല്ല; നാലുതരമുണ്ടെന്ന് പുതിയ പഠനം

cc_giraffee-shot_16x9

മൃഗങ്ങളുടെ കൂട്ടത്തിലെ പൊക്കക്കാരായ ജിറാഫുകള്‍ക്കിടയിലുമുണ്ട് വിവിധ വര്‍ഗക്കാര്‍. ജിറാഫിഡെ കുടുംബത്തില്‍പ്പെട്ട ഇവയ്ക്ക് രൂപത്തില്‍ കാര്യമായ വ്യത്യാസമില്ലത്തതിനാല്‍ G.camelopardalis എന്ന ഒറ്റ വര്‍ഗ്ഗത്തിലായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത് . ഇവയ്ക്ക് ഒന്‍പത് ഉപ വര്‍ഗവും. എന്നാല്‍ ജിറാഫുകള്‍ക്കിടയിലും വിവിധ വര്‍ഗക്കാരുണ്ടെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ശാസ്ത്രലോകത്തുനിന്ന് ലഭിക്കുന്നത്. ദി സെല്‍ പ്രസ് എന്ന ജേര്‍ണലിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതിയ പഠന പ്രകാരം ജിറാഫുകളെ Giraffe giraffe, Masai giraffe, reticulated giraffe, G.camelopardalis എന്നീ നാലു സ്പീഷിയസുകളാണ് തിരിച്ചിരിക്കുന്നത്. ജിറാഫുകളില്‍ നടത്തിയ ജനിതക പരിശോധനയിലാണ് ഇവയ്ക്കിടയില്‍ വ്യത്യസ്തതരം വര്‍ഗങ്ങളുണ്ടെന്ന് ...

Read More »

ആദ്യ നാനോ ഫിഷിന് രൂപം നല്‍കി ശാസ്ത്രലോകം

gg

ലോകത്തെ ആദ്യ നാനോമത്സ്യത്തിന് രൂപം നല്‍കി ശാസ്ത്രലോകം മറ്റൊരു ലക്ഷ്യത്തേക്ക്. ആരോഗ്യമേഖലയില്‍ പുതിയ മാറ്റത്തിന് വഴിയൊരുക്കുകയാണ് ശാസ്ത്രലോകം. മണല്‍ത്തരിയുടെ നൂറിലൊന്നു മാത്രം വലിപ്പമുള്ള മത്സ്യത്തിന് കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയിലെ jinxing li യാണ് രൂപം നല്‍കിയത് . മനുഷ്യ ശരീരത്തിലെ രോഗബാധിതമായ ഭാഗത്തേക്ക് കൃത്യമായി മരുന്ന് എത്തിക്കാന്‍ ഈ നാനോ മത്സ്യത്തെ ഉപയോഗപ്പെടുത്താനാകുമെന്നാണ് ഇവരുടെ വാദം. ഇതിന്റെ സാധ്യതകള്‍ പഠിക്കുകയാണ് ഇപ്പോള്‍ ഗവേഷക സംഘം. ഇത്തരത്തില്‍ ആരോഗ്യമേഖലയില്‍ കൂടുതല്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. നാനോ മത്സ്യം നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണവും നിക്കെലും ഉപയോഗപ്പെടുത്തിയാണ്. രണ്ടു ഗോള്‍ഡ് ...

Read More »

നാളെ ചിലപ്പോള്‍ ഇവയെ കണ്ടില്ലെന്ന് വരും; കാരണക്കാര്‍ നമ്മള്‍ തന്നെ

fsh

ഒരുകാലത്ത് സമുദ്രത്തില്‍ കണ്ടിരുന്ന വമ്പന്‍ജീവികള്‍ വംശനാശത്തിന്റെ വക്കിലാണെന്ന് പുതിയ പഠനം. മനുഷ്യന്റെ അനധികൃത ഇടപെടലാണ് ഇത്തരത്തില്‍ സമുദ്രത്തില്‍ കാര്യമായ മാറ്റം സൃഷ്ടിക്കുന്നതെന്നും പഠനത്തിന് നേതൃത്വം നല്‍കിയവര്‍ വ്യക്തമാക്കി.ചെറുജീവികള്‍ക്ക് കാര്യമായ ഭീഷണിയുണ്ടാകുന്നില്ലെന്നും പഠനം സൂചിപ്പിക്കുന്നു. സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ജോന്‍ പയ്‌ന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് അഭൂതപാര്‍വ്വമായ ഈ വ്യത്യാസം കണ്ടെത്തിയത്.ജേര്‍ണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ കണക്കുകള്‍ പ്രകാരം ഇതാദ്യമായാണ് ഇത്തരത്തിലൊരു മാറ്റം സമുദ്രത്തിലുണ്ടാകുന്നത്. മനുഷ്യ വേട്ടയ്ക്ക് ചെറുജീവികളേക്കാള്‍ ഏറെ വലിയ ജീവികള്‍ ഇരയാകുന്നതാണ് വംശനാശഭീഷണിക്ക് പ്രധാന ...

Read More »

ലോകത്തെ ഏറ്റവും പഴക്കമുള്ള ചൂണ്ടമുള്ള് കണ്ടെത്തി

14359023_853383611463136_3519556536206801512_n

ചൂണ്ട ഉപയോഗിച്ചുള്ള മീന്‍പിടുത്തം മനുഷ്യന്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല.അതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വ്യക്തമായി പറഞ്ഞാല്‍ 23000 വര്‍ഷം പഴക്കം കാണും.ഇത് പറയാന്‍ പ്രത്യേക കാരണവുമുണ്ട്. കഴിഞ്ഞയിടയില്‍ ലോകത്തെ ഏറ്റവും പഴക്കമുള്ള ചൂണ്ട മുള്ള് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ജപ്പാനിലെ ഒക്കിനാവ ദ്വീപിലെ ഗുഹയില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. ഏകദേശം 23000 വര്‍ഷം പഴക്കമുണ്ടെന്ന് പുരാവസ്തു ഗവേഷകര്‍ വ്യക്തമാക്കുന്നു. ആദ്യകാലം മുതല്‍ തന്നെ ചൂണ്ടയുപയോഗിച്ചുള്ള മീന്‍ പിടുത്തത്തിന് മനുഷ്യന്‍ ആരംഭം കുറിച്ചിരുന്നുവെന്നതിന്റെ തെളിവാണ് ജപ്പാനിലില്‍ നിന്നും ലഭിച്ച ഈ ചൂണ്ടമുള്ള് .എന്നാല്‍ ഇത്തരം ടെക്‌നോളജി രൂപപ്പെട്ടത് ...

Read More »

നിങ്ങള്‍ ക്രോണ്‍സ് രോഗി(കുടലിനെ ബാധിക്കുന്ന രോഗം)യാണോ ? എങ്കില്‍ ടിന്‍ ഫുഡ് ഒഴിവാക്കുക

14359013_854551681346329_4432250782032793004_n

നിങ്ങള്‍ക്ക് ക്രോണ്‍സ് രോഗമുണ്ടോ ? എങ്കില്‍ കടകളില്‍ നിന്നും വാങ്ങുന്ന ടിന്‍ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നന്ന്. മറ്റൊന്നുമല്ല, ഈ രോഗം ഫംഗസുകളുടെ പ്രവര്‍ത്തനം മൂലവുമുണ്ടാകാമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ജനിതക , അന്തരീക്ഷ ഘടകകങ്ങളാണ് കുടല്‍വ്രണമാകുന്ന ക്രോണ്‍സ് രോഗത്തിന്റെ പ്രധാന കാരണക്കാര്‍ എന്ന നിഗമനത്തിലായിരുന്നു ആരോഗ്യ ശാസ്ത്രം. എന്നാല്‍ പുത്തന്‍ പഠനം ഫംഗസുകളുടെ ഇടപെടലും രോഗത്തിനു കാരണമാകുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. അതിനാല്‍ ഫംഗസുകള്‍ പ്രധാനമായും നമ്മളില്‍ പ്രവേശിക്കാന്‍ ഇടയാക്കുന്ന ടിന്‍ ഫുഡുകള്‍ ഒഴിവാക്കിയാല്‍ രോഗത്തില്‍ നിന്നും രക്ഷനേടാനാകും. ജനിതക ഘടകങ്ങള്‍ രോഗത്തിന് വഴിയൊരുക്കിയില്ലെങ്കിലും നിങ്ങള്‍ ...

Read More »

അവര്‍ ആകാംക്ഷയിലാണ്, കാരണം

14457372_855805164554314_5758917077667626240_n

അവര്‍ ആകാംക്ഷയിലാണ് കാരണം ഇതുവരെയുള്ള യാത്രയില്‍ നിന്ന് അല്‍പം വ്യത്യസ്തമായ യാത്രയ്‌ക്കൊരുങ്ങുകയാണ് എട്ടുപേര്‍. ഒര കുടുംബമുള്‍പ്പെടെയാണ് എട്ടുപേര്‍ വ്യത്യസ്തമായ ഒരു യാത്രയ്‌ക്കൊരുങ്ങുന്നത്. യാത്രെയെങ്ങോട്ടെന്നല്ലേ. സംശയിക്കണ്ട, സാക്ഷാല്‍ ചന്ദ്രനിലേക്ക് തന്നെ.150 മില്ല്യന്‍ ഡോളര്‍ തുക നല്‍കിയാണ് ഇക്കൂട്ടര്‍ ചന്ദ്രനിലേക്ക് പോകുന്നത്. ഇവരെയും വഹിച്ചുകൊണ്ട് ചന്ദ്രനിലേക്ക് പോകുന്നത് സോയൂസാണ്. സോവിയറ്റ് യൂനിയന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രാപദ്ധതിയാണ് സോയൂസ്.മനുഷ്യനെ ചന്ദ്രനില്‍ ഇറക്കുക എന്ന ലക്ഷ്യത്തോടെ സോവിയറ്റ് യൂനിയന്‍ 1960 കളില്‍ ആരംഭിച്ച പദ്ധതിയാണിത്്. ഇതില്‍ സോയൂസ് റോക്കറ്റും സോയൂസ് ബഹിരാകാശ പേടകവും ഉണ്ട്. യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്‌പേസ് ...

Read More »

ഫാസ്റ്റ് പ്രവര്‍ത്തനം തുടങ്ങി; പ്രതീക്ഷയോടെ ശാസ്ത്രലോകം

fast_radio_telescope_1777x1333

പുതിയ ഗ്രഹം, അന്യഗ്രഹജീവികള്‍ തുടങ്ങി ഇനിയുള്ള നാളുകളില്‍ എന്തൊക്കെ കണ്ടെത്തുമെന്ന് കാത്തിരുന്ന് കാണാം. ഭീമന്‍ ദൂരദര്‍ശിനിയുടെ പ്രവര്‍ത്തനം ആരംഭിച്ചതോടെ പലരും പ്രതീക്ഷയോടെയാണ് ശാസ്ത്രലോകത്തെ വീക്ഷിക്കുന്നത്. ഇതുവരെ അന്യമെന്ന് തോന്നിയത് ഫാസ്റ്റിലൂടെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അവര്‍. ചൈനയില്‍ സ്ഥാപിച്ച ഫാസ്റ്റ് എന്ന ഭീമന്‍ ദൂരദര്‍ശിനി നക്ഷത്രങ്ങളില്‍ നിന്നും ഗ്യാലക്‌സികളില്‍ നിന്നുമുള്ള സിഗ്‌നലുകള്‍ക്കായി ഭീമന്‍ റേഡിയോ ടെലസ്‌കോപ്പ് തിരച്ചില്‍ തുടങ്ങി. അന്യഗ്രഹജീവികളെ കണ്ടെത്തുന്നതും പദ്ധതിയുടെ ഭാഗം തന്നെ. അതിനാല്‍ ഇനിയുള്ള നാളുകള്‍ പ്രതീക്ഷയുടേതാണെന്ന് പറയാതെ വയ്യ.ഭൂമിയില്‍ നിന്ന് 1000 പ്രകാശവര്‍ഷം അകലെ എന്തെങ്കിലും തരത്തിലുള്ള റേഡിയോ ...

Read More »